Saturday, March 26, 2011

മെട്രോ: അപ്രായോഗികമെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: ഡല്‍ഹി മാതൃകയിലുള്ള മെട്രോ റെയില്‍ അപ്രായോഗികമായതിനാലാണ് അതിനുവേണ്ടി കൈയുംകാലുമിട്ടടിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം പ്രസ്ക്ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടി മറയില്ലാതെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹി മാതൃകയില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടും ഇതില്‍ നിന്ന് മാറാതെയുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാടാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് ശതമാനം സംസ്ഥാന ഗവണ്‍മെന്റും ഇരുപത് ശതമാനം കേന്ദ്രഗവണ്‍മെന്റുമെന്ന നിലയില്‍ ചെന്നൈ, ബംഗളൂരു മെട്രോ റെയില്‍ പദ്ധതികള്‍ക്കായി കേന്ദ്രബജറ്റില്‍ പണമനുവദിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവ കേരളത്തിലെ പദ്ധതികളില്‍നിന്നു വ്യത്യസ്തമാണെന്നായിരുന്നു മറുപടി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെട്രോ റെയില്‍ പദ്ധതി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊച്ചി മെട്രോ റെയില്‍പദ്ധതി സമര്‍പ്പിച്ചശേഷം തിടുക്കത്തില്‍ പിന്‍വലിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പദ്ധതി സാമ്പത്തികമായി ലാഭകരമാവില്ലെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്റെ നിലപാടുമൂലമാണ് പദ്ധതി മുന്നോട്ടുപോവാത്തതെന്ന് ചൂണ്ടിക്കാട്ടി. മെട്രോ റെയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം സന്ദര്‍ശിച്ചിട്ടും പദ്ധതിക്ക് ബജറ്റില്‍ പണം നീക്കിവയ്ക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.

ദേശാഭിമാനി 260311

1 comment:

  1. ഡല്‍ഹി മാതൃകയിലുള്ള മെട്രോ റെയില്‍ അപ്രായോഗികമായതിനാലാണ് അതിനുവേണ്ടി കൈയുംകാലുമിട്ടടിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം പ്രസ്ക്ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടി മറയില്ലാതെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹി മാതൃകയില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടും ഇതില്‍ നിന്ന് മാറാതെയുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാടാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete