Sunday, March 6, 2011

റിലയന്‍സ് ഡീസലിന് 7 രൂപ കൂട്ടി

കൊച്ചി: റിലയന്‍സ് ഡീസലിന് ലിറ്ററിന് 7 രൂപ വില കൂട്ടി. കഴിഞ്ഞ ഒരാഴ്ചയ്ക്കകമായിരുന്നു വര്‍ധന. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഡീസല്‍വില ലിറ്ററിന് 41.11 രൂപയാണ്. 48.67 ആണ് റിലയന്‍സ് ഡീസലിന്റെ വില. ഏപ്രിലിലേക്കുള്ള ക്രൂഡ്ഓയില്‍ പര്‍ച്ചേസിന് ബാരലിന് 112 ഡോളറായി ഉയര്‍ന്നതാണ് ഡീസലിന് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നും നഷ്ടം സഹിച്ച് കച്ചവടം നടത്താന്‍ കഴിയില്ലെന്നുമാണ് റിലയന്‍സ് വക്താക്കള്‍ പറയുന്നത്. റിലയന്‍സ് പമ്പുകളില്‍ നാലു ദിവസം മുമ്പാണ് മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഡീസല്‍ വിലയേക്കാള്‍ 2.50 രൂപ കൂട്ടി വില 43.61 ആക്കിയത്. രണ്ടു ദിവസത്തിനുശേഷം 5.60 രൂപ കൂട്ടിയതോടെ വില 48.67 ആയി.

സംസ്ഥാനത്ത് 48 പെട്രോള്‍ പമ്പുകളാണ് റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റേതായി പ്രവര്‍ത്തിക്കുന്നത്. ഒന്നരവര്‍ഷത്തോളം നഷ്ടമാണെന്ന പേരില്‍ പൂട്ടിയിട്ട പമ്പുകള്‍ വീണ്ടും തുറന്നത് വിലനിയന്ത്രണം എടുത്തുകളയാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിലാണ്. എന്നാല്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളയാനേ കേന്ദ്രത്തിന് കഴിഞ്ഞൂള്ളൂ. ഡീസലിന് വില കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രേരണനല്‍കുന്ന നീക്കമാണ് ഇപ്പോള്‍ റിലയന്‍സിന്റേത്. ഇപ്പോഴത്തെ ക്രൂഡ്ഓയില്‍ വിലയില്‍ ഡീസല്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ലിറ്ററിന് 11 രൂപയോളം നഷ്ടമുണ്ടാക്കുമെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്.

deshabhimani 060311

1 comment:

  1. റിലയന്‍സ് ഡീസലിന് ലിറ്ററിന് 7 രൂപ വില കൂട്ടി. കഴിഞ്ഞ ഒരാഴ്ചയ്ക്കകമായിരുന്നു വര്‍ധന. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഡീസല്‍വില ലിറ്ററിന് 41.11 രൂപയാണ്. 48.67 ആണ് റിലയന്‍സ് ഡീസലിന്റെ വില. ഏപ്രിലിലേക്കുള്ള ക്രൂഡ്ഓയില്‍ പര്‍ച്ചേസിന് ബാരലിന് 112 ഡോളറായി ഉയര്‍ന്നതാണ് ഡീസലിന് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നും നഷ്ടം സഹിച്ച് കച്ചവടം നടത്താന്‍ കഴിയില്ലെന്നുമാണ് റിലയന്‍സ് വക്താക്കള്‍ പറയുന്നത്. റിലയന്‍സ് പമ്പുകളില്‍ നാലു ദിവസം മുമ്പാണ് മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഡീസല്‍ വിലയേക്കാള്‍ 2.50 രൂപ കൂട്ടി വില 43.61 ആക്കിയത്. രണ്ടു ദിവസത്തിനുശേഷം 5.60 രൂപ കൂട്ടിയതോടെ വില 48.67 ആയി.

    ReplyDelete