കെപിസിസി ആസ്ഥാമായ ഇന്ദിരാഭവന്‍ സീറ്റുമോഹികളുടെ തള്ളിക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്നു. ഹൈക്കമാന്‍ഡിനു നല്‍കാനുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാന്‍ കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുംമുമ്പ് ബന്ധപ്പെട്ടവരെ മുഖം കാണിക്കാനുള്ള ഉന്തും തള്ളും ആര്‍ക്കും നിയന്ത്രിക്കാനായില്ല. എല്ലാ ജില്ലയിലുംനിന്നുള്ള കോണ്‍ഗ്രസ് ഭാരവാഹികള്‍ ഓഫീസില്‍ തടിച്ചുകൂടി. വാര്‍ഡ് പ്രസിഡന്റുമുതല്‍ കെ.എസ്.യു യൂണിറ്റ് ഭാരവാഹികള്‍വരെ കൂട്ടത്തിലുണ്ടായിരുന്നു. വ്യക്തിഗതവിവരങ്ങളടങ്ങിയ ഫയലുകളും കവറുമായാണ് എല്ലാവരും വന്നത്. ഇത് ഏല്‍പ്പിക്കാനുള്ള തിരക്ക് ഒടുവില്‍ കൂട്ട ഇടിയിലെത്തി. സീറ്റുമോഹികളുടെ സില്‍ബന്തികള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. തനിക്ക് സീറ്റില്ലെങ്കില്‍ ഭാര്യക്കെങ്കിലും എന്ന വാദവുമായി പലരുമെത്തി. പലരും ദിവസങ്ങളായി തലസ്ഥാനത്ത് തമ്പടിച്ചിരുന്നു.
പത്തരയോടെ കേന്ദ്രമന്ത്രി എ കെ ആന്റണി എത്തി. ഇതോടെ തള്ളിക്കയറ്റം അനിയന്ത്രിതമായി. തടഞ്ഞുനിര്‍ത്തുന്നതില്‍ ഓഫീസ് ജീവനക്കാരും പരാജയപ്പെട്ടു. ആന്റണിയെ മുഖംകാട്ടിയാല്‍ മതിയെന്ന് ചിലര്‍. ഒരു പേരുമാത്രം പറഞ്ഞാല്‍ മതിയെന്ന് മറ്റു ചിലര്‍. കുറച്ചുപേര്‍ക്കൊക്കെ അവസരം കിട്ടി. ഇതിനിടയില്‍ യോഗം ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ കനത്ത മുഖവുമായി വി എം സുധീരന്‍ ഇന്ദിരാഭവനില്‍നിന്നു പുറത്തിറങ്ങി കാറില്‍ കയറിയതോടെ യോഗം അവസാനിച്ചെന്ന് ഉറപ്പായി. സുധീരന്‍ മത്സരിക്കാനില്ലെന്ന് യോഗത്തെ അറിയിച്ചതായുള്ള വിവരവും പിന്നാലെയെത്തി. തുടര്‍ന്ന് കെ മുരളീധരന്‍, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരും പുറത്തേക്ക്. ഓടിയെത്തുന്ന സ്ഥാനാര്‍ഥിമോഹികള്‍ക്ക് ഒരു നോട്ടംപോലും സമ്മാനിക്കാതെ ഓരോരുത്തരായി കാറില്‍ കയറി. ഇതിനിടയില്‍ പുറത്തെത്തിയ ഉമ്മന്‍ചാണ്ടി പതിവിനുവിരുദ്ധമായി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ തയ്യാറായില്ല. പിന്‍വശത്തുകൂടി പുറത്തെത്തിയ കെ സുധാകരന് അടുത്തേയ്ക്ക് ഓടിയെത്തിയവര്‍ക്ക് 'ഈ സൌരയൂഥത്തിലെ ഭ്രമണപഥത്തില്‍ ഞാനില്ലേ...' എന്ന മറുപടിയാണ് കിട്ടിയത്. എല്ലാം പ്രസിഡന്റ് അറിയിക്കുമെന്നു പറഞ്ഞ് കെപിസിസി വക്താവ് എം എം ഹസ്സനും പുറത്തേക്ക് പോയി. യുഡിഎഫ് തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ആന്റണിയും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയുമെല്ലാം ഓഫീസ് വിട്ടിട്ടും സ്ഥാനാര്‍ഥിമോഹികള്‍ക്കുമാത്രം കുലുക്കമില്ല. സീറ്റുംകൊണ്ടേ പോകൂവെന്ന വാശിയില്‍ പലരും തലസ്ഥാനത്തുതന്നെ കറങ്ങുന്നു.
ദേശാഭിമാനി 130311

ReplyDelete