Thursday, September 30, 2010

മാഫിയയ്ക്കായി വിധി സമ്പാദിച്ച് സിങ്വി പിന്മാറി

കൊച്ചി: രണ്ട് ലോട്ടറി കേസുകളിലൊന്നില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്ക് അനുകൂലായ വിധി സമ്പാദിച്ച ശേഷം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി നാടകീയമായ നീക്കത്തിലൂടെ കേസ് വാദത്തില്‍ നിന്ന് പിന്‍വാങ്ങി. കേരള ഓര്‍ഡിനന്‍സിനെതിരെ നല്‍കിയ ആദ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മുന്‍ നിലപാടില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പൊടുന്നനെ മലക്കം മറിയുകയും ചെയ്തു.

വിവാദം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ മൂല്യത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് രാവിലെ കോടതി വളപ്പില്‍ പ്രതികരിച്ച സിങ്വി വൈകിട്ട് ചില ചാനലുകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അടുത്ത കേസില്‍ താന്‍ ഹാജരാകില്ലെന്ന് അറിയിച്ചത്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍വാങ്ങലെന്ന് വ്യക്തം. എന്നാല്‍ വാദമുഖങ്ങള്‍ എല്ലാം നിരത്തിയ ശേഷം നടത്തിയ പിന്‍വാങ്ങലിന് പ്രസക്തിയില്ലെന്ന് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ റിവ്യുഹര്‍ജിയിലാണ് അന്യസംസ്ഥാന ലോട്ടറിക്ക് സിങ്വി അനുകൂലമായ വിധി സമ്പാദിച്ചത്.

deshabhimani news

1 comment:

  1. രണ്ട് ലോട്ടറി കേസുകളിലൊന്നില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്ക് അനുകൂലായ വിധി സമ്പാദിച്ച ശേഷം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി നാടകീയമായ നീക്കത്തിലൂടെ കേസ് വാദത്തില്‍ നിന്ന് പിന്‍വാങ്ങി. കേരള ഓര്‍ഡിനന്‍സിനെതിരെ നല്‍കിയ ആദ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മുന്‍ നിലപാടില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പൊടുന്നനെ മലക്കം മറിയുകയും ചെയ്തു.

    ReplyDelete