ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കുട്ടനാട് പാക്കേജ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കൃഷിനാശവും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കാരണം രാജ്യത്ത് വയനാട്ടിലും ഇടുക്കിയിലും കുട്ടനാട്ടിലും വിദര്‍ഭയിലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തത് രാജ്യത്തെ നടുക്കിയ സംഭവം. ഈ സാഹചര്യത്തില്‍ പ്രത്യേക പാക്കേജ് തയാറാക്കിയ കേന്ദ്രം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാര്യം ബോധപൂര്‍വം വിസ്മരിച്ചു. കുട്ടനാടിനെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതിവേണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യവും അന്ന് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദവും കാരമാണ് കേന്ദ്രം കുട്ടനാട് പാക്കേജിന് അനുമതി നല്‍കിയത്.
പാക്കേജിലെ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രം ആദ്യം ഒളിച്ചുകളിച്ചു. 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന പദ്ധതികള്‍ക്കു മാത്രമേ പണം നല്‍കൂ എന്നായിരുന്നു കേന്ദ്ര നിലപാട്. അങ്ങനെ വരുമ്പോള്‍ മൊത്തം പദ്ധതിയുടെ 15 ശതമാനം മാത്രം കേന്ദ്രം വഹിച്ചാല്‍ മതിയാവും. ഭൂരിഭാഗം പദ്ധതികളും 50 ലക്ഷത്തില്‍ താഴെയായിരുന്നു. ഇതിനെതിരെ സംസ്ഥാനം ശക്തമായ പോരാട്ടംതന്നെ നടത്തി. ഇതേതുടര്‍ന്നാണ് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2008 ജൂലൈയില്‍ 1,840 കോടിയുടെ പ്രോജക്ടിന് കേന്ദ്രം അനുമതി നല്‍കിയത്.
പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 2008 ഡിസംബറില്‍ പ്രോജക്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ 2010 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2010 സെപ്തംബര്‍ 5ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുട്ടനാട് പാക്കേജ് ഉദ്ഘാടനം ചെയ്തു. 151 കോടി രൂപയുടെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ കേന്ദ്ര ജലവിഭവ - പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സാലും ഉദ്ഘാടനം ചെയ്തു. ജലസേചനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കാര്‍ഷിക യൂണിവേഴ്സിറ്റി, മൃഗസംരക്ഷണം, കന്നുകാലി വികസന ബോര്‍ഡ്, മത്സ്യബന്ധനം, സാമൂഹ്യ ക്ഷേമം, പരിസ്ഥിതി- വനം, വിനോദ സഞ്ചാരം തുടങ്ങിയ വകുപ്പുകളിലുടെയാണ് പദ്ധതി നിര്‍വഹണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 102 വില്ലേജുകളില്‍പ്പെടുന്ന 1,34,400 ഏക്കര്‍ പ്രദേശത്ത് നെല്‍കൃഷി വ്യാപിപ്പിക്കുക, ജലസേചനസൌകര്യങ്ങള്‍ ലഭ്യമാക്കുക, പാടങ്ങളുടെ സംരക്ഷണത്തിനു കോണ്‍ക്രീറ്റ് പുറംബണ്ടു നിര്‍മ്മിക്കുക, കന്നുകാലി ഉള്‍പ്പെടെയുള്ള മൃഗസമ്പത്ത് സംരക്ഷിക്കുക, മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു.
റാണി, ചിത്തിര കായല്‍ മേഖലകളിലെ വെള്ളപ്പൊക്ക നിയന്ത്രണം, കരിയാറിന് കുറുകെ കോട്ടചിറകളില്‍ 33 സ്ഥിരം ഓരുമുട്ടുകള്‍ സ്ഥാപിക്കല്‍, കുട്ടനാട് തണ്ണീര്‍ത്തട പൂനരുദ്ധാരണം, പാടശേഖരങ്ങളില്‍ പൊതു ഉപയോഗത്തിനായി പമ്പുകളും കാര്‍ഷിക ഉപകരണങ്ങളും വിതരണം ചെയ്യല്‍, ഓണാട്ടുകരയില്‍ നെല്ല്, എള്ള് കൃഷികള്‍ക്കുള്ള പ്രോത്സാഹനം, നെല്ല് സംഭരണ ശാലകള്‍, കാര്‍ഷിക ജോലികളില്‍ യുവാക്കള്‍ക്ക് പരിശീലനം, അഗ്രിക്ളീനിക്കുകള്‍, നാളികേര പുനരുദ്ധാരണ പദ്ധതി, കാര്‍ഷിക യന്ത്രങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രം, നിരണം താറാവു വളര്‍ത്തല്‍ കേന്ദ്രം വികസിപ്പിക്കല്‍, കുട്ടനാട്ടില്‍ പാലും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ചെറുകിട ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കല്‍, കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ഉല്‍പ്പാദന വര്‍ധനയ്ക്കുള്ള പദ്ധതി, വേമ്പനാട്ട് കായല്‍ ഭാഗത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടി, കാര്‍ഷികാധിഷ്ടിത വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികളുടെ പ്രോജക്ടുകള്‍ സമര്‍പ്പിച്ച് അംഗീകരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. തണ്ണീര്‍മുക്കംബണ്ട് നവീകരണം, തോട്ടപ്പള്ളി സ്പില്‍വേ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, എസി കനാല്‍ നവീകരണം എന്നിവയൂടെ പഠന റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് പകുതിയോടെ ലഭിച്ചേക്കും.
ദേശാഭിമാനി 090311 ആലപ്പുഴ ജില്ലാ വാര്‍ത്ത

ReplyDelete