ഈരാറ്റുപേട്ട: കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച ജനവിധി 2011-ല്‍ പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞ കാര്യങ്ങള്‍ അസംബന്ധവും ശുദ്ധനുണയുമാണെന്ന് സിപിഐ എം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി ജോയി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006-11ല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ 300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് ജോര്‍ജ് ചൂണ്ടിക്കാണിച്ചവയെല്ലാം കാല്‍നൂറ്റാണ്ട് മുമ്പ് നടന്നതും അദ്ദേഹത്തിന് പങ്കാളിത്തം ഇല്ലാത്തവയുമാണ്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ 2006-11ല്‍ 43 ഹൈസ്കൂളുകളും 13 ഹയര്‍സെക്കന്‍ഡറി സ്കൂളുകളും രണ്ട് എന്‍ജിനിയറിങ് കോളേജും പോളിടെക്നിക്കും ആരംഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാലയളവില്‍ മണ്ഡലത്തില്‍ ഒരു സ്കൂളുപോലും തുടങ്ങിയില്ല എന്നതാണ് സത്യം. ഹയര്‍സെക്കന്‍ഡറി സ്കൂളുകളെല്ലാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചവയാണ്. ജോര്‍ജ് എംഎല്‍എ ആയിരുന്ന 1982ല്‍ ആരംഭിച്ച ചെമ്മലമറ്റം ഹൈസ്കൂളിന്റെ നിയമനത്തിന്റെ പേരില്‍ ഇദ്ദേഹത്തിന് കോടതി കയറേണ്ടിവന്നു. ചൂണ്ടച്ചേരി എന്‍ജിനിയറിങ് കോളേജ് പാലാ രൂപതയുടേതാണ്. ഇതിന് എംഎല്‍എയുമായി ബന്ധമില്ല. പൂഞ്ഞാര്‍ എന്‍ജിനിയറിങ് കോളേജ് 2001ല്‍ എല്‍ഡിഎഫ് ഭരണത്തിലാണ് ആരംഭിച്ചത്. മുഖ്യമന്ത്രി നായനാര്‍ ആയിരുന്നു കോളേജ് ഉദ്ഘാടനം ചെയ്തത്. ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചത് 1984ലാണ്. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യാലയം 1986ലും തീക്കോയി ടെക്നിക്കല്‍ സ്കൂള്‍ 1984ലും ഈരാറ്റുപേട്ട കോടതി 1982ലും നിലവില്‍ വന്നതാണ്. ഇതെല്ലാം 2006-11 ലെ തന്റെ നേട്ടങ്ങളായാണ് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നത്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്‍ കെട്ടിടം 1989ല്‍ എന്‍ എം ജോസഫ് മന്ത്രിയായ കാലത്തായിരുന്നു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ കെഎസ്ഇബി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിച്ചതും 33 കെവി സബ്സ്റ്റേഷന്റെ പണി ആരംഭിച്ചതും 18.75 കോടി രൂപ മുടക്കി ഏന്തയാര്‍-വാഗമണ്‍ റോഡിന്റെ പണി തുടങ്ങിയതും കൂട്ടിക്കല്‍ നിവാസിയായ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസിന്റെ ശ്രമഫലമായാണ്. ഈരാറ്റുപേട്ട സബ്സ്റ്റേഷന്‍ 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പണി പൂര്‍ത്തിയാക്കിയത്. അക്കാലത്ത് എസ് ശര്‍മയായിരുന്നു വൈദ്യുതിമന്ത്രി. സ്കൂളുകള്‍ക്ക് പി സി ജോര്‍ജ് കംപ്യൂട്ടര്‍ നല്‍കി എന്നാണ് അവകാശപ്പെടുന്നത്. 3000 രൂപ മുടക്കുന്ന സ്കൂളുകള്‍ക്ക് കംപ്യൂട്ടറും വീഡിയോ ക്യാമറയും ഉള്‍പ്പെടെ ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇക്കാര്യത്തിലും എംഎല്‍എയ്ക്ക് പങ്കില്ല. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഭരണങ്ങാനത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും നന്നാക്കാന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ഇക്കാര്യത്തിലും പി സി ജോര്‍ജ് വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനം തന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ കൂടി ചേര്‍ത്ത് 192 ലക്ഷം രൂപ ചെലവിലാണ് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. പട്ടികവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേലുകാവില്‍ വൈദ്യുതി സെക്ഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പി സി ജോര്‍ജിന്റെ അനാസ്ഥമൂലം നടന്നില്ല. പൂഞ്ഞാറില്‍ പുതിയ ഒരു ശുദ്ധജല പദ്ധതിപോലും ജോര്‍ജിന് നടപ്പാക്കാനായില്ല. അദ്ദേഹം ഇപ്പോള്‍ പറയുന്ന മൂലമറ്റത്തുനിന്നുള്ള ടണ്ണല്‍ പദ്ധതി എന്‍ എം ജോസഫ് പൂഞ്ഞാര്‍ എംഎല്‍എ ആയിരിക്കെ മുന്നോട്ടുവച്ച പദ്ധതിയാണ്. അടുക്കത്ത് അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയായിരുന്നു പി സി ജോര്‍ജിനുണ്ടായിരുന്നത്. കെ കരുണാകരന്‍ തറക്കല്ലിട്ട ആ പദ്ധതി ഇപ്പോള്‍ ഇല്ലാതായി. പി സി തോമസ് എംപിയായിരുന്ന കാലത്ത് കൊണ്ടുവന്ന ശബരി റെയില്‍പാതയ്ക്ക് പി സി ജോര്‍ജും കെ എം മാണിയും എതിരായിരുന്നു. ജനവിധി 2011ല്‍ പി സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ പരാജയം മുന്നില്‍ കാണുന്നവന്റെ വെപ്രാളവും വെളിവില്ലായ്മയും മാത്രമാണെന്ന് ജോയി ജോര്‍ജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ അഡ്വ. വി എന്‍ ശശിധരന്‍, വി പി ഇബ്രാഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 090311
കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച ജനവിധി 2011-ല്‍ പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞ കാര്യങ്ങള്‍ അസംബന്ധവും ശുദ്ധനുണയുമാണെന്ന് സിപിഐ എം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി ജോയി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006-11ല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ 300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് ജോര്‍ജ് ചൂണ്ടിക്കാണിച്ചവയെല്ലാം കാല്‍നൂറ്റാണ്ട് മുമ്പ് നടന്നതും അദ്ദേഹത്തിന് പങ്കാളിത്തം ഇല്ലാത്തവയുമാണ്.
ReplyDelete