എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും നല്‍കിയ പരാതിയെതുടര്‍ന്നാണിത്. ഈ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്‍കും. രണ്ടു രൂപയ്ക്ക് അരിവിതരണപദ്ധതി 40 ലക്ഷം കുടുംബങ്ങളിലേക്കുകൂടി വ്യാപിപ്പിച്ച സര്‍ക്കാര്‍തീരുമാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് തടഞ്ഞതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പദ്ധതിക്കായി അപേക്ഷാഫോറം വിതരണംചെയ്യുന്നതും കമീഷന്‍ തടഞ്ഞു.
കഴിഞ്ഞമാസം 23ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും കിലോയ്ക്ക്രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചത്. പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പും 14,235 റേഷന്‍കടയിലൂടെ വിതരണംചെയ്യാനായിരുന്നു തീരുമാനം. ഇതോടെ സംസ്ഥാനത്തെ എഴുപതുലക്ഷത്തിലേറെ കുടുംബത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കുമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണശൃംഖലയില്‍നിന്ന് കൂടുതല്‍പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. കമീഷന്റെ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്നും അരി നല്‍കുന്നത് തടയണമെന്നു പരാതിപ്പെട്ട കോണ്‍ഗ്രസ് നടപടി ദൌര്‍ഭാഗ്യകരമാണെന്നും മന്ത്രി തോമസ് ഐസക് പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 080311
എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും നല്‍കിയ പരാതിയെതുടര്‍ന്നാണിത്. ഈ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്‍കും. രണ്ടു രൂപയ്ക്ക് അരിവിതരണപദ്ധതി 40 ലക്ഷം കുടുംബങ്ങളിലേക്കുകൂടി വ്യാപിപ്പിച്ച സര്‍ക്കാര്‍തീരുമാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് തടഞ്ഞതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പദ്ധതിക്കായി അപേക്ഷാഫോറം വിതരണംചെയ്യുന്നതും കമീഷന്‍ തടഞ്ഞു.
ReplyDeleteഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണശൃംഖലയില്‍നിന്ന് കൂടുതല്‍പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള സുപ്രധാന തീരുമാനമെടുത്തത്....
ReplyDeletelast five years you did not see this.. just befor election how could you do this??? shame on you guys.. more over whats the criteria for giving this?? less than FIVE acre land? come on idiots.. if you have one acre property in cochin downtown you are still eligible for this? acre of land does not matter... what is the outcome you get it from that land matters most. if you have 5 acre paddy field which currently unusable due to many other factor shouldn't be considered?? yeaa... think only the comrades who pay money to party.. !!!!