കരാക്കസ്: വെനസ്വേല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം. 165 പാര്‍ലമെന്റില്‍ 94 സീറ്റ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലയ്ക്ക്(പിഎസ്യുവി) ലഭിച്ചു. പ്രതിപക്ഷസഖ്യത്തിന് 60 സീറ്റ് കിട്ടി. ഏതാനും സീറ്റിലെ ഫലം വരാനുണ്ട്. ജനങ്ങളുടെ വിജയമാണിതെന്നും ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് വിപ്ളവം ജനാധിപത്യരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പ്ഫലം കരുത്ത് പകരുന്നതായും ഷാവേസ് പ്രതികരിച്ചു.
2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഷാവേസ് തന്നെയാണെന്ന് ഈ ഫലം വ്യക്തമാക്കുന്നു. എണ്ണസമ്പന്നമായ രാജ്യത്ത് ഷാവേസ് നടപ്പാക്കുന്ന ദേശസാല്‍ക്കരണ നടപടികള്‍ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ക്യൂബയുമായി വെനസ്വേല കൈകോര്‍ത്ത് നീങ്ങാന്‍ തുടങ്ങിയതോടെ അമേരിക്ക ഷാവേസിനെതിരെ നേരിട്ട് രംഗത്തുവന്നു. വെനസ്വേലയിലെ വലതുപക്ഷത്തിന് അമേരിക്ക എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയുമാണ്. ഷാവേസ് 1998ല്‍ അധികാരത്തില്‍ വന്നശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും അമേരിക്ക പരസ്യമായി ഇടപെട്ടിരുന്നു. വെനസ്വേലയെ കമ്യൂണിസ്റ്റ് രാഷ്ട്രമാക്കി മാറ്റാനാണ് ഷാവേസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് കുത്തിത്തിരിപ്പ് പതിവാണ്. ഇക്കുറിയും ഈ പ്രചാരണം ശക്തമായി നടത്തി. ഇതുകാരണം ഭരണഘടന ഭേദഗതികള്‍ക്ക് ആവശ്യമായ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടാന്‍ സോഷ്യലിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞില്ല. അതേസമയം, സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കരാക്കസില്‍ വന്‍ റാലി നടത്തി.
ദേശാഭിമാനി വാര്‍ത്ത

ReplyDelete