Thursday, September 23, 2010

ലോകജനത ഇസ്രയേലിനെ ബഹിഷ്കരിക്കണം: ലിസാ തറാക്കി

ലിസാ തറാക്കിക്ക് കോഴിക്കോടിന്റെ വരവേല്‍പ്പ്

കോഴിക്കോട്: അടിച്ചമര്‍ത്തപ്പെട്ട പലസ്തീനിന്റെ സമരനായികക്ക് കോഴിക്കോടിന്റെ ഊഷ്മള വരവേല്‍പ്പ്. പ്രൊഫ. ലിസാ തറാക്കിക്ക് ചരിത്രനഗരി ആവേശകരമായ സ്വീകരണം നല്‍കി. പലസ്തീന്റെ നീറുന്ന അനുഭവങ്ങള്‍ പങ്കുവെക്കാനും ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പങ്കെടുക്കാനും കോഴിക്കോട്ടെത്തിയ ലിസാ തറാക്കിയെ കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. മാനാഞ്ചിറ കോംട്രസ്റ്റിനു മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് തെയ്യവും തിറയുമെല്ലാം വര്‍ണപ്പകിട്ടേകി. ടൌണ്‍ഹാളില്‍ പ്രൌഢഗംഭീരമായ സദസ്സിലായിരുന്നു പരിപാടി.

പലസ്തീന്‍ വിമോചനപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പി കെ ഗോപി രചിച്ച കവിതയെ അടിസ്ഥാനമാക്കി സംഗീതശില്‍പ്പത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പലസ്തീനികള്‍ ഏറ്റുവാങ്ങുന്ന ദുരിതങ്ങളുടെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടിയ സംഗീതശില്‍പ്പം സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി. " ഒരു പിടി മണ്ണിന്നുടമകളേ ഒരു പച്ചിലയുടെ സ്നേഹതീരമേ ഒരു കുളിര്‍കാറ്റിന്‍ പുലരിക്കുരവയില്‍ ഉണരും മോചന ഗായകരേ...''എന്നുതുടങ്ങുന്ന ഗാനത്തിന് പേരാമ്പ്ര 'മാത'യാണ് ശില്‍പ്പരൂപം നല്‍കിയത്. മോചനത്തിന്റെ ശാന്തിഗീതത്തോടെയായിരുന്നു സംഗീതശില്‍പ്പം അവസാനിച്ചത്. സ്വീകരണച്ചടങ്ങില്‍ മേയര്‍ എം ഭാസ്കരന്‍ അധ്യക്ഷനായി. ലിസാ തറാക്കിക്ക് ചിത്രകാരന്‍ മദനന്‍ വരച്ച പെയിന്റിങ്ങും മേയര്‍ സമ്മാനിച്ചു.

വ്യവസായ മന്ത്രി എളമരം കരീം, സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റിയംഗം എം കേളപ്പന്‍, സിപിഐ ജില്ലാസെക്രട്ടറി ടി വി ബാലന്‍, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, പി ടി എ റഹീം, ഐഎസ്എം അഖിലേന്ത്യാ നേതാവ് ഹുസൈന്‍ മടവൂര്‍, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ഗഫൂര്‍, ഹുസൈന്‍ രണ്ടത്താണി, എന്‍സിപി നേതാവ് കെ സാദിരിക്കോയ എന്നിവരും വേദിയിലുണ്ടായിരുന്നു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. പി എ മുഹമ്മദ് റിയാസ് സ്വാഗതവും എ കെ രമേശ് നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ലിസാ തറാക്കിയെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ലോകജനത ഇസ്രയേലിനെ ബഹിഷ്കരിക്കണം: ലിസാ തറാക്കി


കോഴിക്കോട്: പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തിയ ഇസ്രയേലിനെ ലോകജനത ബഹിഷ്കരിക്കണമെന്ന് പലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ വക്താവ് പ്രൊഫ. ലിസാ തറാക്കി പറഞ്ഞു. ടൌണ്‍ഹാളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇസ്രയേലിന്റെ അധിനിവേശത്തില്‍ പലസ്തീന്‍ ജനത സമ്പൂര്‍ണ വര്‍ണവിവേചനം നേരിടുകയാണ്. ഒരു കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നടന്ന വിവേചനം പോലെ തന്നെയാണ് ഇത്. നിയമത്തില്‍ പോലുമുണ്ട് വിവേചനം. ഒട്ടേറെ ചോരക്കുരുതികള്‍ക്ക് പലസ്തീന്‍ ജനത സാക്ഷികളായി. ഇസ്രയേല്‍ ഭീകരതയിലാണ് പാലസ്തീനികള്‍ ജീവിക്കുന്നത്. നിരവധി പേരുടെ ജീവന്‍ നഷ്ടമായി ചോരക്കളമായ പലസ്തീന് ആവശ്യം നീതിയാണ്. ഇസ്രയേല്‍ അനുകൂല നയമാണ് ഇന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ചരിത്രവുമായി യോജിക്കുന്നതല്ല. ഐക്യരാഷ്ട്രസഭ പോലും ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അധിനിവേശത്തിനെതിരായി ഒരു നടപടിയും എടുക്കുന്നില്ല.

പലസ്തീന്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്. അതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ സംഘടനകള്‍ പിന്തുണയുമായി വന്നു. സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെ നാം പൊരുതണം. ബഹിഷ്കരണം മാത്രമാണ് ഇസ്രയേലിനെതിരായ സമ്മര്‍ദതന്ത്രം. ഇസ്രയേലിനെതിരായ അന്താരാഷ്ട്ര ബഹിഷ്കരണങ്ങള്‍ക്ക് മുന്നേറ്റം നല്‍കാനാണ് ഞങ്ങള്‍ പലസ്തീന്‍ ക്യാമ്പയിന്‍ ഫോര്‍ അക്കാദമിക് ആന്‍ഡ് കള്‍ച്ചറല്‍ ബോയ്ക്കോട്ട് ഓഫ് ഇസ്രയേലി എന്ന സംഘടന രൂപീകരിച്ചത്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറണം. അതുണ്ടാവുന്നതു വരെ ഇസ്രയേലിന്റെ സാംസ്കാരിക, അക്കാദമിക് സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് പിഎസിബിഐയുടെ ആവശ്യമെന്നും ലിസാ തറാക്കി പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരായ പോരാട്ടചരിത്രമുള്ള ഇന്ത്യ ഇസ്രയേലുമായി ആയുധപരിശീലനം നടത്തുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മന്ത്രി എളമരം കരീം പറഞ്ഞു. ഇത്രയും നഗ്നമായി അമേരിക്കന്‍ അനുകൂല നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്ത ചരിത്രമുണ്ടായിട്ടില്ലെന്നും കരീം പറഞ്ഞു.

2 comments:

  1. പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തിയ ഇസ്രയേലിനെ ലോകജനത ബഹിഷ്കരിക്കണമെന്ന് പലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ വക്താവ് പ്രൊഫ. ലിസാ തറാക്കി പറഞ്ഞു. ടൌണ്‍ഹാളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇസ്രയേലിന്റെ അധിനിവേശത്തില്‍ പലസ്തീന്‍ ജനത സമ്പൂര്‍ണ വര്‍ണവിവേചനം നേരിടുകയാണ്. ഒരു കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നടന്ന വിവേചനം പോലെ തന്നെയാണ് ഇത്. നിയമത്തില്‍ പോലുമുണ്ട് വിവേചനം. ഒട്ടേറെ ചോരക്കുരുതികള്‍ക്ക് പലസ്തീന്‍ ജനത സാക്ഷികളായി. ഇസ്രയേല്‍ ഭീകരതയിലാണ് പാലസ്തീനികള്‍ ജീവിക്കുന്നത്. നിരവധി പേരുടെ ജീവന്‍ നഷ്ടമായി ചോരക്കളമായ പലസ്തീന് ആവശ്യം നീതിയാണ്. ഇസ്രയേല്‍ അനുകൂല നയമാണ് ഇന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ചരിത്രവുമായി യോജിക്കുന്നതല്ല. ഐക്യരാഷ്ട്രസഭ പോലും ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അധിനിവേശത്തിനെതിരായി ഒരു നടപടിയും എടുക്കുന്നില്ല.

    ReplyDelete
  2. Good post, India should maintain good relationship with palestine and Israel , and influence Israel for the realization of 2 state solution (Israel & Palestine). The left should be clear in expressing their solidarity with arab nationalist 'Fata', PFLP and not with Hamas & Hizbollah.

    To point out this I will like to quote a news item appeared recently in AFP, related to an interview given by com. Fidel Castro . Excerpts from the same:

    Fidel Castro, the longtime president and leftist icon who stepped aside during a health crisis but still leads the Cuban Communist Party, has told a reporter that Israel definitely has the right to exist.
    Yes it does, without a doubt," Castro, 84, told visiting US journalist Jeffrey Goldberg of the Atlantic magazine, according to a new article published Wednesday.

    In the same interview Castro criticized Iran's President Mahmoud Ahmadinejad for denying the Holocaust and said in an interview Tehran should acknowledge Israel's fears for its own survival.

    The former Cuban president who handed over power to his brother Raul in 2006 said Iran should understand the consequences of theological anti-Semitism.

    "This went on for maybe two thousand years," Castro was quoted as saying. "I don't think anyone has been slandered more than the Jews. I would say much more than the Muslims. They have been slandered much more than the Muslims because they are blamed and slandered for everything. No one blames the Muslims for anything."

    "The Jews have lived an existence that is much harder than ours. There is nothing that compares to the Holocaust," he said.

    from - 'Fidel Castro firmly backs Israel's right to exist: report'

    Link:
    http://news.yahoo.com/s/afp/20100922/wl_mideast_afp/uscubairanisraelcastropoliticsreligion

    ReplyDelete