കണ്ണൂര്‍:
"വോട്ടുചെയ്യും മുമ്പ് ഒന്നോര്‍ത്തുനോക്കുക.... സര്‍ക്കാരിന്റെ ഒരു സഹായമെങ്കിലും താങ്കള്‍ക്കോ വീട്ടുകാര്‍ക്കോ ലഭിച്ചിരിക്കും...തീര്‍ച്ച...'' എല്‍ഡിഎഫ് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് വെബ്സൈറ്റിലെ സന്ദര്‍ശക ഗ്യാലറിയിലിരുന്ന് ഷിനോജ് പൊയനാടന്‍ കുറിച്ചിട്ട വാക്കുകള്‍. തൊട്ടടുത്ത് സുമിലിന്റെ സന്ദേശം "മെയ് 13ന് കേരളത്തില്‍ വീണ്ടും ചുവന്ന നക്ഷത്രമുദിക്കും''- നാലുദിവസത്തിനിടെ 7663 ഹിറ്റുകള്‍. അസംഖ്യം മറുനാടന്‍ മലയാളികളുള്‍പ്പടെ ഓരോ പത്തുമിനിറ്റിലും പുതിയ വായനക്കാര്‍. പ്രചാരണരംഗത്ത് തരംഗമാവുകയാണ് എല്‍ഡിഎഫ് വെബ്സൈറ്റ്.
നേരില്‍ കാണാനാകാത്ത വോട്ടര്‍മാരിലും മറുനാടന്‍ മലയാളികളിലും ട്വിറ്ററിന്റെയും ഫെയ്സ്ബുക്കിന്റെയും വരിക്കാരായ യുവജനങ്ങളിലും പ്രചാരണമെത്തിക്കുന്നതിനാണ് വെബ്സൈറ്റ് ഒരുക്കിയത്. മുന്നൂറോളം പേര്‍ ദിവസവും വെബ്സൈറ്റ് സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ചയാണിത് ഉദ്ഘാടനം ചെയ്തത്. സ്ഥാനാര്‍ഥികളുടെ ചിത്രവും പരിചയപ്പെടുത്തലുമാണ് പ്രധാന ആകര്‍ഷണം. മണ്ഡലത്തിന്റെ ഭൂപടം സഹിതമുള്ള വിവരണം, ചരിത്രം, പഞ്ചായത്തുകള്‍, വോട്ടര്‍മാരുടെ എണ്ണം, മറ്റു വിശദാംശങ്ങളുമുണ്ട്. പ്രകടനപത്രികയുടെ പൂര്‍ണ രൂപം കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും കണ്‍വന്‍ഷനുകളുടെയും ഓരോദിവസവും നടക്കുന്ന പ്രചാരണപരിപാടികളുടെ കലണ്ടറും സൈറ്റിലുണ്ട്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും കാണാം. ഡൌണ്‍ലോഡ് ചെയ്യാവുന്ന സ്റ്റൈലന്‍ മൊബൈല്‍ റിങ് ടോണുകള്‍ക്ക് വേണ്ടി നിരവധിയാളുകള്‍ സൈറ്റില്‍ 'ഇടിച്ചു'കയറുന്നു. "അരിവാളും ചുറ്റികയും ഒളിമിന്നും താരകവും വോട്ടിന്റെ, പോരിന്റെ കൊടിയടയാളം' എന്ന് തുടങ്ങുന്നതാണ് ആദ്യത്തെ റിങ്ടോണ്‍. "മറക്കാതെ ഓര്‍ക്കുക നമ്മുടെ ചിഹ്നം'' എന്ന റിങ്ടോണുമുണ്ട്. പോസ്റ്ററുകളും ബോര്‍ഡുകളും മറ്റും തയ്യാറാക്കുന്നതിന് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ഡൌണ്‍ലോഡ് ചെയ്യാം. കാര്‍ട്ടൂണുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയും കാണാം.
രാജീവന്‍ ചേലേരിയാണ് സൈറ്റ് രൂപകല്‍പന ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും ഈ കൂട്ടായ്മക്ക് പിന്നിലുണ്ട്.
നാദാപുരത്ത് എല്‍ഡിഎഫ് വെബ്സൈറ്റ് തുറന്നു
നാദാപുരം:
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ കെ വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നാദാപുരം മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ വെബ്സൈറ്റ് തുറന്നു. കല്ലാച്ചിയില്‍ മണ്ഡലം കണ്‍വീനര്‍ വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയതു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും മണ്ഡലത്തിലെ വികസനവും വെബ്സൈറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയുമായി ആശയ വിനിമയം നടത്താനും സൌകര്യമുണ്ട്. എല്‍ഡിഎഫ് പ്രകടന പത്രികയും മണ്ഡലം ചരിത്രവും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. www.ldfnadapuram.com എന്നാണ് വിലാസം. ടി വി ബാലന്‍ അധ്യക്ഷനായി. മന്ത്രി ബിനോയ് വിശ്വം, സത്യന്‍ മൊകേരി, സ്ഥാനാര്‍ഥി ഇ കെ വിജയന്‍, രജീന്ദ്രന്‍ കപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനിയില്‍ നിന്ന്
സന്ദര്‍ശിക്കേണ്ട മറ്റൊരു വെബ് സൈറ്റ്
എല്‍.ഡി.എഫ് കേരളം

ReplyDelete