Sunday, September 26, 2010

ആശാവര്‍ക്കര്‍മാര്‍ക്ക് മനോരമയുടെ വിലക്ക്

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാര്‍ഥി നിര്‍ണയം നടന്നുവരുന്നതിനിടെ ആശയക്കുഴപ്പമുണ്ടാക്കാന്‍ മലയാളമനോരമ. ആശാവര്‍ക്കര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് മനോരമയുടെ കണ്ടെത്തല്‍.

കേന്ദ്ര-സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറഞ്ഞിരുന്നത്. അങ്കണവാടി ജീവനക്കാര്‍ ഓണറേറിയം കൈപ്പറ്റുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ കൂട്ടുപിടിച്ചാണ് ആശാവര്‍ക്കര്‍മാരെയും വിലക്കിയതായി മനോരമ വാര്‍ത്ത നല്‍കിയത്.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരാണ് ആശാവര്‍ക്കര്‍മാര്‍(അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്). 2007 ല്‍ ദേശീയ ഗ്രാമീണാരോഗ്യപദ്ധതി(എന്‍ആര്‍എച്ച്എം)പ്രകാരം നിയമിതരായവരാണ് ഇവര്‍. ഇവര്‍ക്ക് ഓണറേറിയമില്ല. പകരം ഇന്‍സന്‍റ്റീവാണ് നല്‍കുന്നത്. ജോലി ചെയ്താല്‍ മാത്രമാണ് കൂല്. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ തെരഞ്ഞെടുക്കുന്നു എന്നതാണ് മാത്രമാണ് ഔദ്യോഗികപരിവേഷമാകെയുള്ളത്.യൂണിഫോമോ, ഓഫീസോ ഇവര്‍ക്കില്ല. എന്‍ആര്‍എച്ച്എമ്മാണ് ഇവരുടെ കൂലി നല്‍കുന്നത്. പ്രസവം, കുഞ്ഞുങ്ങളുടെ കുത്തിവെപ്പ്, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ പ്രതിരോധം എന്നീരംഗങ്ങളിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ജില്ലയില്‍ മാത്രം 811 ആശാവര്‍ക്കര്‍മാരുണ്ട്. ഹെല്‍ത്ത് സബ് സെന്ററുകള്‍ കേന്ദ്രമാക്കിയാണ് ഇവരുടെ സേവനം. 1,000 പേര്‍ക്ക് ഒരുആശാവര്‍ക്കര്‍ എന്ന അനുപാതമാണ് പുലര്‍ത്തുന്നത്. വസ്തുതകള്‍ ഇതായിരിക്കെയാണ് മനോരമ ഓണറേറിയം പറ്റുന്നുന്നെന്നും വിലക്കുണ്ടെന്നും പ്രചരിപ്പിക്കുന്നത്.

deshabhimani 25092010

No comments:

Post a Comment