Thursday, March 3, 2011

പ്രവാസികള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കേണ്ടത് തഹസില്‍ദാര്‍ക്

പ്രവാസി ഇന്ത്യക്കാര്‍ക്കു വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ അതതു തഹസില്‍ദാര്‍മാര്‍ക്കു നല്‍കണമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. രാജ്യത്തിനു പുറത്തുനിന്നും അപേക്ഷ അയക്കുന്നവര്‍ ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വിസ സംബന്ധമായ രേഖകളും സ്വന്തം വിലാസമുള്ള താലൂക്ക് തഹസില്‍ദാര്‍ക്ക്് തപാല്‍ മുഖേന അയച്ചുകൊടുക്കണം. പ്രവാസികള്‍ക്കു വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ പ്രവാസി വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ പ്രത്യേകമായി എഴുതിച്ചേര്‍ക്കും. വിദ്യാഭ്യാസം, തൊഴില്‍ എന്നീ ആവശ്യാര്‍ഥം വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുളള മേല്‍വിലാസത്തിലായിരിക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക.  ഇന്ത്യയിലൊരിടത്തും വോട്ടര്‍പട്ടികയില്‍ നിലവില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തവരും, ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും വിദേശപൗരത്വം ആര്‍ജിക്കാത്തവരുമായവര്‍ക്കാണ് പേര് ചേര്‍ക്കുന്നതിനു അര്‍ഹതയുള്ളത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരുടെ ഓഫീസുകളില്‍നിന്നും ലഭിക്കും. കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റില്‍നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ നാട്ടിലുളള പ്രവാസികള്‍ പാസ്‌പോര്‍ട്ടിന്റെ അസല്‍ വിചാരണ സമയത്തും, വിദേശത്തുളള പ്രവാസികള്‍ അവരുടെ അപേക്ഷയോടൊപ്പം ഇന്ത്യന്‍ കൗണ്‍സിലേറ്റ് സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഹാജരാക്കണം. രേഖകള്‍ എംബസിയില്‍ സാക്ഷ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്.ഇതുവരെ പത്തില്‍ താഴെ അപേക്ഷകളാണ് പ്രവാസികളില്‍ നിന്നും തപാല്‍ വഴി ലഭിച്ചിരിക്കുന്നതെന്നും നളിനി നെറ്റോ പറഞ്ഞു.

ജനയുഗം 030311

1 comment:

  1. പ്രവാസി ഇന്ത്യക്കാര്‍ക്കു വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ അതതു തഹസില്‍ദാര്‍മാര്‍ക്കു നല്‍കണമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. രാജ്യത്തിനു പുറത്തുനിന്നും അപേക്ഷ അയക്കുന്നവര്‍ ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വിസ സംബന്ധമായ രേഖകളും സ്വന്തം വിലാസമുള്ള താലൂക്ക് തഹസില്‍ദാര്‍ക്ക്് തപാല്‍ മുഖേന അയച്ചുകൊടുക്കണം. പ്രവാസികള്‍ക്കു വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ പ്രവാസി വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ പ്രത്യേകമായി എഴുതിച്ചേര്‍ക്കും. വിദ്യാഭ്യാസം, തൊഴില്‍ എന്നീ ആവശ്യാര്‍ഥം വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുളള മേല്‍വിലാസത്തിലായിരിക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക. ഇന്ത്യയിലൊരിടത്തും വോട്ടര്‍പട്ടികയില്‍ നിലവില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തവരും, ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും വിദേശപൗരത്വം ആര്‍ജിക്കാത്തവരുമായവര്‍ക്കാണ് പേര് ചേര്‍ക്കുന്നതിനു അര്‍ഹതയുള്ളത്.

    ReplyDelete