ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കുറിച്ചി പഞ്ചായത്തുംതരിശുരഹിത പഞ്ചായത്താകുന്നു. കൃഷിക്കനുയോജ്യമായ 100 ഏക്കര്‍ തരിശുനിലത്തില്‍ 50 ഏക്കറില്‍ ഇതിനകം കൃഷി തുടങ്ങി. 15 ഏക്കറുള്ള പിത്തളക്കരി പാടശേഖരത്തില്‍ രണ്ടാം വിളവെടുപ്പ് നടക്കുന്നു. ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള 15 ഏക്കര്‍ ചാലടി പാടശേഖരത്തില്‍ അടുത്തിടെ വിതയുത്സവം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. മുപ്പത്തിയഞ്ച് ഏക്കറുള്ള കരിക്കണ്ടവും 15 ഏക്കറുള്ള കക്കുഴി പാടശേഖരവും കൃഷിയോഗ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. നിലവില്‍ നെല്‍കൃഷിയുള്ള 1000 ഏക്കര്‍ പാടശേഖരത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തും വളവും സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. കൊയ്ത്തുമെതി യന്ത്രമടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കി. കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ യന്ത്രവല്‍ക്കരണം നടപ്പിലാക്കിയത് കാര്‍ഷിക വളര്‍ച്ച ദ്രുതഗതിയിലാക്കി. വിത്തും വളവും യന്ത്രസാമഗ്രികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി വര്‍ഷംതോറും എട്ടുലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. ഇതിലൂടെ കൊയ്ത്തുമെതി യന്ത്രം, ടില്ലര്‍, കളപറിക്കല്‍ യന്ത്രം, ഞാറുനടീല്‍ യന്ത്രം എന്നിവ സ്വന്തമായിവാങ്ങി പഞ്ചായത്ത് കര്‍ഷകര്‍ക്കൊപ്പം നിന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലൂടെ നെല്ലുല്‍പ്പാദനം 200 ടണ്ണിലധികമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. പാടശേഖരങ്ങളില്‍ പുറം ബണ്ട് നിര്‍മിച്ചത് ഉല്‍പ്പാദന വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഇതിന് 75 ലക്ഷം രൂപയാണ് മുതല്‍ മുടക്കിയത്. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാനും കുറിച്ചി പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ 25 ലക്ഷം രൂപ മുടക്കില്‍ ചാലച്ചിറയില്‍ ആരംഭിച്ച വിപണനകേന്ദ്രം കര്‍ഷകര്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. എല്ലാ വീട്ടിലും പച്ചക്കറിതോട്ടം നിര്‍മിക്കുന്നതിനായി 50,000 രൂപയുടെ പച്ചക്കറി വിത്ത് വിതരണവും നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ഡി സുഗതന്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം 2011 ഓടെ കുറിച്ചിയില്‍ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കി തരിശുരഹിത പഞ്ചായത്താക്കുകയാണ്.
(ടി ഹരി)
ദേശാഭിമാനി 08092010

ReplyDelete