പാമൊലിന്‍ ഇറക്കുമതിക്കേസ് തുടരന്വേഷണം നടത്താനും മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലാണ്. എന്ത് പറയണമെന്നറിയാതെ അവര്‍ വിയര്‍ക്കുകയാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പല്ലവി എം എം ഹസ്സനൊഴികെ മറ്റെല്ലാ കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചതായി കാണുന്നു. പാമൊലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ കോണ്‍ഗ്രസ് നേതാവ് ഹസ്സന്‍ ചെയര്‍മാനായിരുന്ന നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി 1996ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയതാണ്. അതുകൊണ്ടായിരിക്കണം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹസ്സന്‍ പറയാതിരുന്നത്.
വീരേന്ദ്രകുമാറിനെപ്പോലെ കോണ്‍ഗ്രസ് നേതാക്കളെയും മറവിരോഗം ബാധിച്ചതുപോലെതോന്നുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാതിരുന്നത് അനീതിയാണെന്ന് എഐസിസി അംഗവും മുന്‍ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ടി എച്ച് മുസ്തഫയാണ് കോടതിയില്‍ വാദിച്ചത്. പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് ഫയലില്‍ ഒപ്പുവച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്നും ഫയല്‍ ക്യാബിനറ്റില്‍ വയ്ക്കാന്‍ താന്‍ ശുപാര്‍ശചെയ്യുക മാത്രമാണുണ്ടായതെന്നുമാണ് മുസ്തഫയുടെ വാദം. ഇരുവര്‍ക്കും തുല്യപങ്കാളിത്തമാണുള്ളത്. അങ്ങനെയിരിക്കെ ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കുകയും തന്നെ പ്രതിയാക്കുകയും ചെയ്തത് അനീതിയാണെന്ന് മുസ്തഫ വാദിക്കുന്നു. അതായത്, ഉമ്മന്‍ചാണ്ടി പ്രതിയല്ലെങ്കില്‍ താനും പ്രതിയല്ല. താന്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയായിരിക്കണം.
1991 ഒക്ടോബര്‍ അഞ്ചിനാണ് പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി തേടി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ കത്തയച്ചത്. രണ്ടു പതിറ്റാണ്ടിനുശേഷം തെരഞ്ഞെടുപ്പ് ലാക്കാക്കി ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിക്കുന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ഇപ്പോള്‍ മാത്രമാണ് ടി എച്ച് മുസ്തഫ കോടതിയില്‍ വാദിക്കുന്നത്. മുസ്തഫയുടെ വാദം ഫെബ്രുവരി 11ന് അദ്ദേഹംതന്നെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. മുസ്തഫ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാദഗതികള്‍ക്ക് വ്യാപക പ്രചാരണം നല്‍കിയതും കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുകൂടാ. ഫെബ്രുവരി 12ന്റെ പത്രങ്ങളില്‍ ഈ വാര്‍ത്ത അച്ചടിച്ചുവരികയും ചെയ്തു. അതായത്, പാമൊലിന്‍ കേസ് തുടരന്വേഷണം നടത്താന്‍ ഇപ്പോള്‍ ഇടവരുത്തിയത് മുസ്തഫമാത്രമാണെന്ന സത്യം ആര്‍ക്കും മറച്ചുവയ്ക്കാന്‍ കഴിയുന്നതല്ല. സ്വന്തം മുഖം വികൃതമായതിന് കണ്ണാടിക്കുനേരെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്നാണ് കര്‍മഫലത്തില്‍ വിശ്വാസമുള്ളവര്‍ കരുതുന്നത്. ഉമ്മന്‍ചാണ്ടി വിശ്വാസിയാണെങ്കില്‍ ഇത് അംഗീകരിച്ച് അന്വേഷണത്തില്‍ സഹകരിക്കുന്നതാണ് ഉത്തമം. എല്‍ഡിഎഫിന് ഇതില്‍ പങ്കില്ല.
(വി വി ദക്ഷിണാമൂര്‍ത്തി)
ദേശാഭിമാനി 150311

ReplyDelete