കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യമെന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്
കേരളത്തിലെ മാനവശേഷിവികസനം ചില ലോകരാജ്യങ്ങള്‍ക്കു തുല്യമാണെന്ന് യുഎന്‍ഡിപി- കേന്ദ്ര ആസൂത്രണ കമീഷന്‍ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനം ലഭിക്കുന്നവരിലും ജീവിതനിലവാരം ഉയര്‍ന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. കേന്ദ്രം 2020ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട പല നേട്ടങ്ങളും കേരളം 2007-08 കാലയളവില്‍ത്തന്നെ നേടിയിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനവശേഷി വികസനത്തിനായി സംസ്ഥാനത്തിന്റെ ആസൂത്രണ പദ്ധതികള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്.
കേരളത്തില്‍ കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യുഎന്‍ഡിപിയും കേന്ദ്ര പ്ളാനിങ് കമീഷനും പഠനം നടത്തിയത്. വയനാട്ടിലെ തിരുനെല്ലി, കോട്ടത്തറ, കണ്ണൂരിലെ അഴീക്കോട്, കോട്ടയം മാടപ്പള്ളി, എറണാകുളം ഏലൂര്‍ എന്നീ പഞ്ചായത്തുകളിലെ ജീവിതസാഹചര്യങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കി. ജനന നിരക്ക് കേരളത്തില്‍ കുറവാണ്. പ്രായമായവര്‍ വര്‍ധിച്ചുവരുന്ന പ്രത്യേകതയും കേരളത്തില്‍ ഉണ്ട്. കൂടാതെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ചില പ്രത്യേക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവശേഷി വികസനത്തെപ്പറ്റി പല വിഭാഗങ്ങളിലായി 35 പുസ്തകങ്ങളാണ് റിപ്പോര്‍ട്ടുകളായി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഠനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും ഇതിലുള്ള വസ്തുതകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്, ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ടിക്കാറാം മീണ, ജെഎന്‍ യു പ്രൊഫസര്‍ ജയതി ഘോഷ്, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗങ്ങളായ സി പി നാരായണന്‍, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. കെ എന്‍ ഹരിലാല്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
deshabhimani 17092010

ReplyDelete