'സമ്മതിയുല്‍പ്പാദനം' ആഗോളവല്‍ക്കരണകാലത്തെ മാധ്യമങ്ങളുടെ അടയാളവാക്യമായി ചര്‍ച്ചചെയ്യപ്പെടുന്ന നിരീക്ഷണമാണ്. ചോംസ്കിയും ഹെര്‍മനും ചേര്‍ന്ന് രൂപപ്പെടുത്തിയ ഈ സങ്കല്‍പ്പത്തിന് 'വ്യാജസമ്മതിയുടെ നിര്‍മിതി'യെന്ന് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്ന് പാഠഭേദം വരുത്തുകയുണ്ടായി. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ വ്യാജമായ ജനസമ്മതി ഉല്‍പ്പാദിപ്പിക്കുന്നുവെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
സമീപകാലത്തെ ചില സംഭവങ്ങള്‍ ഈ പത്രങ്ങള്‍ കൈകാര്യംചെയ്ത രീതി പരിശോധിച്ചാണ് ഇത്തരമൊരു സങ്കല്‍പ്പം അവര്‍ രൂപപ്പെടുത്തിയത്. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള ഈ വ്യാജസമ്മതി നിര്‍മാണത്തിന് തെരഞ്ഞെടുപ്പുകാലമായതോടെ ശക്തിയും സംഘടിതരൂപവും കൈവരുന്നുവെന്ന് വേണം കരുതാന്‍. ഇതില്‍ മുത്തശ്ശിപ്പത്രംതന്നെയാണ് മുന്‍പന്തിയില്‍. പാരവയ്പ്, കുതികാല്‍വെട്ട്, ഒളിപ്പോര്, വിഴുപ്പലക്കല്‍, ഒതുക്കല്‍ തുടങ്ങിയ സുകുമാരകലകള്‍കൊണ്ട് യുഡിഎഫും അതിലെ ഘടകകക്ഷികളും കേരളരാഷ്ട്രീയത്തെ മലീമസമാക്കുമ്പോള്‍ അതു പൂര്‍ണമായി തമസ്കരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഈ മുഖ്യധാരന്മാര്‍. അപ്പോള്‍പ്പിന്നെ സമാനകാര്യങ്ങളാണ് എല്‍ഡിഎഫിലും നടക്കുന്നതെന്ന് വരുത്തിത്തീര്‍ത്താല്‍ ഒരേപോലെ യുഡിഎഫിന് ആശ്വാസമാവുകയും മുഖ്യധാരന്മാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം നടപ്പാവുകയും ചെയ്യും.
വ്യാഴാഴ്ചത്തെ മുത്തശ്ശിപ്പത്രം നിര്‍വഹിച്ചിരിക്കുന്നത് ഇതാണ്.
സീറ്റുചര്‍ച്ചയില്‍ 'വഴിമുട്ടി മുന്നണികള്‍' എന്ന പൊതു തലക്കെട്ടിലൂടെ യുഡിഎഫിലേതുപോലെ എല്‍ഡിഎഫിലും പ്രതിസന്ധിയുണ്ടെന്ന വ്യാജബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് യുഡിഎഫിലെ ഘടകകക്ഷികളുമായി ടൈംടേബിള്‍വച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടും മാണി ഇടഞ്ഞും ഗൌരിയമ്മ തിരിഞ്ഞും പിന്നെ ജേക്കബും വീരനും ശ്വാസംമുട്ടിയും ജോസഫ് തൊണ്ടയില്‍ മുള്ളുകുരുങ്ങിയ മട്ടിലും നില്‍ക്കുന്ന ദയനീയചിത്രം. ഇതിനിടയില്‍തന്നെ മാണിക്കെതിരെ കോണ്‍ഗ്രസും കോണ്‍ഗ്രസിനെതിരെ മാണിയുടെ കുഞ്ഞാടുകളും ആവുന്നതുപോലൊക്കെ 'അടിവച്ചടിവച്ച്' അരങ്ങ് കൊഴുപ്പിക്കുന്നുമുണ്ട്. എല്‍ഡിഎഫിലും ഏതാണ്ട് ഇങ്ങനെയൊക്കെയാണെന്ന് സ്ഥാപിക്കാനുള്ള വൃഥാശ്രമമാണ് 'സിപിഎം: തീരുമാനം എടുക്കാനാവാതെ' എന്ന വാര്‍ത്തയിലൂടെ നടത്തുന്നത്.
സിപിഐ എം സംസ്ഥാനകമ്മിറ്റി ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കടന്നിട്ടില്ല. ചേരാത്ത യോഗത്തില്‍ തീരുമാനമായില്ല എന്നു പറയുന്നതിലെ യുക്തിരാഹിത്യമോ അസംബന്ധമോ ആലോചിക്കാന്‍പോലും വായനക്കാര്‍ക്ക് അവസരം നല്‍കാതെ എന്തോ ഒക്കെ കുഴപ്പങ്ങള്‍ നടക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. 'സിപിഐയുമായുള്ള ചര്‍ച്ചയും തര്‍ക്കത്തില്‍ പിരിഞ്ഞു' എന്ന ഉപശീര്‍ഷകം നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. തര്‍ക്കങ്ങളൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പരസ്യമായി പറഞ്ഞകാര്യം വാര്‍ത്തയുടെ ഉള്ളില്‍ ഒളിപ്പിച്ചുവച്ചിട്ട് അതിന് തികച്ചും വിരുദ്ധമായി തര്‍ക്കമുണ്ടെന്ന് തലവാചകത്തില്‍ തട്ടിവിട്ടിരിക്കുകയാണ്.
ദേശാഭിമാനി 110311
'സമ്മതിയുല്‍പ്പാദനം' ആഗോളവല്‍ക്കരണകാലത്തെ മാധ്യമങ്ങളുടെ അടയാളവാക്യമായി ചര്‍ച്ചചെയ്യപ്പെടുന്ന നിരീക്ഷണമാണ്. ചോംസ്കിയും ഹെര്‍മനും ചേര്‍ന്ന് രൂപപ്പെടുത്തിയ ഈ സങ്കല്‍പ്പത്തിന് 'വ്യാജസമ്മതിയുടെ നിര്‍മിതി'യെന്ന് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്ന് പാഠഭേദം വരുത്തുകയുണ്ടായി. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ വ്യാജമായ ജനസമ്മതി ഉല്‍പ്പാദിപ്പിക്കുന്നുവെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
ReplyDeleteസമീപകാലത്തെ ചില സംഭവങ്ങള്‍ ഈ പത്രങ്ങള്‍ കൈകാര്യംചെയ്ത രീതി പരിശോധിച്ചാണ് ഇത്തരമൊരു സങ്കല്‍പ്പം അവര്‍ രൂപപ്പെടുത്തിയത്. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള ഈ വ്യാജസമ്മതി നിര്‍മാണത്തിന് തെരഞ്ഞെടുപ്പുകാലമായതോടെ ശക്തിയും സംഘടിതരൂപവും കൈവരുന്നുവെന്ന് വേണം കരുതാന്‍. ഇതില്‍ മുത്തശ്ശിപ്പത്രംതന്നെയാണ് മുന്‍പന്തിയില്‍. പാരവയ്പ്, കുതികാല്‍വെട്ട്, ഒളിപ്പോര്, വിഴുപ്പലക്കല്‍, ഒതുക്കല്‍ തുടങ്ങിയ സുകുമാരകലകള്‍കൊണ്ട് യുഡിഎഫും അതിലെ ഘടകകക്ഷികളും കേരളരാഷ്ട്രീയത്തെ മലീമസമാക്കുമ്പോള്‍ അതു പൂര്‍ണമായി തമസ്കരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഈ മുഖ്യധാരന്മാര്‍. അപ്പോള്‍പ്പിന്നെ സമാനകാര്യങ്ങളാണ് എല്‍ഡിഎഫിലും നടക്കുന്നതെന്ന് വരുത്തിത്തീര്‍ത്താല്‍ ഒരേപോലെ യുഡിഎഫിന് ആശ്വാസമാവുകയും മുഖ്യധാരന്മാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം നടപ്പാവുകയും ചെയ്യും.