തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കോണ്‍ഗ്രസിലും ഐക്യജനാധിപത്യ മുന്നണിയിലും ഭിന്നതകള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജെ എസ് എസുമായുമുള്ള ചര്‍ച്ചകള്‍ പലഘട്ടങ്ങളായെങ്കിലും അലസി പിരിയുന്നു. സീറ്റുകളുടെ തര്‍ക്കം മാത്രമല്ല, രാഷ്ട്രീയ നിലപാടുകളില്‍ പോലും വലിയ ഭിന്നതകള്‍ കോണ്‍ഗ്രസും യു ഡി എഫിലെ ഘടകകക്ഷികള്‍ തമ്മിലും നിലനില്‍ക്കുന്നുവെന്ന് അവരുടെ പ്രസ്താവനകളിലൂടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
മുന്നണിയിലെ സീറ്റ് തര്‍ക്കങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന് അകത്തുതന്നെയുള്ള ഭിന്നതകള്‍ കഠിനവും രൂക്ഷവുമാണെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് എതിരായി രമേശ് ചെന്നിത്തല എയ്തുവിടുന്ന ഒളിയമ്പുകളും അത് തന്നിലേയ്ക്കല്ലെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി സ്വതസിദ്ധ കൗശലത്തോടെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കുതികാല്‍വെട്ടും കുതന്ത്രബുദ്ധി പ്രയോഗങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചിരപരിചിതമായ അധ്യായങ്ങളാണ്. എ കെ ആന്റണിയെ മറിച്ച് മുഖ്യമന്ത്രി പദം കരസ്ഥമാക്കിയ ഉമ്മന്‍ചാണ്ടിയെ മറിച്ച് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യമാണ് രമേശ് ചെന്നിത്തല ഉന്നമിടുന്നതെന്ന് സാമാന്യ വിവേകമുള്ളവര്‍ക്കാകെ തിരിച്ചറിയാന്‍ കഴിയും.
ഈ ഒളിതന്ത്രം മറ്റാരേക്കാളും തിരിച്ചറിയുന്നത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടു തന്നെ പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഉമ്മന്‍ചാണ്ടി പറഞ്ഞത് കെ പി സി സി അധ്യക്ഷന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഏവരും സ്വാഗതം ചെയ്യുന്നു എന്നാണ്. പക്ഷേ ഒന്നുകൂടി ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. അത് തീരുമാനിക്കേണ്ടത് അദ്ദേഹവും ഹൈക്കമാന്റുമാണ് എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
പക്ഷേ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തിന് ഒരു പടികൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല തന്റെ പ്രകടനം സഫലീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി ഡല്‍ഹിയില്‍ പറന്നെത്തി കാലുപിടിച്ചോ അല്ലാതെയോ ചെന്നിത്തല തരപ്പെടുത്തി. മൂന്നു മാസം മുമ്പുവരെ കേരളത്തില്‍ യു ഡി എഫിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് അനവരതം പറഞ്ഞുനടന്നിരുന്ന രമേശ് ചെന്നിത്തല തന്റെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്റ് അംഗീകരിച്ചതിനു ശേഷം ആരാണ് കേരളത്തില്‍ യു ഡി എഫിനെ നയിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറാകാതെ നാടകമാടി. ഉമ്മന്‍ചാണ്ടിയാണ് നയിക്കുക എന്ന തന്റെ പഴയ അഭിപ്രായത്തെ വിഴുങ്ങിക്കൊണ്ട് യു ഡി എഫിനെ നയിക്കുക ആരെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന മറുപടിയാണ് രമേശ് ചെന്നിത്തല നല്‍കിയത്. യു ഡി എഫില്‍ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലും കടുത്ത ഭിന്നത ശക്തിപ്പെടുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങളും അഭിപ്രായങ്ങളിലെ വ്യതിചലനങ്ങളും തെളിയിക്കുന്നത്. ഉമ്മന്‍ചാണ്ടി കിനാവുകാണുന്ന മുഖ്യമന്ത്രിപദ കസേരയിലാണ് രമേശ് ചെന്നിത്തലയും കണ്ണ് നട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ ഗ്രൂപ്പ് പിന്‍തുണകളൊന്നുമില്ലാതെ വി എം സുധീരനും മുഖ്യ പദത്തിനായി സന്നദ്ധനായി നില്‍ക്കുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തന്നെ അധികാരമോഹം കലുക്ഷിതമായിരിക്കുമ്പോഴാണ് ഐക്യ ജനാധിപത്യ മുന്നണിയിലും സംഘര്‍ഷം ശക്തമായിരിക്കുന്നത്.
സീറ്റ് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കെ ആര്‍ ഗൗരിഅമ്മയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ മുന്നണിയും കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും ഉയര്‍ത്തിയിരിക്കുന്ന പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ മാത്രം മത്സരിച്ച കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് ഇത്തവണ ഇരട്ടി സീറ്റുകളാണ് ആവശ്യപ്പെടുന്നത്. 22 സീറ്റുകള്‍ ആവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫിലെ രണ്ടാം കക്ഷിയാകാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ്. മുസ്‌ലീംലീഗിനെ പിന്നിലാക്കി രണ്ടാം കക്ഷിയാകാനുള്ള മാണിയുടെ പരിശ്രമത്തിനെതിരെ ലീഗും ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുന്നു.
അഞ്ച് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കെ ആര്‍ ഗൗരിയമ്മ പരസ്യ പ്രഖ്യാപനം തന്നെ നടത്തിയിട്ടുണ്ട്. യു ഡി എഫിലേക്ക് കുടിയേറിയ എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയുടെയും ആവശ്യങ്ങള്‍ ലളിതമല്ല. ഐക്യജനാധിപത്യമുന്നണിയില്‍ ഉയര്‍ന്നുവരുന്ന ആഭ്യന്തര ഭിന്നതകള്‍ അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അത് ശക്തിപ്പെടുന്നതിനിടയിലാണ് കോണ്‍ഗ്രസിനുള്ളിലെ അടുക്കള കലാപങ്ങള്‍.
കോണ്‍ഗ്രസിന്റെ മുഖ്യ നായകന്‍ എന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിക്ക് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് രമേശ് ചെന്നിത്തല തന്റെ സ്ഥാനാര്‍ഥിത്വം താന്‍ തന്നെ ഒപ്പിച്ചെടുത്ത ഹൈക്കമാന്റിന്റെ പിന്‍തുണയോടെ രഹസ്യ വൃത്തങ്ങളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ പിന്‍ബലം ഉറപ്പാക്കുന്നതിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ രമേശ് ചെന്നിത്തല ഒളിഞ്ഞും തെളിഞ്ഞും ഇടപെടുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള ഗ്രൂപ്പു വൈരം ശക്തിപ്പെടുമെന്നുറപ്പാണ്. കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും ലഹളകള്‍ക്കുമാണിത് വഴിവെയ്ക്കാന്‍ പോകുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പുത്തന്‍ ഗ്രൂപ്പ് കലാപങ്ങളുടെ കാലമായിരിക്കും ക്ഷണിച്ചുവരുത്തുക എന്ന് രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 100311
തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കോണ്‍ഗ്രസിലും ഐക്യജനാധിപത്യ മുന്നണിയിലും ഭിന്നതകള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജെ എസ് എസുമായുമുള്ള ചര്‍ച്ചകള്‍ പലഘട്ടങ്ങളായെങ്കിലും അലസി പിരിയുന്നു. സീറ്റുകളുടെ തര്‍ക്കം മാത്രമല്ല, രാഷ്ട്രീയ നിലപാടുകളില്‍ പോലും വലിയ ഭിന്നതകള്‍ കോണ്‍ഗ്രസും യു ഡി എഫിലെ ഘടകകക്ഷികള്‍ തമ്മിലും നിലനില്‍ക്കുന്നുവെന്ന് അവരുടെ പ്രസ്താവനകളിലൂടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
ReplyDelete