അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അട്ടിമറിച്ചുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ലോട്ടറി ചട്ടം തന്നെ മാറ്റി. വാദിച്ച അഭിഭാഷകനെ മാറ്റി. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റി. ഓ ലൈന്‍ ലോട്ടറി നിരോധനം നിലനില്‍ക്കെ ഒരു കാരണവുമില്ലാതെ പേപ്പര്‍ ലോട്ടറികളും നിരോധിച്ചു. ഇത്തരത്തില്‍ ലോട്ടറി മാഫിയകളുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'ലോട്ടറി- വിവാദവും വസ്തുതകളും' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള ലോട്ടറി നിയമത്തില്‍ സംസ്ഥാനത്തിനുള്ള അധികാരം പരിമിതമാണ്. ഇത് മറച്ചുവച്ചാണ് അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകളുടെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്. 2002-ലെ ബജറ്റ് പ്രസംഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ഇത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ച പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തിപ്പ് സമഗ്രമായി പരിഷ്കരിക്കുന്ന കാര്യം ഒക്ടോബറില്‍ ചേരുന്ന വെല്‍ഫയര്‍ ബോര്‍ഡ് പരിഗണിക്കും. ഒറ്റലോട്ടറി മാത്രം നടത്തിക്കൊണ്ടുപോകുന്നത് മൂലം ലോട്ടറി വില്‍പന തൊഴിലാളികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ആദ്യപരിഗണന നല്‍കുക. ഇക്കാര്യത്തില്‍ ലോട്ടറിയില്‍ നിന്ന് ലാഭം കിട്ടിയില്ലെങ്കില്‍പോലും തൊഴിലാളികളെ സഹായിക്കുകയാണ് സര്‍ക്കാര്‍ നയം. ലോട്ടറി വില്‍പനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ വരുമാനനഷ്ടം നികത്താനുള്ള സാധ്യതകളും ആരായും. ലോട്ടറി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടുവരാനുമുള്ള സാധ്യതകള്‍ പുതിയസാഹചര്യത്തില്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ഓരോസര്‍ക്കാരിനും അതത് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നടത്താന്‍ അധികാരം നല്‍കിയാലേ പ്രതിസന്ധിക്ക് പൂര്‍ണപരിഹാരമാവൂ. ഇതിന് വിവാദങ്ങളല്ല, കൂട്ടായ ശ്രമമാണ് വേണ്ടത്.
ലോട്ടറി സംബന്ധിച്ച സംവാദത്തിനായി ബ്ളോഗിലൂടെ അവസരമൊരുക്കും. 22ന് ബ്ളോഗ് പ്രവര്‍ത്തനം ആരംഭിക്കും.
ദേശാഭിമാനി 20092010

ReplyDelete