Friday, March 11, 2011

'ഹൃദയപക്ഷം. കോം' ഇന്നു തുടങ്ങും

കൊല്ലം: പാവപ്പെട്ടവരുടെ ഹൃദയപക്ഷം ചേര്‍ന്നുനിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപരിപാടികള്‍ക്ക് ദൃശ്യഭാഷ്യമൊരുങ്ങുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഹൃദയപക്ഷം.കോം എന്ന ഹ്രസ്വചിത്രത്തിന്റെ സ്വിച്ചോണ്‍ പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ നിര്‍വഹിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ ആദ്യ ക്ളാപ്പടിച്ചു.

സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടിലും ചുറ്റുപാടുകളിലുമുള്ള ജീവിതങ്ങളില്‍നിന്ന് ഹൃദയം തൊട്ടറിഞ്ഞിട്ടും ബോധപൂര്‍വം കണ്ടില്ല എന്നു നടിക്കുന്നവരുടെ ദൃഷ്ടികോണുകളില്‍ വെളിച്ചം വിതറാന്‍ തയ്യാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രമോദ് പയ്യന്നൂരാണ്. അഡ്വ. ജയകുമാറിന്റേതാണ് രചന. ഷാജിയാണ് ക്യാമറാമാന്‍. ചലച്ചിത്രനടന്മാരായ അനൂപ്ചന്ദ്രന്‍, എന്‍ എല്‍ ബാലകൃഷ്ണന്‍, എകെജി സിനിമയില്‍ സുശീലാഗോപാലന്റെ വേഷം അവതരിപ്പിച്ച കാര്‍ത്തിക, കൂടാതെ നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിലെ അഭിനേതാക്കളും പ്രാക്കുളം, അഷ്ടമുടി പ്രദേശത്തെ തൊഴിലാളികളും ചിത്രത്തില്‍ അഭിനയിക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രാക്കുളം, സാമ്പ്രാണിക്കോടി, അഷ്ടമുടി പ്രദേശത്താണ് ചിത്രീകരണം നടക്കുന്നത്.

ദേശാഭിമാനി 110311

2 comments:

  1. പാവപ്പെട്ടവരുടെ ഹൃദയപക്ഷം ചേര്‍ന്നുനിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപരിപാടികള്‍ക്ക് ദൃശ്യഭാഷ്യമൊരുങ്ങുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഹൃദയപക്ഷം.കോം എന്ന ഹ്രസ്വചിത്രത്തിന്റെ സ്വിച്ചോണ്‍ പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ നിര്‍വഹിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ ആദ്യ ക്ളാപ്പടിച്ചു.

    ReplyDelete
  2. ഹൃദയപക്ഷം ഡോട്ട് കോം ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂഷോ വ്യാഴാഴ്ച പകല്‍ രണ്ടിന് പബ്ളിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടക്കും. സിപിഐ എം സംസ്ഥാനകമ്മിറ്റിക്കുവേണ്ടി എയിസ്തിസ് മീഡിയാ ക്രിയേഷന്റെ ബാനറില്‍ ഇടയത്ത് രവിയാണ് ചിത്രം നിര്‍മിക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവര്‍ പ്രദര്‍ശനം കാണാനെത്തും. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടപ്പാക്കിയ ജനപക്ഷ വികസനപ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം അവഗണിക്കുന്ന ഒരു കുടുംബനാഥന്‍. ക്ഷേമപ്രവര്‍ത്തനങ്ങളെയും കുടുംബശ്രീയെയും പെന്‍ഷനെയും പരമപുച്ഛത്തോടെ നോക്കിക്കാണുകയും മുഖംതിരിച്ച് നടക്കുകയും ചെയ്യുന്ന ഈ കുടുംബനാഥന്‍ നേരിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിധിയെഴുത്തിനു മുമ്പ് നിരവധി ഓര്‍മപ്പെടുത്തലുകളുമായി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചിത്രം അണിയിച്ചൊരുക്കുന്നത് പ്രമോദ് പയ്യന്നൂരാണ്.

    ReplyDelete