കേരളത്തില്‍ രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന പ്രതിപക്ഷം ജനങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനെ എതിര്‍ക്കുന്നുണ്ടോ എന്നു കൂടി വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പാക്കാനുള്ള പണം എവിടെയെന്നും പ്രതിപക്ഷം ചോദിക്കുന്നു. 40,000 കോടി രൂപയുടെ ബജറ്റില്‍ 450 കോടി ഈ ആവശ്യത്തിനായി മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാകില്ല. മാര്‍ച്ച് 12ന് ട്രഷറിയില്‍ 3650 കോടിയാണ് നീക്കിയിരിപ്പ്. പഴയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പോകുമ്പോള്‍ കരാറുകാര്‍ക്ക് 2000 കോടിയുടെ കുടിശ്ശികയുണ്ടായിരുന്നു. ക്ഷേമപെന്‍ഷനും കുടിശ്ശികയായിരുന്നു. അങ്ങനെ ഇറങ്ങിപ്പോയ യുഡിഎഫുകാര്‍ക്ക് ഈ പദ്ധതി എങ്ങനെ നടപ്പാക്കും എന്ന് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാനവിഷയം രണ്ടുരൂപയ്ക്കുള്ള അരിവിതരണമാണ്. നിലവില്‍ 35 ലക്ഷം കുടുംബത്തിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ടുരൂപയ്ക്ക് അരിവിതരണംചെയ്യുന്നുണ്ട്. ഇതാണ് ഈ ബജറ്റില്‍ 40 ലക്ഷം കുടുംബത്തിനുകൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. അതുകൊണ്ട് രണ്ടുരൂപയ്ക്കുള്ള അരിവിതരണം പുതിയ പദ്ധതിയല്ല. പഴയ പദ്ധതിയുടെ വിപുലീകരണമാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താക്കളെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നില്ല. പകരം അപേക്ഷ നല്‍കുന്നവര്‍ ആരായാലും അവര്‍ക്ക് അരി നല്‍കുന്നതിനാണ് തീരുമാനം. ഇത് വോട്ടുനേടാന്‍വേണ്ടി നടത്തുന്ന രാഷ്ട്രീയസ്റണ്ടാണെന്നാണ് യുഡിഎഫ് പ്രചാരണം. അബദ്ധവശാല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രണ്ടുരൂപയ്ക്ക് അരിനല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമോ എന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കണം.
രണ്ടുരൂപയ്ക്ക് അരിനല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഘട്ടത്തിലാണ് ശമ്പളപരിഷ്കരണം നടപ്പാക്കുന്നത്. അന്ന് അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടില്ല. പകരം രാഷ്ട്രീയപാര്‍ടികളുടെകൂടി അനുമതിയോടെ അതു നടപ്പാക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജയിച്ചാല്‍ ആറുമാസത്തിനകം മൂന്നുരൂപയ്ക്ക് അരി നല്‍കാമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല. എന്നാല്‍,എല്‍ഡിഎഫ് ആകട്ടെ പൊതുവിതരണം സംരക്ഷിക്കുമെന്നല്ലാതെ രണ്ടുരൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. എന്നിട്ടും അതു നടപ്പാക്കുകയാണ്. ക്ഷേമപെന്‍ഷനുകളാകട്ടെ 200 രൂപയാക്കുമെന്നു പറഞ്ഞിരുന്നത് 400ല്‍ എത്തിച്ചു.
പാമൊലിന്‍ കേസില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നു പറയുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ധനവകുപ്പിന്റെ ഫയല്‍ എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചില്ലെന്ന് വ്യക്തമാക്കണം. പാമൊലിന്‍ 405 ഡോളറിനുപകരം 395 ഡോളറിനു നല്‍കാമെന്നു പറഞ്ഞ് ധനമന്ത്രിക്കുതന്നെ ആരെങ്കിലും കത്തയച്ചിരുന്നോവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. യുഡിഎഫ് നേതാവെന്ന നിലയില്‍ ധാര്‍മികമായി ഒളിച്ചോടാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ദേശാഭിമാനി 130311
കേരളത്തില്‍ രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന പ്രതിപക്ഷം ജനങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനെ എതിര്‍ക്കുന്നുണ്ടോ എന്നു കൂടി വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പാക്കാനുള്ള പണം എവിടെയെന്നും പ്രതിപക്ഷം ചോദിക്കുന്നു. 40,000 കോടി രൂപയുടെ ബജറ്റില്‍ 450 കോടി ഈ ആവശ്യത്തിനായി മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാകില്ല. മാര്‍ച്ച് 12ന് ട്രഷറിയില്‍ 3650 കോടിയാണ് നീക്കിയിരിപ്പ്. പഴയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പോകുമ്പോള്‍ കരാറുകാര്‍ക്ക് 2000 കോടിയുടെ കുടിശ്ശികയുണ്ടായിരുന്നു. ക്ഷേമപെന്‍ഷനും കുടിശ്ശികയായിരുന്നു. അങ്ങനെ ഇറങ്ങിപ്പോയ യുഡിഎഫുകാര്‍ക്ക് ഈ പദ്ധതി എങ്ങനെ നടപ്പാക്കും എന്ന് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്.
ReplyDeleteകേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി ലഭ്യമാക്കുന്നത് തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് സമീപനം പാര്‍ടിയുടെ രാഷ്ട്രീയ അല്‍പ്പത്തരം ഒരിക്കല്‍കൂടി വ്യക്തമാക്കിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അരി ലഭ്യമാക്കുന്നതിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍തന്നെ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. നേരത്തെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അരി നല്‍കി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും അരി നല്‍കാന്‍ നിശ്ചയിച്ചത്. ഫെബ്രുവരി 23നാണ് തീരുമാനമെടുത്തത്. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ചമുമ്പാണ.് മാത്രമല്ല എല്ലാവര്‍ക്കും അരി ലഭ്യമാക്കാനുള്ള തീരുമാനം ബജറ്റില്‍ രേഖയാക്കുകയുംചെയ്തു. കേരള ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കേന്ദ്ര റെയില്‍വേ ബജറ്റും പൊതു ബജറ്റും അവതരിപ്പിച്ചത്. കേരളത്തോട് പതിവ് അവഗണന കാട്ടിയെങ്കിലും ബജറ്റിലെ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങളും ചട്ടവിരുദ്ധമാകേണ്ടതാണ്. രാജ്യത്ത് വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ ജീവിതദുരിതത്തിലേക്ക് തള്ളിയിട്ട്, എണ്ണക്കമ്പനി ഉടമകള്‍ ഉള്‍പ്പെടെ കുത്തകകള്‍ക്ക് അമിതലാഭം എത്തിച്ചുകൊടുക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനമാകുന്ന വിധത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും അരി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ആശ്വാസനടപടി തടഞ്ഞുകൊണ്ടുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ തിരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ReplyDelete