Monday, March 7, 2011

പൊലീസില്‍ തെറ്റിദ്ധാരണ പരത്താന്‍ മനോരമ

പാസിങ് ഔട്ട് പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ പൊലീസ് ട്രെയ്നികളെ റൂട്ട് മാര്‍ച്ച് നടത്തിച്ചുവെന്ന രീതിയില്‍ മനോരമയില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. എസ്എപി ക്യാമ്പില്‍ മാര്‍ച്ച് ഒന്നിന് നടന്ന പാസിങ് ഔട്ടിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. മറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനാണ് മനോരമയുടെ കുടിലനീക്കം. പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെയാണ് പാസിങ് ഔട്ട് നടത്തിയതെന്ന വാര്‍ത്തയിലെ പരാമര്‍ശവും ശരിയല്ല.

ഒമ്പതുമാസമാണ് സാധാരണ പരിശീലനകാലം. 2010 മെയ് മാസത്തില്‍ പരിശീലനം തുടങ്ങിയ ബാച്ച് സ്വാഭാവികമായും ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരമാവധിപേരെ പൊലീസ് സേനയില്‍ എടുത്തെന്ന് വരുത്താന്‍ ഇടപെട്ടുവെന്ന വാദവും തെറ്റിദ്ധാരണ പരത്താനാണ്. പൊലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി അംഗബലം കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് വസ്തുതയാണ്. 12,800 പേരെ കഴിഞ്ഞ നാലരവര്‍ഷത്തിനിടെ പൊലീസില്‍ നിയമിച്ചു. ഇവരുടെ പരിശീലനത്തിനായി 675 പരിശീലകരുടെ തസ്തിക സൃഷ്ടിച്ചു. ഇന്ത്യാ റിസര്‍വ് ബറ്റാലിയനടക്കം പുതിയ സേനാവിഭാഗങ്ങള്‍ രൂപീകരിച്ചു. പൊലീസിനെ ഒഴിവില്ലാത്ത വകുപ്പാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രെയ്നിങ് തസ്തിക ഉണ്ടാക്കി. ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി മുമ്പ് ഒരുകാലത്തും ഉണ്ടാകാത്തവിധത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊലീസിനെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാകുമോയെന്ന ശ്രമത്തിന്റെ ഭാഗമായാണ് മനോരമ കള്ളവാര്‍ത്ത നല്‍കിയത്. പൊലീസിലെ കോണ്‍ഗ്രസ് അനുകൂലികളായ ഒരു വിഭാഗമാണ് മനോരമയുമായി ചേര്‍ന്ന് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 080311

1 comment:

  1. പാസിങ് ഔട്ട് പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ പൊലീസ് ട്രെയ്നികളെ റൂട്ട് മാര്‍ച്ച് നടത്തിച്ചുവെന്ന രീതിയില്‍ മനോരമയില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. എസ്എപി ക്യാമ്പില്‍ മാര്‍ച്ച് ഒന്നിന് നടന്ന പാസിങ് ഔട്ടിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. മറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനാണ് മനോരമയുടെ കുടിലനീക്കം. പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെയാണ് പാസിങ് ഔട്ട് നടത്തിയതെന്ന വാര്‍ത്തയിലെ പരാമര്‍ശവും ശരിയല്ല.

    ReplyDelete