സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണാനുകൂല ജനവികാരമാണെന്നു വിലയിരുത്തിയ ഏഷ്യാനെറ്റ് അഭിപ്രായ സര്‍വേ യുഡിഎഫിന് ഭരണം പ്രവചിച്ചത് രാഷ്ട്രീയസര്‍ക്കസ്. വിലക്കയറ്റം തടയുന്നതിലെ വീഴ്ചയാണ് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയെന്നാണ് വോട്ടര്‍മാരുടെ പക്ഷമെന്നു ചൂണ്ടിക്കാട്ടിയ സര്‍വേ, അഴിമതി തടയുന്നതില്‍ പരാജയപ്പെട്ടത് രണ്ടാമത്തെ വലിയ പോരായ്മയായും വിലയിരുത്തി.
പക്ഷേ, എല്‍ഡിഎഫ് ഭരണത്തെപ്പറ്റി ഇത്തരം ഒരു വിമര്‍ശവും ജനങ്ങള്‍ക്കില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സര്‍വേതന്നെ യുഡിഎഫിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് പ്രവചിച്ചതിലൂടെ സ്വന്തം നിഗമനങ്ങളെ നിഷേധിച്ചു. ഇങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ചില ജീവികളെപ്പോലെയായി ഏഷ്യാനെറ്റ് ന്യൂസ്. അത് ഈ ചാനലിനെ നയിക്കുന്ന അന്താരാഷ്ട്ര മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെയും ഇന്ത്യന്‍ കച്ചവടക്കാരന്‍ രാജീവ് ചന്ദ്രശേഖരന്റെയും വ്യവസായ-രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനാണ്.
പ്രവചനം കേട്ട് അമ്പരന്നുപോയത് ബിജെപി നേതൃത്വമാണ്. സംസ്ഥാനത്ത് അവര്‍ക്ക് അഞ്ചുസീറ്റിനുവരെ സാധ്യതയുണ്ടെന്നാണ് ചാനല്‍ കവടിയില്‍ തെളിഞ്ഞത്. ചാനല്‍മുതലാളി ബിജെപിയുടെ രാജ്യസഭാംഗമാകുമ്പോള്‍ ബിജെപിയെ ഇക്കിളിപ്പെടുത്തണമല്ലോ.
യുഡിഎഫിന് 77 മുതല്‍ 87 സീറ്റും 43 ശതമാനം വോട്ടും എല്‍ഡിഎഫിന് 53 മുതല്‍ 63 വരെ സീറ്റും 39 ശതമാനം വോട്ടുമാണ് ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ സര്‍വേയില്‍. ഇതുപ്രകാരമാണെങ്കില്‍പ്പോലും യുഡിഎഫിന് ഭരണം കിട്ടുന്നതിനായി സര്‍വേക്കാര്‍ കനിഞ്ഞരുളിയത് ആറു സീറ്റിന്റെ ബലമാണ്. 140 അംഗ നിയമസഭയില്‍ 77 സീറ്റ് എന്നത് നേരിയ ഭൂരിപക്ഷമാണ്. യുഡിഎഫിന് മേല്‍കൈയേകാന്‍ ചില തരികിടക്കളികള്‍ കാട്ടിയിട്ടുണ്ട്. അതാണ് ഇതുവരെ തീരുമാനം എടുക്കാത്ത വോട്ടര്‍മാരുടെ സംഖ്യ 18 ശതമാനം എന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസംമുമ്പ് കേരളംപോലുള്ള സംസ്ഥാനത്ത് ഏഴു ശതമാനത്തിനുമേല്‍ ഒരിക്കലും തീരുമാനം എടുക്കാത്ത വോട്ടര്‍മാര്‍ ഉണ്ടാകാറില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2.28 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ ഏതാനും ആയിരം പേരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള ഫലം പലപ്പോഴും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ലെന്നതിന് നിരവധി ഉദാഹരണമുണ്ട്. 'ഇന്ദിരഗാന്ധി തൂത്തുവാരും' എന്ന അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അടിയന്തരാവസ്ഥയ്ക്ക് അയവ് വരുത്തി തെരഞ്ഞെടുപ്പ് നടത്തിയതും ഇന്ദിര തൂത്തെറിയപ്പെട്ടതും. 1998ല്‍ ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ ബഹുഭൂരിപക്ഷം സീറ്റും നേടുമെന്നായിരുന്നു എല്ലാ സര്‍വേകളും. പക്ഷേ, ജയലളിത സീറ്റ് വാരിക്കൂട്ടി. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 336 വരെ സീറ്റ് പ്രവചിച്ചു. കിട്ടിയത് 182.
2000ലെ ഒരു പൊതുയോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ 1996ലെ മലയാള മനോരമയുടെ ഒരു സര്‍വേ റിപ്പോര്‍ട്ടിന്റെ കോപ്പി ഉയര്‍ത്തി പറഞ്ഞത് മറക്കാനാകുന്നതല്ല. 96ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16ഉം എല്‍ഡിഎഫിന് നാലും ആണ് മനോരമയുടെ സര്‍വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് പത്ത് സീറ്റ്. അഭിപ്രായഫലം പാളിയിട്ടും മനോരമ കമാന്ന് മിണ്ടിയില്ല. അതാണ് ഇത്തരം പത്രങ്ങളുടെ രാഷ്ട്രീയക്കൂറെന്ന് നായനാര്‍ പറഞ്ഞത് ഇന്നും ഓര്‍ക്കാം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി അഹോരാത്രം പണിപ്പെടുന്ന മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ ലക്ഷങ്ങള്‍ മുടക്കി അനുകൂല സര്‍വേ സംഘടിപ്പിക്കുന്ന പതിവുരീതിയുടെ തുടര്‍ച്ചയാണ് ഏഷ്യാനെറ്റ് സര്‍വേ.
(ആര്‍ എസ് ബാബു)
deshabhimani 100311
സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണാനുകൂല ജനവികാരമാണെന്നു വിലയിരുത്തിയ ഏഷ്യാനെറ്റ് അഭിപ്രായ സര്‍വേ യുഡിഎഫിന് ഭരണം പ്രവചിച്ചത് രാഷ്ട്രീയസര്‍ക്കസ്. വിലക്കയറ്റം തടയുന്നതിലെ വീഴ്ചയാണ് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയെന്നാണ് വോട്ടര്‍മാരുടെ പക്ഷമെന്നു ചൂണ്ടിക്കാട്ടിയ സര്‍വേ, അഴിമതി തടയുന്നതില്‍ പരാജയപ്പെട്ടത് രണ്ടാമത്തെ വലിയ പോരായ്മയായും വിലയിരുത്തി.
ReplyDelete18% ആളുകൾ തീരുമാനം എടുത്തിട്ടില്ലാന്നുള്ളത് ഒരു മുൻകൂർ ജ്യാമാണന്നു കണക്കാക്കം അഥവ സർവ്വേ തെറ്റിയാൽ ഈ 18% ആളുകളുടെ പേരിൽ തടി തപ്പാം
ReplyDelete