കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോളിളക്കമുണ്ടാക്കിയ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് മറയാക്കി സീറ്റ് വിഭജനത്തില്‍ മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് ഒതുക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ നാല് സീറ്റുകള്‍ വര്‍ധിച്ചിട്ടും മുസ്‌ലിം ലീഗ് 2006 ലേതുപോലെ 23 സീറ്റുകളില്‍ മത്സരിക്കാനാണ് ഇന്നലെ നടന്ന കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ ധാരണയായത്. യു ഡി എഫിലെ മിക്ക ഘടകകക്ഷികളും കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശുമ്പോള്‍ ലീഗിന് പുതുതായി ഒരാവശ്യവും ഇല്ലാത്തത് അണികളെ അത്ഭുതപ്പെടുത്തിയിരിക്കയാണ്.
പുതിയ സാഹചര്യത്തില്‍ മൂന്ന് സീറ്റെങ്കിലും കൂടുതല്‍ ആവശ്യപ്പെടാനുള്ള സുവര്‍ണാവസരം ലഭിച്ചിട്ടും അങ്ങനെ ഒരുകാര്യം ഉന്നയിക്കാന്‍ തന്നെ ലീഗിനായില്ല. പെണ്‍വാണിഭക്കേസുകളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് കലവറയില്ലാത്ത പിന്തുണനല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രത്യുപകാരമായാണ് മലപ്പുറം ജില്ലയില്‍ നാലുസീറ്റുകള്‍ വര്‍ധിച്ചിട്ടും മുസ്‌ലിംലീഗ് കഴിഞ്ഞതവണത്തേക്കാള്‍ ഒരുസീറ്റുപോലും കൂടുതല്‍ ചോദിക്കാത്തതെന്ന് ലീഗണികള്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുണ്ട്. കോണ്‍ഗ്രസുമായി സീറ്റിനുവേണ്ടി തര്‍ക്കമുണ്ടാക്കരുതെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ബന്ധമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. 2006ല്‍ നിന്ന് വ്യത്യസ്തമായി ലീഗിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കഴിയുമെന്നിരിക്കെ യു ഡി എഫ് കെട്ടുറപ്പ് ഉയര്‍ത്തിക്കാട്ടിയാണ് പഴയതുതന്നെ മതിയെന്ന് കുഞ്ഞാലിക്കുട്ടി തീരുമാനിച്ചത്. മലപ്പുറം ജില്ലയില്‍ നാല് സീറ്റ് വര്‍ധിച്ച സ്ഥിതിക്ക് ഇത്തരത്തിലൊരു വിട്ടുവീഴ്ച വേണ്ടിയിരുന്നില്ലെന്ന് ഭൂരിപക്ഷം ലീഗ് നേതാക്കളും വിലയിരുത്തുന്നു. 26 സീറ്റ് ആവശ്യപ്പെടാനും കഴിഞ്ഞതവണത്തേക്കാള്‍ രണ്ട് സീറ്റെങ്കിലും നേടാനുമാണ് ലീഗ് സംസ്ഥാനനേതൃത്വം തീരുമാനിച്ചിരുന്നത്. മലപ്പുറത്തെ സീറ്റ് വര്‍ധനവും ഐ എന്‍ എല്‍ സലാം വിഭാഗത്തിന്റെ വരവും തദ്ദേശതിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റവുമെല്ലാം ചൂണ്ടിക്കാട്ടി 25 സീറ്റെങ്കിലും സ്വന്തമാക്കാമെന്നായിരുന്നു ലീഗിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ തനിക്ക് നിര്‍ണായകഘട്ടങ്ങളില്‍ ആശ്വാസം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖത്തു നോക്കി ഒന്നും ആവശ്യപ്പെടാനാകാതെയാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങുന്നത്.
കുഞ്ഞാലിക്കുട്ടി പങ്കാളിയായ പെണ്‍വാണിഭക്കേസുമായി പുതിയ വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ സമര്‍ഥമായ മൗനം പാലിച്ച ആര്യാടന്‍മുഹമ്മദും കൂട്ടരും ലക്ഷ്യമിട്ടതും ഈ നേട്ടം തന്നെയാണ്. ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാവുന്ന മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് കാര്യമായ ഒരു സമ്മര്‍ദവുമില്ലാതെ ലീഗ് പണയപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തേതുപോലെ വെല്ലുവിളികള്‍ക്കോ കോലാഹലങ്ങള്‍ക്കോ ഇടനല്‍കാതെ മലപ്പുറം ജില്ലയിലെ ഏറ്റവുംസുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറിയിപ്പോള്‍. മലപ്പുറത്തും വേങ്ങരയിലും കണ്ണുണ്ടെങ്കിലും പുതുതായി രൂപംകൊണ്ട വേങ്ങരയോടാണ് കൂടുതല്‍ താല്‍പ്പര്യം. അതിനിടെ മുസ്‌ലിം ലീഗിലെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായതോടെ നിരാശരായ നേതാക്കള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ വരും ദിവസങ്ങളില്‍ രംഗത്തുവരുമെന്നാണ് സൂചന.
(സുരേഷ് എടപ്പാള്‍)
ജനയുഗം 100311
കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോളിളക്കമുണ്ടാക്കിയ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് മറയാക്കി സീറ്റ് വിഭജനത്തില്‍ മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് ഒതുക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ നാല് സീറ്റുകള്‍ വര്‍ധിച്ചിട്ടും മുസ്‌ലിം ലീഗ് 2006 ലേതുപോലെ 23 സീറ്റുകളില്‍ മത്സരിക്കാനാണ് ഇന്നലെ നടന്ന കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ ധാരണയായത്. യു ഡി എഫിലെ മിക്ക ഘടകകക്ഷികളും കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശുമ്പോള്‍ ലീഗിന് പുതുതായി ഒരാവശ്യവും ഇല്ലാത്തത് അണികളെ അത്ഭുതപ്പെടുത്തിയിരിക്കയാണ്.
ReplyDeleteകേരളത്തില്‍ 140 സീറ്റുകളില്‍ ഒരു സീറ്റ് പോലും വര്‍ദ്ധിച്ചിട്ടില്ലെന്ന് അറിയാത്തവരാണ് ഇങ്ങിനെ വിലപിക്കുന്നവര്‍ !
ReplyDelete