തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്‍കിയ തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലും വികസനമുന്നേറ്റം കുറിക്കുന്ന മാവൂര്‍ റോഡുമെല്ലാം പകിട്ടേകുന്ന മണ്ഡലമാണ് കോഴിക്കോട് സൌത്ത്. നഗരത്തിന്റെ പകുതിയിലധികവും ഈ മണ്ഡലത്തിലാണ്. കൂടുതല്‍ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. പഴയ കോഴിക്കോട് രണ്ടാം മണ്ഡലം അടുക്കിപ്പണിതാണ് കോഴിക്കോട് സൌത്ത് രൂപപ്പെടുത്തിയത്. കോര്‍പറേഷനിലെ 17 മുതല്‍ 38 വരെയുള്ള വാര്‍ഡുകളും 41-ാം വാര്‍ഡും ഉള്‍പ്പെടുന്നതാണ് സൌത്ത്. 62,951 പുരുഷ വോട്ടര്‍മാരും 67,454 സ്ത്രീവോട്ടര്‍മാരുമടക്കം 1,30,405 വോട്ടര്‍മാരാണുളളത്.
മണ്ഡലം പുനര്‍നിര്‍ണയിച്ചതോടെ കോവൂര്‍, നെല്ലിക്കോട്, പറയഞ്ചേരി, ശ്രീകണ്ഠേശ്വരം പരിസരം, വലിയങ്ങാടി എന്നിവയെല്ലാം സൌത്തിന്റെ ഭാഗമായി. എന്നാല്‍ മെഡിക്കല്‍ കോളേജ്, മായനാട് ഭാഗങ്ങള്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലേക്കും മാറി. ഇടിയങ്ങര, പള്ളിക്കണ്ടി, മാങ്കാവ്, കല്ലായി, പയ്യാനക്കല്‍, ചാലപ്പുറം, പാളയം പച്ചക്കറി മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളും മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നു കിടക്കുന്ന ദേവഗിരികോളേജ് ഭാഗവും സൌത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി മണ്ഡലം പിടിച്ചടക്കിയത്. അന്ന്, എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച പി എം എ സലാം 14,093 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. നിലവില്‍ സിപിഐ എമ്മിന്റേതായിരുന്ന മണ്ഡലം ഐഎന്‍എല്ലിന് വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആകെ വോട്ട് 1,44,683. മുസ്ളിംലിഗിന്റെ ടി പി എം സാഹിറിന് 37,037 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് 51,130 വോട്ട് നേടി. ബിജെപിക്ക് ലഭിച്ചതാകട്ടെ 7640 വോട്ടും.
1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മുന്നണികള്‍ മാറിജയിച്ച മണ്ഡലമാണിത്. 1957ലും 60ലും കോണ്‍ഗ്രസിനായിരുന്നു വിജയം. 67ല്‍ സിപിഐ എം ഉള്‍പ്പെടെയുള്ള സപ്തകക്ഷി മുന്നണിയുടെ പിന്തുണയോടെ മുസ്ളിംലീഗിന്റെ പി എം അബൂബക്കര്‍ വിജയിച്ചു. 77ലും 80ലും 82ലും മുസ്ളിംലീഗ് കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നെങ്കിലും അഖിലേന്ത്യാലീഗ് ഇടതുചേരിയിലായിരുന്നു. ഈ മൂന്നു തെരഞ്ഞെടുപ്പിലും ഇടതുപിന്തുണയോടെ അഖിലേന്ത്യാലീഗിന്റെ പി എം അബൂബക്കര്‍ സീറ്റ് നിലനിര്‍ത്തി. അഖിലേന്ത്യാലീഗ് മുസ്ളിംലീഗില്‍ ലയിച്ച ശേഷമുള്ള 1987 ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. മികച്ച ഭൂരിപക്ഷത്തോടെ സിപിഐ എം സ്ഥാനാര്‍ഥി സി പി കുഞ്ഞു നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പ് മുതല്‍ മുസ്ളിംലീഗ് തന്നെയായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എതിരാളി. 1991ല്‍ ലീഗിന്റെ എം കെ മുനീറിനായിരുന്നു വിജയം. 96ല്‍ സിപിഐ എമ്മിന്റെ എളമരം കരീമിലൂടെ മണ്ഡലം വീണ്ടും പിടിച്ചെടുത്തു. 2001ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. 2006 ല്‍ മണ്ഡലം വീണ്ടും എല്‍ഡിഎഫിനു ലഭിച്ചു. അതും റെക്കോഡ് ഭൂരിപക്ഷത്തോടെ.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഒട്ടേറെ വികസനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. തിരുവണ്ണൂര്‍ കോട്ട മില്‍ വീണ്ടും തുറന്നതു തന്നെ ഏറ്റവും വലിയ നേട്ടം. അഞ്ഞൂറോളം തൊഴിലാളികളെ പട്ടിണിയിലാക്കി യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ കോട്ടമില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിമൂലമാണ് തുറന്നത്. ബൈപാസ് റോഡ്, അരയിടത്തുപാലം മേല്‍പ്പാലം നിര്‍മാണം തുടങ്ങി വികസനമുന്നേറ്റങ്ങള്‍ ഇനിയുമേറെ.. മണ്ഡലത്തിന് കൂടുതല്‍ തിളക്കമേകാന്‍ കോഴിക്കോട് ഐടി പാര്‍ക്കും ഉടന്‍ നിര്‍മാണം തുടങ്ങും.
(എ പി സജിഷ)
deshabhimani 080311

ReplyDelete