Saturday, March 19, 2011

അരങ്ങിലെ 'ബേബി': അവകാശ പോരാട്ടങ്ങളില്‍ നായകന്‍

അവകാശസമരങ്ങളില്‍ തളരാത്ത ആത്മവീര്യം. കിരാത ഭരണത്തിന്റെ ഇരയായി 68 ദിവസത്തെ ജയില്‍വാസം. കെഎസ്യു- യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ക്രിമിനലുകള്‍ മൃതപ്രായമാക്കിയിട്ടും തളരാത്ത പോരാട്ടവീര്യം. വര്‍ക്കലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ റഹീം തെരഞ്ഞെടുപ്പ് അരങ്ങിലെ 'ബേബി'. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ എന്നും നായകന്‍. 28 വയസ്സ്. ചെറുപ്രായത്തിലെ വിദ്യാഭ്യാസസമരങ്ങുടെ മുന്‍നിരയില്‍നിന്ന് ആര്‍ജിച്ച പോരാട്ടവീര്യം നാടിന്റെ നന്മയ്ക്കായി കാത്തുസൂക്ഷിച്ച് മുന്നേറുന്നു. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ തലസ്ഥാന നഗരയില്‍ ഒരു ദശകമായി തുടര്‍ന്ന സമരങ്ങളുടെ നായകരില്‍ ഒരാളായിരുന്നു റഹീം. പലതവണ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മന്ത്രിമാരുടെയടക്കം നിര്‍ദേശപ്രകാരം അമ്പതില്‍പ്പരം കള്ളകേസുകളാണ് ഈ യുവാവിനെതിരെ പൊലീസ് ചാര്‍ജ് ചെയ്തത്. ദരിദ്രമായ ജീവിത സാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് നാടിന്റെ നന്മയ്ക്കായി പോരാടാന്‍ ഈ യുവാവ് സ്വയം തയ്യാറായത്.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് റഹീം. കേരളാ സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഗവേഷക വിദ്യാര്‍ഥി. പിരപ്പന്‍കോട് ഗവ. എല്‍പി സ്കൂള്‍, ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. നിലമേല്‍ എന്‍എസ്എസ് കോളേജില്‍ പ്രീഡിഗ്രി. സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായി. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഇസ്ളാമിക് ഹിസ്ററിയില്‍ ബിരുദ, ബിരുദാനന്തര ബിരുദം. ലാ അക്കാദമി ലാ കോളേജില്‍നിന്ന് നിയമത്തില്‍ ബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ളോമ. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയ ചുമതല വഹിച്ചു. 2004-05ല്‍ കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍. 2005-06ല്‍ സര്‍വകലാശാല സിണ്ടിക്കേറ്റില്‍ അംഗം. വിമുക്തഭടന്‍ പരേതനായ എം അബ്ദുള്‍ സമദിന്റെയും എ നബീസാബീവിയുടെയും മകന്‍. സഹോദരങ്ങള്‍: ജമിന്‍ഷാ ബീഗം, എന്‍ ഷീജ.

ദേശാഭിമാനി 190311

2 comments:

 1. അവകാശസമരങ്ങളില്‍ തളരാത്ത ആത്മവീര്യം. കിരാത ഭരണത്തിന്റെ ഇരയായി 68 ദിവസത്തെ ജയില്‍വാസം. കെഎസ്യു- യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ക്രിമിനലുകള്‍ മൃതപ്രായമാക്കിയിട്ടും തളരാത്ത പോരാട്ടവീര്യം. വര്‍ക്കലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ റഹീം തെരഞ്ഞെടുപ്പ് അരങ്ങിലെ 'ബേബി'. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ എന്നും നായകന്‍. 28 വയസ്സ്. ചെറുപ്രായത്തിലെ വിദ്യാഭ്യാസസമരങ്ങുടെ മുന്‍നിരയില്‍നിന്ന് ആര്‍ജിച്ച പോരാട്ടവീര്യം നാടിന്റെ നന്മയ്ക്കായി കാത്തുസൂക്ഷിച്ച് മുന്നേറുന്നു. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ തലസ്ഥാന നഗരയില്‍ ഒരു ദശകമായി തുടര്‍ന്ന സമരങ്ങളുടെ നായകരില്‍ ഒരാളായിരുന്നു റഹീം. പലതവണ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മന്ത്രിമാരുടെയടക്കം നിര്‍ദേശപ്രകാരം അമ്പതില്‍പ്പരം കള്ളകേസുകളാണ് ഈ യുവാവിനെതിരെ പൊലീസ് ചാര്‍ജ് ചെയ്തത്. ദരിദ്രമായ ജീവിത സാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് നാടിന്റെ നന്മയ്ക്കായി പോരാടാന്‍ ഈ യുവാവ് സ്വയം തയ്യാറായത്.

  ReplyDelete
 2. കേരളത്തില്‍
  ഉയര്‍ന്നുവരുന്ന രാഷ്ട്രീയ യുവനിരയില്‍ ഏറെ ശ്രദ്ധേയനാണ് റഹിം. മികച്ച പ്രാസംഗികന്‍, അഭിഭാഷകന്‍, കോളമിസ്റ്റ്, കരുത്തുറ്റ സംഘാടകന്‍ എന്നീ നിലകളിലെല്ലാം
  പ്രശസ്തനാണ്.
  റഹിമിനെ വിജയിപ്പിക്കാനുള്ള കൂട്ടായ
  ശ്രമങ്ങളില്‍ നമുക്ക് അണിചേരാം....

  ReplyDelete