ആണവബാധ്യതാബില്‍ : പാര്‍ലമെന്റിനെ കബളിപ്പിച്ച് സിഎസ്സിയില്‍ അംഗമാകുന്നു
ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന് ശഠിക്കുന്ന അന്താരാഷ്ട്രസംവിധാനത്തില്‍ അംഗമാകാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപനഷ്ടപരിഹാര ഉടമ്പടിയില്‍ (സിഎസ്സി) അംഗമാകാനാണ് ശ്രമം. അന്താരാഷ്ട്രചട്ടങ്ങളിലൊന്നിലും തല്‍ക്കാലം ഭാഗഭാക്കാകില്ലെന്ന് ആണവബാധ്യതാബില്‍ പാസാക്കവെ പാര്‍ലമെന്റിന്റെ ഇരുസഭയിലും യുപിഎ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണിത്. അമേരിക്കന്‍ കമ്പനികളുടെ വീഴ്ചമൂലം അപകടമുണ്ടായാലും ദുരന്തബാധിതര്‍ക്ക് അമേരിക്കന്‍ കോടതിയെ സമീപിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതുകൂടിയാണ് സിഎസ്സി. ഇതില്‍ ഇന്ത്യ അംഗമായാല്‍ ആണവബാധ്യതാബില്ലില്‍ ഭേദഗതി കൊണ്ടുവരേണ്ടിവരും. സിഎസ്സിയുടെ അനുബന്ധത്തിലെ നിബന്ധനകള്‍ അതില്‍ അംഗമാകുന്ന രാജ്യം അംഗീകരിക്കുന്ന ബില്ലിലും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അമേരിക്കന്‍ ആണവദാതാക്കളെകൂടി ആണവബാധ്യതയില്‍ പരോക്ഷമായി ഉള്‍പ്പെടുത്തുന്ന ബില്ലിലെ വ്യവസ്ഥകള്‍ മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരും കോര്‍പറേറ്റ് ലോബിയും സമ്മര്‍ദം ശക്തമാക്കിയതിനാലാണ് അവരെ തൃപ്തിപ്പെടുത്താനുള്ള നീക്കം.
ആണവദാതാക്കളില്‍നിന്ന് ഒരു തരത്തിലും ബാധ്യത ഈടാക്കുന്ന വ്യവസ്ഥ പാടില്ലെന്നാണ് അമേരിക്കയും കൂട്ടരും ശഠിക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വാര്‍ഷികസമ്മേളനത്തിന് വിയന്നയിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രതിനിധിസംഘമാണ് സിഎസ്സിയില്‍ ചേരാനുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്ക് തുടക്കമിടുക. 20ന് ആരംഭിക്കുന്ന ഐഎഇഎ വാര്‍ഷിക പൊതുസമ്മേളനത്തില്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം പങ്കെടുക്കുന്നത്. സിഎസ്സിയില്‍ അംഗമാകുമെന്ന് ഇന്ത്യ 2008 ല്‍ അമേരിക്കയ്ക്ക്് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. അമേരിക്കയുമായുള്ള സിവില്‍ ആണവകരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്. ആണവ അപകടങ്ങളുണ്ടായാല്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഉപനഷ്ടപരിഹാരത്തിനുള്ള സംവിധാനം അമേരിക്കയുടെ നേതൃത്വത്തില്‍ 1997ലാണ് രൂപപ്പെടുത്തിയത്. 13 രാജ്യങ്ങള്‍ ഒപ്പിട്ടെങ്കിലും അമേരിക്ക, അര്‍ജന്റീന, മെറോക്കോ, റുമാനിയ എന്നീ രാജ്യങ്ങളുടെ പാര്‍ലമെന്റ് മാത്രമാണ് അംഗീകാരം നല്‍കിയത്. അമേരിക്കന്‍ ആണവ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റ്റിങ് ഹൌസ് എന്നീ കമ്പനികള്‍ നിര്‍മിക്കുന്ന റിയാക്ടറുകള്‍ അപകടത്തില്‍പെട്ടാല്‍ ആ കമ്പനിയെ വെറുതെവിടുന്ന വ്യവസ്ഥയാണിത്. ഭോപാല്‍ ദുരന്തത്തെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്റേഴ്സണ്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്തരം അറസ്റ്റുപോലും ഒഴിവാക്കുകയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം. അമേരിക്കന്‍ ആണവ കമ്പനികള്‍ ഇന്ത്യയില്‍വന്ന് റിയാക്ടര്‍ നല്‍കി പണവും വാങ്ങി തിരിച്ചുപോകും. ശേഷമുണ്ടാകുന്ന സംഭവങ്ങള്‍ക്കൊന്നും കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ടാകില്ല.
(വി ബി പരമേശ്വരന്‍)
deshabhimani 12092010
ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന് ശഠിക്കുന്ന അന്താരാഷ്ട്രസംവിധാനത്തില്‍ അംഗമാകാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപനഷ്ടപരിഹാര ഉടമ്പടിയില്‍ (സിഎസ്സി) അംഗമാകാനാണ് ശ്രമം. അന്താരാഷ്ട്രചട്ടങ്ങളിലൊന്നിലും തല്‍ക്കാലം ഭാഗഭാക്കാകില്ലെന്ന് ആണവബാധ്യതാബില്‍ പാസാക്കവെ പാര്‍ലമെന്റിന്റെ ഇരുസഭയിലും യുപിഎ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണിത്.
ReplyDelete