Tuesday, March 8, 2011

വി ഡി സതീശന്റെ ഹര്‍ജി കേന്ദ്രത്തിന് നാണക്കേട്- ഹൈക്കോടതി

കൊച്ചി: ലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കോടതി നോട്ടീസ് അയച്ചു. വി ഡി സതീശന്‍ എംഎല്‍എയും ലോട്ടറി തൊഴിലാളിയായ ശിവന്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ എംഎല്‍എ ആയ വി ഡി സതീശന്‍ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുന്നത് കേന്ദ്രത്തിന് നാണക്കേടാണെന്ന് കോടതി പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അത് നിരസിച്ചത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ലോട്ടറി രാഷ്ട്രീയ വിഷയമാണെന്നറിയാം. എന്നാല്‍ കോടതിയെ ആരും ഉപകരണമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

deshabhimani news

1 comment:

  1. ലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കോടതി നോട്ടീസ് അയച്ചു. വി ഡി സതീശന്‍ എംഎല്‍എയും ലോട്ടറി തൊഴിലാളിയായ ശിവന്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ എംഎല്‍എ ആയ വി ഡി സതീശന്‍ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുന്നത് കേന്ദ്രത്തിന് നാണക്കേടാണെന്ന് കോടതി പറഞ്ഞു.

    ReplyDelete