Monday, March 7, 2011

പെരുമാറ്റച്ചട്ടം ലംഘിച്ച് ബി ജെ പി നേതാവിന്റെ സാരിവിതരണം വീണ്ടും

പാലക്കാട്: തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ച് ബി ജെ പി നേതാവ് വീണ്ടും സാരി വിതരണം ചെയ്തു. ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗവും നാഗപ്പൂരിലെ പ്രമുഖ വ്യവസായിയുമായ ഉദയഭാസ്‌കര്‍ തന്നെയാണ് ഇന്നലെ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ് എന്‍ ഡി പി യൂത്ത് മൂവ്‌മെന്റിന്റെ പേരില്‍ സാരി വിതരണം നടത്തിത്. സാരി നല്‍കുന്നതിന് 750 ഓളം കൂപ്പണുകള്‍ പരിസരപ്രദേശങ്ങളില്‍ ശനിയാഴ്ച തന്നെ വിതരണം ചെയ്തിരുന്നു.

സാരി നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്നു പറഞ്ഞ് കണ്ണാടി സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തിയ സി പി എം പ്രവര്‍ത്തകരുമായി സംഘാടകര്‍ വാക്കേറ്റമുണ്ടായി. പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കിയതിനു ശേഷമാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണര്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച കൊടുന്തിരപ്പുള്ളിയില്‍ ഉദയഭാസ്‌കര്‍ നേരിട്ട് സാരി വിതരണം ചെയ്തത് വിവാദമായിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടക്കുകയുമാണ്.

സാരി വിതരണത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഇതിനായി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍, സാരി വിതരണം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും ഇതു തിരഞ്ഞെടുപ്പിനുമുമ്പു തീരുമാനിച്ചതുമാണെന്നുമാണ് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും പണമോ പാരിതോഷികങ്ങളോ നല്‍കുന്നതും ചട്ടലംഘനമാണെന്നു കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ വിശദീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ബി ജെ പി നേതാവ് സാരി വിതരണം തുടങ്ങിയത്.

ജനയുഗം 070311

2 comments:

  1. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ച് ബി ജെ പി നേതാവ് വീണ്ടും സാരി വിതരണം ചെയ്തു. ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗവും നാഗപ്പൂരിലെ പ്രമുഖ വ്യവസായിയുമായ ഉദയഭാസ്‌കര്‍ തന്നെയാണ് ഇന്നലെ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ് എന്‍ ഡി പി യൂത്ത് മൂവ്‌മെന്റിന്റെ പേരില്‍ സാരി വിതരണം നടത്തിത്. സാരി നല്‍കുന്നതിന് 750 ഓളം കൂപ്പണുകള്‍ പരിസരപ്രദേശങ്ങളില്‍ ശനിയാഴ്ച തന്നെ വിതരണം ചെയ്തിരുന്നു.

    ReplyDelete
  2. പാലക്കാട്: പിരായിരിയിലും കണ്ണാടിയിലും സാരിവിതരണം ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിനെതിരെ നടപടിയും എടുക്കണം. ചില സംഘടനകളുടെ പേരില്‍ സ്ത്രീകളെ വിളിച്ചുകൂട്ടി ബിജെപിയുടെ പ്രമുഖനേതാവാണ് സാരിവിതരണം നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന ബിജെപിനേതാക്കളുടെ പ്രസ്താവന അപഹാസ്യമാണ്. സാരിവിതരണം ചെയ്ത വ്യക്തി ബിജെപിയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണോ എന്നാണറിയേണ്ടത്. ഈ വ്യക്തി ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തൊഴില്‍ നല്‍കാമെന്നുപറഞ്ഞ് നിരവധിപേരില്‍ നിന്നും അപേക്ഷസ്വകീരിച്ച് അവയെല്ലാം തൂക്കിവിറ്റിരുന്നു. എസ്എന്‍ഡിപിയുടെ പേരില്‍ നടത്തിയ സാരി വിതരണവുമായി ബന്ധമില്ലെന്ന് എസ്എന്‍ഡിപി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് കവീനര്‍ വി ചാമുണ്ണി ആവശ്യപ്പെട്ടു. പാലക്കാട്: പിരായിരിയിലും കണ്ണാടിയിലും ബിജെപി നേതാവ് സാരിവിതരണം ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും തെരഞ്ഞെടുപ്പ് കമീഷനോട് എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു.

    ReplyDelete