സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം യാഥാര്‍ഥ്യമായത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പൊന്‍തൂവലാണ്. കാലാകാലങ്ങളായി വിഴിഞ്ഞം തുറമുഖവികസനം എന്നത് പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കാനായത് സംസ്ഥാനത്തിന്റെ മാത്രമല്ല ഏഷ്യന്‍ സ്വപ്നങ്ങള്‍ തന്നെ സാക്ഷാത്ക്കരിക്കുന്ന ധീരമായ നടപടിയായിരുന്നു. രാജ്യത്തിന്റെ കയറ്റിറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് രാജ്യത്തിന് പുറത്തുള്ള പല തുറമുഖങ്ങള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും പ്രകൃതിയാല്‍ ഇത്രയും അനുഗ്രഹീതമായ ഒരു തുറമുഖം സംസ്ഥാനത്ത് വേറെയില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ആദ്യഘട്ടത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കലും ഗതാഗതസൗകര്യമൊരുക്കലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി. റോഡ്, റയില്‍, വൈദ്യുതി, കുടിവെള്ളം ഒരുക്കുന്നതിന് സര്‍ക്കാര്‍ തന്നെ 450 കോടി രൂപവകയിരുത്തി മുന്നോട്ട് പോയി.
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു രാജ്യാന്തര തുറമുഖമെന്ന അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിക്കാന്‍ പോകുന്നത്. പുതിയ ഓപ്പറേറ്ററെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 14 പേരാണ് ബി ഡ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 12 കമ്പനികള്‍ അന്തിമഘട്ടത്തിലേക്ക് യോഗ്യത നേടി. ഏപ്രില്‍ അവസാനത്തോടെ അന്തിമഘട്ട നടപടികള്‍ പൂര്‍ത്തിയാകും. സര്‍ക്കാര്‍-സ്വകാര്യ സംരംഭമെന്ന നിലയില്‍ തുറമുഖം നിര്‍മാണം നടത്താനാണ് ആദ്യം തീരുമാനിച്ചത്. തുറമുഖത്തെ സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ലോകബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ രണ്ട് സാധ്യതകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചു. ഇതിലാദ്യത്തേത് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നതും രണ്ടാമത്തേത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം യാഥാര്‍ഥ്യമാക്കുക എന്നതുമായിരുന്നു. തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം നിശ്ചിത കാലയളവിനുള്ളില്‍ തന്നെ മുതല്‍മുടക്ക് തിരികെ ലഭിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ഇക്കാര്യം പരിശോധിച്ച് അംഗീകാരം നല്‍കുകയായിരുന്നു.
തുറമുഖ നിര്‍മാണം ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രാജ്യാന്തര നിക്ഷേപ സംഗമത്തില്‍ രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയരായ 200ലേറെ നിക്ഷേപകര്‍ പങ്കെടുത്തു. തുടര്‍ന്ന് 2500 കോടി രൂപയുടെ നിക്ഷേപം കണ്ടെത്താന്‍ തീരുമാനിക്കു കയും അതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി അവരുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഏകദേശം 10 ശതമാനം പലിശയ്ക്കാണ് വായ്പ ലഭ്യമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ വിഴിഞ്ഞം തുറമുഖത്തിനായി 125 കോടി രൂപയും ഇക്കഴിഞ്ഞ ബജറ്റില്‍ 150 കോടി രൂപയും അനുവദിച്ചു.
ഇക്കഴിഞ്ഞ ജനുവരി 19ന് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യഘട്ട പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തുറമുഖത്തേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുക്കുന്ന ജോലി 90 ശതമാനവും പൂര്‍ത്തിയായി. ബൈപാസില്‍ നിന്ന് തുറമുഖത്തേയ്ക്ക് 600 മീറ്റര്‍ നീളത്തിലുള്ള പുതിയ റോഡ് നിര്‍മാണം തുടങ്ങി. ബാലരാമപുരത്ത് നിന്ന് തുറമുഖത്തേയ്ക്ക് 9.5 കി. മീ. ദൈര്‍ഘ്യമുള്ള റയില്‍വെ കണക്ടിവിറ്റി സ്ഥാപിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റയില്‍ വികാസ് നിഗം ലിമിറ്റഡുമായി 125 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതി പ്രദേശത്തേയ്ക്ക് കാട്ടാക്കട സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിനും കാട്ടാക്കട സബ്‌സ്റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും പദ്ധതിക്കാവശ്യമായ 80 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കെ എസ് ഇ ബിയ്ക്ക് 41.24 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നിര്‍മാണ ഘട്ടത്തില്‍ അഞ്ച് മെഗാവാട്ട് വൈദ്യുതിയും പദ്ധതി യാഥാര്‍ത്യമാകുമ്പോള്‍ 75 മെഗാവാട്ട് വൈദ്യുതിയും ബോര്‍ഡ് ലഭ്യമാക്കും. ശുദ്ധജല പദ്ധതികള്‍ക്കും നടപടികളായി.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പാക്കേജ് രാജ്യത്തിന് തന്നെ പുതിയ ഒരു മാതൃക സ്ഷ്ടിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം 156 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയും 120 ഹെക്ടര്‍ ഭൂമി കരപ്രദേശത്ത് നിന്നും ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതില്‍ 85 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കലിന്റെ വിജ്ഞാപനമായി. 120 ഹെക്ടര്‍ സ്ഥലത്തെ 200 വീടുകളാണ് ഏറ്റെടുക്കേണ്ടിവരിക. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കിയത്. പദ്ധ തി പ്രദേശത്ത് തന്നെ അഞ്ച് സെന്റ് നല്‍കി പുനരധിവസിപ്പിക്കുന്നതാണ് പാക്കേജ്. ഇവിടേക്കാവശ്യമായ റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയും സര്‍ ക്കാര്‍ തന്നെ എത്തിക്കും. സമഗ്രമായ ഈ പുനരധിവാസ പാക്കേജ് ജനവികാരം പദ്ധതിക്ക് അനുകൂലമാക്കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനം അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിക്കും. അടഞ്ഞ അധ്യായമായി പലരും ചിന്തിച്ച കേരളത്തി ന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്ന ണി സര്‍ക്കാരിന്റെ ഉറച്ചനിലപാടുകള്‍ കാരണമാണ്.
(രാജേഷ് വെമ്പായം)
ജനയുഗം 110311

ReplyDelete