Wednesday, September 29, 2010

ലോട്ടറിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് ഹൈക്കോടതിയില്‍

കൊച്ചി: അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

അന്യ സംസ്ഥാന ലോട്ടറിക്കാരെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാണ് അധികാരമെന്ന് എല്‍ഡിഎഫും ധനമന്ത്രി തോമസ് ഐസകും നിരന്തരം പറഞ്ഞിട്ടും ലോട്ടറി മാഫിയയെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഈ പ്രചാരണത്തിനിടെയാണ് ലോട്ടറിക്കാരുടെ സംരക്ഷകനായി കോണ്‍ഗ്രസ്സ് വക്താവ്തന്നെ കോടതിയിലെത്തിയിരിക്കുന്നത്.


കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം മറനീക്കി: എം വി ജയരാജന്‍

കണ്ണൂര്‍: അന്യസംസ്ഥാനലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ കോണ്‍ഗ്രസും ലോട്ടറിമാഫിയയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നതായി ലോട്ടറിത്തൊഴിലാളിയൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പൊതു ജനങ്ങളോട് മാപ്പു പറയണം.മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരായി ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് അന്യസംസ്ഥാനലോട്ടറിക്ക് എതിരല്ല എന്ന കാര്യം ഇതോടെ വ്യക്തമായി.

deshabhimani news

5 comments:

  1. അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

    ReplyDelete
  2. നല്ല കഥ!!! കോണ്‍ഗ്രസുകാരന്റെ ലോട്ടറി ബിസിനസ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസുകാരന്‍ അല്ലാതെ വേറെ ആരു വക്കീല്‍ പണി ചെയ്യണം?

    ഈ ഇടതന്മാരുടെ ഒരു കാര്യം!

    ReplyDelete
  3. സിംഗ്‌വിജിയുടെ നടപടി ‘അനുചിത’മായിപ്പോയെന്ന് സതീശന്‍‌ജി. ചിദം‌ബരം‌ജിയും നളിനിജിയും ഒക്കെ മുന്‍പ് ലോട്ടറിക്കാര്‍ക്കു വേണ്ടി ഹാജരായിട്ടുള്ള പാരമ്പര്യം വെച്ച് നോക്കുമ്പോള്‍ ഈ കേസില്‍ വെറും ‘വക്താവ്’ ആയ സിംഗ്‌വിജി മാ‍ത്രം ഹാജരായത് തികച്ചും അനുചിതമായിപ്പോയിജീ‍! അതിനാല്‍ അടുത്ത കേസില്‍ സതീശന്‍‌ജി നേരിട്ട് ഹാജരാകുന്നതും കാണാന്‍ പറ്റിയേക്കും‌...!

    ReplyDelete
  4. സകല കള്ളന്മാരും അവരുടെ ചാനെലുകളും ഇത്തരം മാഫിയാ രാജാക്കന്മാര്‍ക്ക് വേണ്ടി ഇനിയും ഇടപെടും എന്നത് പകല്‍ പോലെ സത്യം....

    ReplyDelete
  5. alla pinne... kairali kurachu sramichu.. "live" kaanichu.. pakshe clutch pidichilla (share holdersinodu kooru kaanikkanamallo)

    ReplyDelete