സ്വന്തം വാല് കുലുങ്ങുന്നത് അനുസരിച്ചാണ് ലോകം കറങ്ങുന്നതെന്ന് കരുതുന്ന ഒരു പക്ഷിയുണ്ട്. മലയാളത്തിലെ ഒരു പത്രത്തിനും ഇതേ ചിന്തയാണ്. ലോകത്ത് എന്ത് നടന്നാലും ആര് എന്ത് പറഞ്ഞാലും ഈ പത്രത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വാദിച്ചുകളയും. കമ്യൂണിസമെന്നു കേള്‍ക്കുമ്പോഴേ ഹാലിളകുന്ന 'മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള' പത്രത്തിനാണ് ഈ സ്വഭാവവൈകല്യം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ചില ലോകവാര്‍ത്തകള്‍ ഇതിന്റെ പ്രകടമായ ലക്ഷണമാണ്.
'ഇസ്രയേലിന് പിന്തുണയുമായി ഫിദല്‍ കാസ്ട്രോ' എന്നതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. ഈയിടെ ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന് പ്രസംഗത്തിനിടെ സംഭവിച്ച പിശക് ചൂണ്ടിക്കാട്ടിയ കാസ്ട്രോയെ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുകയാണ് വാര്‍ത്തയില്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രേ ഗോള്‍ഡ് ബര്‍ഗിനു നല്‍കിയ അഭിമുഖം അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. അഭിമുഖത്തില്‍ ഒരിടത്തും കാസ്ട്രോ ഇസ്രയേല്‍ ഭരണകൂടത്തെ ന്യായീകരിച്ചിട്ടില്ല. ജൂതജനതയുടെ അവകാശങ്ങളെ മാനിക്കണമെന്നു മാത്രമാണ് കാസ്ട്രോ അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒത്താശചെയ്യുകയും പശ്ചിമേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയുംചെയ്യുന്ന ഇസ്രയേല്‍ഭരണകൂടത്തെ ലോകം പൊതുവെ വെറുക്കുന്നുണ്ട്. ഇത്തരത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നവരെല്ലാം ജൂതമതത്തെയാണ് എതിര്‍ക്കുന്നതെന്ന ധാരണയില്‍നിന്നായിരിക്കാം പ്രസ്തുത പത്രവാര്‍ത്ത പൊട്ടിമുളച്ചത്. ജൂതമതത്തെ ലോകത്ത് വിവേകമുള്ള ആരും എതിര്‍ക്കില്ല. ഹിന്ദുതീവ്രവാദത്തെയും ഇസ്ളാംതീവ്രവാദത്തെയും ക്രൈസ്തവ തീവ്രവാദത്തെയും എതിര്‍ക്കുംപോലെ ജൂതതീവ്രവാദത്തെ മാത്രമാണ് പുരോഗമനവാദികള്‍ എതിര്‍ക്കുന്നത്. ഫാസിസ്റ്റുകള്‍ നടത്തിയ ജൂത കൂട്ടക്കൊല കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രമാണ്. ഇതു നിഷേധിക്കാന്‍ കഴിയില്ല. ജൂത കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരണങ്ങള്‍ അതിശയോക്തിപരമാണെന്ന വാദം ഇന്ന് ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നെജാദും ഈ സംശയം പ്രകടിപ്പിച്ചപ്പോള്‍ തിരുത്താന്‍ ശ്രമിക്കുകയാണ് കാസ്ട്രോ ചെയ്തത്. അല്ലാതെ കാസ്ട്രോ പുതിയ എന്തെങ്കിലും കാര്യം പറഞ്ഞിട്ടില്ല. ഇസ്രയേലിലെ വംശവെറിയന്‍ സര്‍ക്കാരാണ് ഇന്ന് യഥാര്‍ഥത്തില്‍ ജൂതമതത്തിന്റെ ശത്രു. ഇക്കാര്യം ഇസ്രയേല്‍ജനതയ്ക്കുതന്നെ ബോധ്യമായി വരികയാണ്. പലസ്തീന്‍ജനതയെ പീഡിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ ഇസ്രയേലിലെതന്നെ കല-സാംസ്കാരിക പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
വസ്തുനിഷ്ഠമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ഓരോ പ്രശ്നത്തിലും നിലപാടെടുക്കുന്നത്. അന്ധമായി ആരെയും എതിര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ല. ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ക്യൂബ തയ്യാറാണോ എന്ന ചോദ്യത്തിന് 'സമയമെടുക്കും' എന്നായിരുന്നു കാസ്ട്രോയുടെ മറുപടി. നിലവിലുള്ള ഇസ്രയേല്‍ഭരണകൂടത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
വെനസ്വേലയില്‍ ഷാവേസിന് തിരിച്ചടിയെന്നാണ് ഇവരുടെ മറ്റൊരു വാര്‍ത്ത. 165 അംഗ പാര്‍ലമെന്റില്‍ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് നൂറോളം സീറ്റ് കിട്ടി. ഇതെങ്ങനെ തിരിച്ചടിയാകും? ഇവര്‍ ഷാവേസിന് മൂന്നില്‍രണ്ട് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത്രെ. മൂന്നില്‍ രണ്ട് കിട്ടിയിരുന്നെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പറയാമല്ലോ. ഗുണപാഠം: വാര്‍ത്തകള്‍ റബര്‍പാലുപോലെയാണ്. ഏതു രൂപത്തിലും വാര്‍ത്തെടുക്കാം.
ജാനകി ദേശാഭിമാനി 29092010
സ്വന്തം വാല് കുലുങ്ങുന്നത് അനുസരിച്ചാണ് ലോകം കറങ്ങുന്നതെന്ന് കരുതുന്ന ഒരു പക്ഷിയുണ്ട്. മലയാളത്തിലെ ഒരു പത്രത്തിനും ഇതേ ചിന്തയാണ്. ലോകത്ത് എന്ത് നടന്നാലും ആര് എന്ത് പറഞ്ഞാലും ഈ പത്രത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വാദിച്ചുകളയും. കമ്യൂണിസമെന്നു കേള്‍ക്കുമ്പോഴേ ഹാലിളകുന്ന 'മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള' പത്രത്തിനാണ് ഈ സ്വഭാവവൈകല്യം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ചില ലോകവാര്‍ത്തകള്‍ ഇതിന്റെ പ്രകടമായ ലക്ഷണമാണ്.
ReplyDeleteഭരണത്തിന് ഇല്ലേല്‍ വേണ്ട.. മുഖ്യമന്ത്രി കസ്സേരയില്‍ അള്ളിപിടിച്ചിരിക്കുന്ന എനിക്ക് ഒരു വോട്ട് " ആട്ട് " തരരുതോ. ?
ReplyDeleteA D B ക്കാരുട കരണക്കുറ്റി അടിച്ച് പൊളിക്കും ( 21/11/2005- TVM )...
കിളുരുര്‍ പെണ്‍വാണിഭ V I P യെ അകത്താക്കും ( ഇന്ന് കൂടെ നിര്‍ത്തി സംരക്ഷിക്കുന്നു ) മദ്യ , പെണ്‍വാണിഭ , ബ്ലയിട്, ഗുണ്ട മാഫിയകളെ കൈയ്യാമം വച്ച് തെരുവില്‍ കൂടി നടത്തും ( ഇന്ന് കേരളത്തിലെ തെരുവകളും, ജനങ്ങളും, മാഫിയ ഭരണത്താല്‍ സുരക്ഷിതം ) അനധികൃത ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ട്ഉം ( ബാക്കി ഭൂമി പാര്‍ട്ടി കണ്ടു കെട്ടി, കണ്ടു കെട്ട്ഉം, കണ്ടു കെട്ടികൊണ്ടെയിരിക്കുന്നു..). 4.5 വര്‍ഷം മുന്‍മ്പ് നാട് നീളെ വിളിചുപറഞ്ഞ ഈ വിട് വായത്തം ( പിണറായിക്ക് മുന്‍മ്പില്‍ അടിയറവച്ച് ) സ്വയം വിഴിങ്ങി മുഖ്യ മന്ത്രി കസ്സേരയില്‍ അള്ളിപിടിച്ചിരിക്കുന്ന .എനിക്ക് ഒരു വോട്ട് " ആട്ട് " തരരുതോ...?????..