വിലക്കയറ്റം തടയാന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതായി ചൊവ്വാഴ്ചത്തെ ദേശീയപണിമുടക്ക്. 1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച നവഉദാരവല്‍ക്കരണനയത്തിനെതിരെ നടത്തിയ 13-ാമത്തെ തൊഴിലാളി പണിമുടക്കാണിത്. വിലക്കയറ്റത്തിനെതിരെ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ദേശീയ പണിമുടക്കും. ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഐഎന്‍ടിയുസികൂടി പങ്കെടുത്തതോടെ ചൊവ്വാഴ്ചത്തെ പണിമുടക്ക് രണ്ടാം യുപിഎ സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി. ജനകീയരോഷം ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നയമാറ്റത്തിന് തയ്യാറാകുന്നില്ല. ഗോഡൌണില്‍ ഭക്ഷ്യവസ്തുക്കള്‍ ജീര്‍ണിക്കാന്‍ അനുവദിക്കാതെ പാവങ്ങള്‍ക്ക് വിതരണംചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അതിന് കഴിയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രിയും യുപിഎ നേതൃത്വവും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇത്തരം ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല.
നരസിംഹറാവു സര്‍ക്കാര്‍ ഓഹരിവില്‍പ്പനയടക്കം ഉദാരവല്‍ക്കരണനയം പ്രഖ്യാപിച്ച ഘട്ടത്തില്‍തന്നെ അതിനെതിരെ തൊഴിലാളിപ്രക്ഷോഭവും വളര്‍ന്നിരുന്നു. അന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെ സ്പോസറിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഐഎന്‍ടിയുസി ഒഴിച്ചുള്ള സംഘടനകള്‍ ഇതില്‍ ഭാഗമായി. 1991 നവംബറിലാണ് ആദ്യത്തെ ഉദാരവല്‍ക്കരണവിരുദ്ധ പണിമുടക്ക്. തുടര്‍ന്നിങ്ങോട്ട് 11 പണിമുടക്ക് നടന്നു. ഇതിലൊന്നും ഐഎന്‍ടിയുസി പങ്കെടുത്തിരുന്നില്ല. ആദ്യ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായതിനാല്‍ ഓഹരിവില്‍പ്പനയടക്കമുള്ള ജനവിരുദ്ധ നയങ്ങളില്‍നിന്ന് പിന്മാറേണ്ടിവന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ ഉദാരവല്‍ക്കരണനയം വീണ്ടും ശക്തമാക്കി. ഇതിനെതിരെ ഇടതുപക്ഷ പാര്‍ടികളാണ് ദേശവ്യാപകപ്രചാരണവും സമരവും ആരംഭിച്ചത്. 2009 സെപ്തംബര്‍മുതല്‍ ഡിസംബര്‍വരെ ഇടതുപക്ഷം ദേശവ്യാപകപ്രചാരണം നടത്തി. ഈ വര്‍ഷം മാര്‍ച്ച് 12ന് ലക്ഷങ്ങള്‍ പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏപ്രില്‍ എട്ടിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഉള്‍പ്പെടെ ജയില്‍നിറയ്ക്കല്‍സമരത്തില്‍ പങ്കെടുത്ത് അറസ്റുവരിച്ചു.
ഏപ്രില്‍ 26ന് ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ 13 രാഷ്ട്രീയപാര്‍ടി ചേര്‍ന്ന് വിലക്കയറ്റത്തിനെതിരെ ഭാരത് ബന്ദ് നടത്തി. എന്നിട്ടും ജൂണ്‍ 25ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പെട്രോളിയംവില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു. ഇതിനെതിരെയാണ് കൂടുതല്‍ വിപുലമായ ദേശീയ ബന്ദിന് രാജ്യം സാക്ഷിയായത്. ജൂലൈ അഞ്ചിന് നടന്ന പണിമുടക്കില്‍ ബിജെപിയും പങ്കെടുത്തു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 14നാണ് 10 കേന്ദ്ര ട്രേഡ് യൂണിയന്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിച്ചത്. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി തുടങ്ങി ഒമ്പത് കേന്ദ്ര ട്രേഡ് യൂണിയനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് 2009 ഒക്ടോബര്‍ 28ന് പ്രതിഷേധദിനം ആചരിച്ചു. ഡിസംബര്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ കൂട്ടധര്‍ണ നടത്തിയ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് ജയില്‍നിറയ്ക്കല്‍സമരവും നടത്തി. ഇതിന്റെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തെ പണിമുടക്ക്.
രാജ്യം സ്തംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു. 10 കോടി തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. വ്യവസായമേഖലയും ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം മേഖലയും പൂര്‍ണമായും സ്തംഭിച്ചു. പൊതുമേഖലയെ പണിമുടക്ക് സാരമായി ബാധിച്ചു. വിമാന ഗതാഗതത്തെയും ഭാഗികമായി ബാധിച്ചു. 170 വിമാനസര്‍വീസ് റദ്ദാക്കി. പതിവില്‍നിന്ന് വ്യത്യസ്തമായി സ്വകാര്യമേഖലയിലേക്കും ഇക്കുറി പണിമുടക്ക് വ്യാപിച്ചു. ഒരിക്കലും പണിമുടക്ക് ബാധിക്കാതിരുന്ന ഹരിയാനയിലെ ഗുഡ്ഗാവ്-ധാരുഹേര വ്യവസായമേഖലയിലും വിശാഖപട്ടണത്തെ പ്രത്യേക സാമ്പത്തികമേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഹരിയാനയിലെ ഹിസ്സാറില്‍ പണിമുടക്കിയവര്‍ക്കുനേരെ പൊലീസ് ലാത്തി വീശി.
വിലക്കയറ്റവും ഓഹരിവില്‍പ്പനയും തടയുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എട്ട് ട്രേഡ്യൂണിയനുകള്‍ സംയുക്തമായി പണിമുടക്കിയത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, യുടിയുസി എന്നീ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുത്തത്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങള്‍ക്ക് പുറമെ അസം, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും ബന്ദിന്റെ പ്രതീതിയായിരുന്നു. കര്‍ണാടകം, ഒറീസ സംസ്ഥാനങ്ങളിലെ പല ജില്ലയിലും പണിമുടക്ക് ബന്ദായി. പഞ്ചാബ്, ഹരിയാന, ഒറീസ, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ റോഡ് ഗതാഗതം സ്തംഭിച്ചു. അസം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പണിമുടക്ക് ബാധിച്ചു. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈയിലെ ധനമേഖലനിശ്ചലമായി. ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ വലിയ തോതില്‍ പണിമുടക്കില്‍ പങ്കെടുത്തു. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ഭരണസംവിധാനം നിശ്ചലമായി.
ഒരു കോടി ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കില്‍ പങ്കെടുത്തത്. 20 ലക്ഷം കേന്ദ്രജീവനക്കാരില്‍ 80 ശതമാനവും പങ്കെടുത്തു. പെട്രോളിയം മേഖലയെയും പണിമുടക്ക് ബാധിച്ചു. എണ്ണശുദ്ധീകരണശാലകളുടെയും മാര്‍ക്കറ്റിങ് കമ്പനികളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. കിഴക്കന്‍, വടക്ക്-കിഴക്കന്‍, ദക്ഷിണമേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ഇരുമ്പ്- ഉരുക്ക് മേഖലയും സ്തംഭിച്ചു. കല്‍ക്കരി മേഖലയിലെ ആറുലക്ഷം തൊഴിലാളികള്‍ പണിമുടക്കി. മറ്റു ഖനിമേഖലയും സ്തംഭിച്ചു. തോട്ടം മേഖലയില്‍ പണിമുടക്ക് പൂര്‍ണമായി. ടെലികോം, പോസ്റ്റല്‍ വിഭാഗം, എജീസ് ഓഫീസ്, ആദായനികുതി ഓഫീസ് എന്നിവ പ്രവര്‍ത്തിച്ചില്ല. പ്രതിരോധമേഖലയില്‍ 80 ശതമാനം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. 41 ഓര്‍ഡിനന്‍സ് ഫാക്ടറികള്‍, 50 ഡിആര്‍ഡിഒ പരീക്ഷണശാലകള്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. അസംഘടിതമേഖലയിലെ തൊഴിലാളികളും 15 ലക്ഷം വരുന്ന അങ്കണവാടി ജീവനക്കാരും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളും ഇലക്ട്രിസിറ്റി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു.
(വി ബി പരമേശ്വരന്‍)
കേരളം നിശ്ചലം
യുപിഎ സര്‍ക്കാരിന് കക്ഷിരാഷ്ട്രീയഭേദമെന്യേയുള്ള കേരളത്തിന്റെ താക്കീതായി പൊതുപണിമുടക്ക്. കേന്ദ്രം ഭരിക്കുന്ന കോഗ്രസിന്റെ തൊഴിലാളിസംഘടനയായ ഐഎന്‍ടിയുസി ഉള്‍പ്പെടെ അണിനിരന്ന ചൊവ്വാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ തികച്ചും സമാധാനപരമായി. യുഡിഎഫ് അനുകൂലകക്ഷികളുടെ തൊഴിലാളിസംഘടനകള്‍ പങ്കെടുക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചരിത്രത്തിലെ പുതിയ അധ്യായമായി സമരം. സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. വ്യവസായശാലകള്‍ നിശ്ചലമായി. ഒരിടത്തും കടയടപ്പിക്കലോ വാഹനം തടയലോ ഉണ്ടായില്ല. എന്നിട്ടും പണിമുടക്കിനോട് ജനങ്ങള്‍ പ്രകടിപ്പിച്ച അനുഭാവം കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമായി. ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു എങ്ങും. കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിഷക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. കോട്ടയത്ത് മണര്‍കാട് പള്ളി എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിലേക്കുള്ള വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ചരക്ക് സര്‍വീസുകള്‍ ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിലച്ചു. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിയില്ലെങ്കിലും സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. വാര്‍ത്താവിനിമയ മേഖലകളിലും പണിമുടക്ക് പൂര്‍ണമായി. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. എറണാകുളം ജില്ലയിലെ കളമശേരി, ഏലൂര്‍ വ്യവസായമേഖലയിലും പാലക്കാട് കഞ്ചിക്കോട് മേഖലയിലും പണിമുടക്ക് പൂര്‍ണമായി. കൊച്ചി കപ്പല്‍ശാലയുടെയും തുറമുഖട്രസ്റ്റിന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
ബംഗാളില്‍ ബന്ദായി
ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് പശ്ചിമബംഗാളില്‍ ബന്ദായി. വ്യവസായശാലകള്‍, കടകമ്പോളങ്ങള്‍, കേന്ദ്ര- സംസ്ഥാന ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കല്‍ക്കരിഖനികള്‍, ഉത്തര ബംഗാളിലെ ചായത്തോട്ടങ്ങള്‍, കൊല്‍ക്കത്ത, ഹാള്‍ദിയ തുറമുഖങ്ങള്‍, ബാങ്കുകള്‍ എന്നിവയെല്ലാം പണിമുടക്കില്‍ നിശ്ചലമായി. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സംസ്ഥാന സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബിള്‍ഡിങ്ങില്‍ ജീവനക്കാര്‍ ഹാജരായില്ല. തൃണമൂല്‍ കോഗ്രസ് സമരത്തിനെതിരായി അണിനിരന്നു. ബാരക്പുര്‍, തരത്തല, ഹാള്‍ദിയ തുടങ്ങിയ വ്യവസായമേഖലകളിലെ ചില സ്ഥാപനങ്ങളില്‍ല്‍പണിമുടക്കിയ തൊഴിലാളികളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. നന്ദിഗ്രാമില്‍ സിപിഐ എം ഓഫീസ് തൃണമൂല്‍ കോഗ്രസ് അക്രമികള്‍ തകര്‍ത്തു.
(ഗോപി)
ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ് സ്തംഭിച്ചു
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പൂര്‍ണമായും നിശ്ചലമായി. സാമ്പത്തികസ്ഥാപനങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ബാങ്കുകള്‍ അടഞ്ഞുകിടന്നു. വിമാന, റോഡ് ഗതാഗതം മുടങ്ങി. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മഹാനഗരത്തിലെ ലക്ഷക്കണക്കിന് ഓട്ടോറിക്ഷകളും ആയിരക്കണക്കിനു ടാക്സികളും ഉള്‍പ്പെടെ വാഹനങ്ങളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. ചെന്നൈയില്‍ ബാങ്ക്, തപാല്‍, ടെലികോം മേഖലകള്‍ പൂര്‍ണമായും സ്തംഭിച്ചു. ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി. മേഘാലയ, അസം തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. അസമിലെ തോട്ടംമേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കില്‍ അണിചേര്‍ന്നു.
ബംഗളൂരുവില്‍ വന്‍ വിജയം
ദേശീയ പണിമുടക്ക് ഐടി നഗരമായ ബംഗളൂരുവിലും ജനജീവിതത്തെ ബാധിച്ചു. തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. തൊഴിലാളികള്‍ പണിമുടക്കിയതിനെതുടര്‍ന്ന് വൈറ്റ്ഫീല്‍ഡ്, പീന്യ, ബൊമ്മസാന്ദ്ര, വീരസാന്ദ്ര, ഇലക്ട്രോണിക്സിറ്റി, ജിഗ്ണി, അത്തിബെലെ, രാജാജിനഗര്‍, കാമാക്ഷിപാളയ, നെലമംഗല എന്നീ വ്യവസായമേഖലകള്‍ സ്തംഭിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ ബംഗളൂരു ടൌണ്‍ഹാള്‍ പരിസരത്ത് പ്രകടനം നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് വി ജെ കെ നായര്‍, ഫോര്‍വേഡ് ബ്ളോക്ക് സംസ്ഥാന ജനറല്‍സെക്രട്ടറി ശിവശങ്കര്‍, സിപിഐ നേതാവ് സിദ്ധനഗൌഡപാട്ടീല്‍ എന്നിവര്‍ സംസാരിച്ചു.
ഫെബ്രുവരിയില്‍ പാര്‍ലമെന്റ് മാര്‍ച്ച്
വിലക്കയറ്റവും ഓഹരിവില്‍പ്പനയും തടയുന്നത് ഉള്‍പ്പെടെ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫെബ്രുവരിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത ട്രേഡ്യൂണിയനുകള്‍ അറിയിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് എട്ട് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളികളെ ട്രേഡ്യൂണിയനുകള്‍ അഭിനന്ദിച്ചു. പണിമുടക്കിലൂടെ ശക്തമായ താക്കീതാണ് രണ്ടാം യുപിഎ സര്‍ക്കാരിന് തൊഴിലാളികള്‍ നല്‍കിയത്. ഇത് മനസ്സിലാക്കി തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരികാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഐടിയു പ്രസിഡന്റ്് എ കെ പത്മനാഭന്‍ പറഞ്ഞു. തൊഴിലാളികളുടെ വര്‍ധിച്ച ഈ ഐക്യം നിലനിര്‍ത്തി കൂടുതല്‍ സമരത്തിന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ തയ്യാറെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
deshabhimani 08092010
വിലക്കയറ്റം തടയാന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതായി ചൊവ്വാഴ്ചത്തെ ദേശീയപണിമുടക്ക്. 1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച നവഉദാരവല്‍ക്കരണനയത്തിനെതിരെ നടത്തിയ 13-ാമത്തെ തൊഴിലാളി പണിമുടക്കാണിത്. വിലക്കയറ്റത്തിനെതിരെ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ദേശീയ പണിമുടക്കും. ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഐഎന്‍ടിയുസികൂടി പങ്കെടുത്തതോടെ ചൊവ്വാഴ്ചത്തെ പണിമുടക്ക് രണ്ടാം യുപിഎ സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി. ജനകീയരോഷം ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നയമാറ്റത്തിന് തയ്യാറാകുന്നില്ല. ഗോഡൌണില്‍ ഭക്ഷ്യവസ്തുക്കള്‍ ജീര്‍ണിക്കാന്‍ അനുവദിക്കാതെ പാവങ്ങള്‍ക്ക് വിതരണംചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അതിന് കഴിയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രിയും യുപിഎ നേതൃത്വവും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇത്തരം ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല.
ReplyDeletedo you know how many crores of RS lost due to this kind a stupid harthal!!
ReplyDeleteഇടതുപാര്‍ട്ടികളും ഒമ്പത് പ്രധാന ട്രേഡ്‌യൂണിയനുകളും സംയുക്തമായി ആഹ്വാനംചെയ്ത പൊതുപണിമുടക്ക് തമിഴ്‌നാട്ടില്‍ ജനജീവിതത്തെ ബാധിച്ചില്ല. പശ്ചിമബംഗാളില്‍ പണിമുടക്ക് വന്‍വിജയമായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള ആറു വിമാന സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി.
ReplyDeleteബാങ്കിങ് മേഖലയിലെ കരുത്തുറ്റ സംഘടനയായ അഖിലേന്ത്യാ ബാങ്ക് ജീവനക്കാരുടെ അസോസിയേഷനും മറ്റു ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുത്തതിനാല്‍ പണിമുടക്ക് ബാങ്കിങ് മേഖലയെ ബാധിച്ചു.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സി.ഐ.ടി.യു. ഉള്‍പ്പെടെ വിവിധ ട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ട്രെയിന്‍ തടയല്‍ സരമത്തിനെത്തിയ 2000 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ചെന്നൈയിലെ സബര്‍ബന്‍ ഇ.എം.യു. തീവണ്ടി ഗതാഗതം തടസംകൂടാതെ നടന്നു.
ചെന്നൈ ബീച്ച്-താമ്പരം-ചെങ്കല്‍പെട്ട്, ചെന്നൈ ബീച്ച്-ആര്‍ക്കോണം, ചെന്നൈ ബീച്ച്-ഗുമ്മുഡിപുണ്ടി മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സംകൂടാതെ നടന്നു. ദീര്‍ഘദൂര ട്രെയിനുകളും തടസ്സംകൂടാതെ ഓടി.
കൊല്‍ക്കത്തയ്ക്കുള്ള അഞ്ചു വിമാനസര്‍വീസുകളും വിശാഖപട്ടണത്തേക്കുള്ള ഒരു സര്‍വീസുമാണ് യാത്രക്കാര്‍ കുറവായതിനെത്തുടര്‍ന്ന് റദ്ദാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
ബസ്സുകളും ഓട്ടോറിക്ഷകളും ഓടി. അനിഷ്ടസംഭവങ്ങള്‍ എങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്.
''ബാങ്ക് ജീവനക്കാര്‍ക്ക് പുറമെ, പോസ്റ്റല്‍ ജീവനക്കാരും ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതായി എ.ഐ.ബി.ഇ.എ. പ്രസിഡന്റ് സി.എച്ച്. വെങ്കിടാചലം അവകാശപ്പെട്ടു.
സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് പുതിയ ബാങ്ക് ലൈസന്‍സ് അനുവദിക്കരുത്, പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ നിലവിലുള്ള 40000ത്തില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്കിങ് മേഖല പണിമുടക്കിയത്. സംസ്ഥാനത്തെ 12,000 സഹകരണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യബാങ്കുകളെ പണിമുടക്ക് ബാധിച്ചില്ല.
ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെയും ജോലിക്കെത്തുന്നവരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവശ്യസേവന മേഖലകളായ പാല്‍, കുടിവെള്ളം, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു.
സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയൊന്നും പണിമുടക്ക് ബാധിച്ചില്ല. ചെന്നൈ പോര്‍ട്ട്ട്രസ്റ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചരിത്രം തിരുത്തി, ചരിത്രം തിരുത്തി...
ReplyDeleteപിന്നോട്ടു നടന്ന് അവസാനം
ചരിത്രത്തില്‍ മാത്രം കാണാനാകുന്ന പാര്‍ട്ടിയായിത്തീരാനുള്ള പുറപ്പാടായിരിക്കും...!
ഈ പാര്‍ട്ടി നേതൃത്വത്തില്‍ നശിപ്പിക്കുന്നവരല്ലാതെ...
നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആരും തന്നെ ഇല്ലെന്ന് തെളിയിക്കുന്ന
ആഘോഷങ്ങളാണ് പണിമുടക്കുകള്‍... !!!
ദരിദ്ര ബുദ്ധികള്‍.