പി കെ കുഞ്ഞാലിക്കുട്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ മുമ്പ് പറഞ്ഞതെല്ലാം മറന്നുപോയെന്ന് എം പി വിരേന്ദ്രകുമാര്‍. കേസരി സ്മാരക ജര്‍ണലിസ്റ്റ് ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുമ്പ് നടത്തിയ പ്രസ്താവനകളെകുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞുതരൂ' എന്നായിരുന്നു മറുപടി.
മത്സരിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. സീറ്റ് കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതേയുള്ളൂ. കോണ്‍ഗ്രസ് മാന്യമായാണ് പെരുമാറുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
വീരേന്ദ്രകുമാര്‍ ബസ് വായിക്കുന്നുണ്ടെങ്കില്‍ ഇതാ...
2004ല്‍ ഐസ്ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മാന്യദേഹമാണ് വീരേന്ദ്രകുമാര്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രമേല്‍ ധാര്‍മ്മിക മൂല്യച്യുതി സംഭവിച്ച കാലമുണ്ടായിട്ടില്ല എന്ന് വിലപിച്ച വീരേന്ദ്രകുമാര്‍ ആ ധാര്‍മ്മികാധ:പതനത്തിന് കാരണക്കാരനായ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇപ്പോള്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയമായ കാഴ്ചയാണ്. നാല് സീറ്റ് ലഭിക്കാന്‍ ഇത്രത്തോളം അധ:പതിക്കണോ എന്ന് വീരേന്ദ്രകുമാര്‍ സ്വയം ചിന്തിക്കണം. ശത്രുവിനുപോലും ഈ ഗതികേടുണ്ടാകരുതെന്നാണ് സാധാരണക്കാര്‍ കരുതുന്നത്.
വീരേന്ദ്രകുമാര്‍ കാരണം വ്യക്തമാക്കണം
പി കെ കുഞ്ഞാലിക്കുട്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ മുമ്പ് പറഞ്ഞതെല്ലാം മറന്നുപോയെന്ന് എം പി വിരേന്ദ്രകുമാര്‍. കേസരി സ്മാരക ജര്‍ണലിസ്റ്റ് ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുമ്പ് നടത്തിയ പ്രസ്താവനകളെകുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete'എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞുതരൂ' എന്നായിരുന്നു മറുപടി.