Thursday, September 16, 2010

മദ്യപാനികളായ ബി ജെ പി മന്ത്രിമാരെ പുറത്താക്കണമെന്ന്

മദ്യപാനികളായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പരസ്യമായി ആവശ്യപ്പെട്ടത് മധ്യപ്രദേശില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നു. മധ്യപ്രദേശിലെ ബി ജെ പി മന്ത്രിസഭയിലെ പല അംഗങ്ങളും നന്നായി മദ്യപിക്കുന്നവരും പകല്‍ ഏറെ വൈകി ഉണരുന്നവരും പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാത്തവരുമാണ് എന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ഭോപ്പാലില്‍ നടന്ന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ അനന്തകുമാര്‍ പറഞ്ഞത്. ബി ജെ പിയുടെ എം എല്‍ എമാരും മന്ത്രിമാരുമെല്ലാം സദസ്സിലുണ്ടായിരുന്നു. ''മദ്യപാനികളെയും വൈകി ഉണരുന്നവരെയും'' മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അനന്തകുമാര്‍ ആവശ്യപ്പെടുകയും ചെയ്തു.

പൊതുവേദിയില്‍വെച്ച് മധ്യപ്രദേശിലെ മന്ത്രിമാരെ അനന്തകുമാര്‍ പരസ്യമായി വിമര്‍ശിക്കുന്നത് ഇത് രണ്ടാം തവണയാണ്. മധ്യപ്രദേശിലെ ബി ജെ പി മന്ത്രിമാരില്‍ പലരും കളങ്കിതരാണെന്നായിരുന്നു ഏതാനും മാസം മുമ്പ് അനന്തകുമാര്‍ ഭോപ്പാലില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്. 'കളങ്കിത'രായ മന്ത്രിമാരെ ഒഴിവാക്കണമെന്ന് അന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ബി ജെ പി മന്ത്രിമാരില്‍ ഒരു ഡസനോളം പേര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. ഇവരെ ഒഴിവാക്കാന്‍ ബി ജെ പി നേതൃത്വം നടപടി എടുക്കുമെന്നായിരുന്നു അനന്തകുമാറിന്റെ പ്രഖ്യാപനത്തിനു ശേഷം പലരും കരുതിയത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ അനന്തരവന്‍ അനൂപ് മിശ്രയെ മാത്രമേ മുഖ്യമന്ത്രി ചൗഹാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയുളളൂ.

ഒരു കൊലക്കേസിലെ പ്രതികളെ സംരക്ഷിച്ചു എന്നതായിരുന്നു മിശ്രയ്ക്ക് എതിരായ ആരോപണം. ലോകായുക്തയില്‍ വിചാരണ നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

എല്‍ എസ് ഹര്‍ദേനിയ ജനയുഗം 16092010

1 comment:

  1. മദ്യപാനികളായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പരസ്യമായി ആവശ്യപ്പെട്ടത് മധ്യപ്രദേശില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നു. മധ്യപ്രദേശിലെ ബി ജെ പി മന്ത്രിസഭയിലെ പല അംഗങ്ങളും നന്നായി മദ്യപിക്കുന്നവരും പകല്‍ ഏറെ വൈകി ഉണരുന്നവരും പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാത്തവരുമാണ് എന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ഭോപ്പാലില്‍ നടന്ന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ അനന്തകുമാര്‍ പറഞ്ഞത്. ബി ജെ പിയുടെ എം എല്‍ എമാരും മന്ത്രിമാരുമെല്ലാം സദസ്സിലുണ്ടായിരുന്നു. ''മദ്യപാനികളെയും വൈകി ഉണരുന്നവരെയും'' മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അനന്തകുമാര്‍ ആവശ്യപ്പെടുകയും ചെയ്തു.

    ReplyDelete