കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തുന്ന ട്രസ്റിന്റെ മറവില്‍ 27 കോടി രൂപ കുടുംബം തട്ടിയെടുത്തെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി. രണ്ടുവര്‍ഷമായി വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ പണമാണ് യെദ്യൂരപ്പയുടെ കുടുംബം തട്ടിയെടുത്തത്. മുഖ്യമന്ത്രിയുടെ അധികാരം ദുരുപയോഗപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച രേഖകള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുമാരസ്വാമി പുറത്തുവിട്ടു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രേരണ എഡ്യൂക്കേഷണല്‍ ആന്‍ഡ് സോഷ്യല്‍ ട്രസ്റ് സര്‍ക്കാര്‍ സഹായം ഉറപ്പുനല്‍കി നഷ്ടത്തിലോടുന്ന കമ്പനിയില്‍ നിന്നുവരെ കോടികള്‍ കൈക്കലാക്കി. ആദര്‍ശ് ഡെവലപ്പേഴ്സ്, ഇന്‍ഡസ്ട്രിയല്‍ ടെക്നോ മാന്‍പവര്‍ സര്‍വീസസ് ലിമിറ്റഡ്, റിയല്‍ ടെക്നിക്കല്‍ സൊല്യൂഷന്‍സ്, സൌത്ത് വെസ്റ് മൈനിങ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളില്‍നിന്നാണ് പണം വാങ്ങിയത്. തടാകങ്ങളും കനാലുകളും സര്‍ക്കാര്‍ ഭൂമിയും കൈയേറി വില്ലകള്‍ നിര്‍മിക്കുന്നതിന് അനുവാദം ലഭിക്കുന്നതിനാണ് ആദര്‍ശ് ഡെവലപ്പേഴ്സ് വന്‍തുക നല്‍കിയത്. ജെഎസ്ഡബ്ള്യു സ്റീല്‍ കമ്പനി മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖനന കമ്പനിക്കായി ഓഫീസ് സംവിധാനം യെദ്യൂരപ്പ ദുരുപയോഗപ്പെടുത്തിയെന്നും കുമാരസ്വാമി ആരോപിച്ചു. മൈസൂരു മിനറല്‍സ് ലിമിറ്റഡിന്റെ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന ജെഎസ്ഡബ്ള്യു സ്റീല്‍ അടയ്ക്കാനുള്ള 118 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ പിടിച്ചെടുത്തില്ല. വെറും ഒരുലക്ഷം രൂപ മുതല്‍മുടക്കുള്ള ഐടിഎംഎസ് 3.4 കോടി രൂപയാണ് ട്രസ്റിന് സംഭാവന നല്‍കിയത്. ഖനനത്തിനായി ജെഎസ്ഡബ്ള്യുവിന് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് അതേ മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടിഎംഎസിന്റെ സംഭാവന.
യുപിഎ മന്ത്രിസഭയുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ബിജെപി കേന്ദ്രനേതാക്കള്‍ യെദ്യൂരപ്പയുടെ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ഈ വിഷയം ഇടതുപക്ഷ കക്ഷികളുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. അഴിമതിയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാരുമായി മത്സരിക്കുകയാണ് യെദ്യൂരപ്പ സര്‍ക്കാരെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ണാടകം ദക്ഷിണേന്ത്യയിലെ അഴിമതിയുടെ തലസ്ഥാനമായി മാറിയെന്നും യെച്ചൂരി പറഞ്ഞു. കുമാരസ്വാമി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി ഹൈക്കമാന്‍ഡ് യെദ്യൂരപ്പയെ ഡല്‍ഹിക്കുവിളിപ്പിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച യെദ്യൂരപ്പ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണിവയെന്ന് കുറ്റപ്പെടുത്തി. തന്റെ രണ്ടുമക്കള്‍ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്. രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് അവിടെ പഠിക്കുന്നത്. സീറ്റ് ലഭിക്കാന്‍ നിരവധിപേര്‍ സംഭാവനനല്‍കാന്‍ സന്നദ്ധരായുണ്ട്. അതിന്റെ സഹായത്തോടെയാണ് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും യെദ്യുരപ്പ പറഞ്ഞു.
deshabhimani 110311

ReplyDelete