ഗുരുവായൂര്‍ മണ്ഡലം രൂപീകൃതമായശേഷം മൂന്നുപതിറ്റാണ്ട് നേടാന്‍ കഴിയാത്ത വികസനം അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകാലയളവ് പൂര്‍ത്തിയാക്കുന്നത്. ക്ഷേത്രനഗരിയും തീരദേശവും ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
താലൂക്ക് ആശുപത്രി ഒ പി കെട്ടിടം, സര്‍ക്കാര്‍സ്കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍, ലൈബ്രറികള്‍, ഗുരുവായൂര്‍-ചക്കംകണ്ടം മാലിന്യ സംസ്കരണ പദ്ധതി, ഗുരുവായൂരിനും ചാവക്കാടിനുമായി ശുദ്ധജലവിതരണ പദ്ധതി എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. ഒമ്പത് കോടി രൂപ ചെലവില്‍ കുണ്ടുവക്കടവ് പാലം, ചാവക്കാട് പൊതുശ്മശാനം, എട്ടുകോടിയോളം ചെലവില്‍ വൈദ്യുതി മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ടനിരതന്നെയാണ് ഗുരുവായൂര്‍ മണ്ഡലത്തിന് പറയാനുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ചാവക്കാട് താലൂക്കാശുപത്രിക്കെട്ടിടം പുതുക്കി പണിതത് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ 2007 ലെ നിയമസഭയില്‍ ഉന്നയിച്ച‘ സബ്മിഷനെ തുടര്‍ന്നായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇതോടെ സര്‍ക്കാര്‍ തയ്യാറായി. ഒ പി ബ്ളോക്ക് നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. പ്രാഥമികാരോഗ്യകേന്ദ്രം നവീകരിച്ചു. എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം, അണ്ടത്തോട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ നവീകരിച്ചു. ചാവക്കാട് നഗരസഭാ പൊതുശ്മശാനം മുപ്പതുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു. ചക്കംകണ്ടം മാലിന്യസംസ്കരണപ്ളാന്റ് നിര്‍മാണത്തിന് 12.5കോടിയുടെ പദ്ധതി നടപ്പാക്കി. നഗരത്തില്‍നിന്നും പ്ളാന്റിലിലേക്കുള്ള പൈപ്പ് സ്ഥാപിക്കല്‍മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഏതാണ്ട് മൂന്നരക്കോടി ജനങ്ങള്‍ വന്നുപോകുന്ന ഗുരുവായൂര്‍ ലോഡ്ജുകളുടേയും കല്യാണമണ്ഡപങ്ങളുടേയും എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ് ഗുരുവായൂര്‍. മാലിന്യപ്രശ്നത്തിന് പരിഹാരം കാണുകയെന്നത് ഏറെ ശ്രമകരമാണ്. ഈ പദ്ധതിക്കെതിരെ ചിലര്‍ ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്ന് പദ്ധതിയുടെ പൂര്‍ത്തീകരണം സാധ്യമാക്കാന്‍ സര്‍ക്കാരിനായി. ഗുരുവായൂരിനും ചാവക്കാടിനുമായി അരക്കോടി രൂപ ചെലവില്‍ കരുവന്നൂര്‍പുഴയില്‍ നിന്നും ശുദ്ധജലമെത്തിക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്.
ക്രമസമാധാന-സുരക്ഷാ രംഗത്തും ഗുരുവായൂരിന് വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. ഗുരുവായൂരിനെ ഡിവൈഎസ്പി സ്റേഷനാക്കി ഉയര്‍ത്തി. ഗുരുവായൂരില്‍ മിനി സിവില്‍സ്റേഷന്‍, ടെമ്പിള്‍ പൊലീസ് സ്റേഷന്‍, ചാവക്കാട് സബ് കോടതി തുടങ്ങിയ ബജറ്റ് നിര്‍ദേശങ്ങളും പ്രതീക്ഷനിറഞ്ഞതാണ്. 12 സ്കൂളുകളില്‍ പുതിയകെട്ടിടങ്ങള്‍ നിര്‍മിച്ചു. ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനം നടന്നത് മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. 57 ലക്ഷം രുപ ചെലവിട്ട് രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചു. ബ്ളാങ്ങാട് ഫിഷറീസ് സ്കൂള്‍, കടപ്പുറം പുതിയങ്ങാടി സ്കൂള്‍, എടക്കഴിയൂര്‍ ജിഎല്‍പി സ്കൂള്‍, പുന്നയൂര്‍ ചെറായി യുപി സ്കൂള്‍, എന്നിവിടങ്ങളിലും പുതിയ കെട്ടിടങ്ങള്‍ സ്ഥാപിച്ചു. ചാവക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വടക്കേക്കാട് കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എടക്കഴിയൂര്‍ എല്‍പി സ്കൂള്‍ എന്നിവയ്ക്ക് ലൈബ്രറിയും പാചകപ്പുരയും നിര്‍മിച്ചു.
കടല്‍ക്ഷോഭം മൂലം കഷ്ടതയനുഭവിക്കുന്നവരേയും ഭവനരഹിതരേയും സഹായിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചു. കടപ്പുറം, എടക്കഴിയൂര്‍, കടിക്കാട് വില്ലേജുകളിലെ സുനാമി ബാധിതരെ സംരക്ഷിക്കുന്നതിന് ഏഴര ഏക്കര്‍ സ്ഥലം വാങ്ങി 37 വീട് നിര്‍മിച്ചു നല്‍കി. മത്സ്യതൊഴിലാളികള്‍ക്കായി 25 ലക്ഷം ചെലവഴിച്ച് കടപ്പുറം മുനക്കക്കടവില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിച്ചു. മൂന്ന് കിലോമീറ്ററോളം കടല്‍ഭിത്തിയും നിര്‍മിച്ചു. ഗുരുവായൂര്‍ മണ്ഡലത്തില്‍ എട്ടുകോടി രൂപ ചെലവിട്ട് കടലോരത്തേയും കായലോരത്തേയും കോളനികളിലേക്ക് വൈദ്യുതി നല്‍കി. മണ്ഡലത്തിലെ എല്ലാ ടൌണുകളിലും ഹൈമാസ്റ് വിളക്കുകള്‍ സ്ഥാപിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്നു.
ദേശാഭിമാനി 120311 തൃശൂര്‍ ജില്ലാ വാര്‍ത്ത
ഗുരുവായൂര്‍ മണ്ഡലം രൂപീകൃതമായശേഷം മൂന്നുപതിറ്റാണ്ട് നേടാന്‍ കഴിയാത്ത വികസനം അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകാലയളവ് പൂര്‍ത്തിയാക്കുന്നത്. ക്ഷേത്രനഗരിയും തീരദേശവും ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
ReplyDelete