Saturday, March 19, 2011

മഞ്ചേശ്വരത്ത് വീണ്ടും വികസന നായകന്‍

മഞ്ചേശ്വരത്ത് വികസനത്തിന്റെ പൊന്‍വെളിച്ചം എത്തിച്ച സി എച്ച് കുഞ്ഞമ്പു വീണ്ടും ജനവിധി തേടുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സന്തോഷത്തിലാണ്. രണ്ട് പതിറ്റാണ്ട് വികസനം എന്തെന്ന് അറിയാതിരുന്ന മഞ്ചേശ്വരത്ത് വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും എംഎല്‍എ ഉണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടായതും സി എച്ച് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ്. സ്വന്തം വികസനത്തിന് മാത്രം രാഷ്ട്രീയത്തെ ഉപയോഗിക്കുന്നവരെ കണ്ട് ശീലിച്ച ജനങ്ങള്‍ക്ക് വ്യത്യസ്ത അനുഭവമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഉണ്ടായത്. ജനങ്ങള്‍ക്കും മണ്ഡലത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എംഎല്‍എ മഞ്ചേശ്വരത്തിനുണ്ടായത് നാടിന്റെ ഭാഗ്യമായാണ് ജനങ്ങള്‍ കാണുന്നത്.

സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജില്ലയില്‍ നേതൃത്വം നല്‍കുന്ന സി എച്ച് ചന്ദ്രഗിരി കീഴൂര്‍ അമ്പുകാരണവര്‍- ബീംബുങ്കാല്‍ കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തകനായ ഈ അഭിഭാഷകന്‍ 13 വര്‍ഷം സിപിഐ എം കാസര്‍കോട് ഏരിയാസെക്രട്ടറിയുമായിരുന്നു. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തകനാകുന്നത്. അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, കാസര്‍കോട് ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാലാ സെനറ്റ് അംഗവുമായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഇപ്പോള്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റാണ്.

1977 ല്‍ സിപിഐ എം അംഗമായി. 25 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും മംഗളൂരു എസ്ഡിഎം ലോകോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടി. 1987 മുതല്‍ കാസര്‍കോട് ബാറില്‍ അഭിഭാഷകനായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ പാര്‍ടി നിര്‍ദേശത്തെ തുടര്‍ന്ന് 2000 ജനുവരിയില്‍ അഭിഭാഷകരംഗം വിട്ടു. 1974 ലെ പള്ളിക്കര സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ഏഴാംക്ളാസ് വിദ്യാര്‍ഥിയായിരുന്ന കുഞ്ഞമ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. 1986 ലെ മന്ത്രിമാരെ തടയല്‍ സമരത്തില്‍ അറസ്റ്റിലായ സി എച്ചിനെ ഒരു മാസം ജയിലിലടച്ചു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ എം സുമതിയാണ് ഭാര്യ. എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ശ്രുതി ഏക മകള്‍. കാസര്‍കോട് നഗരസഭാ കൌണ്‍സില്‍ അംഗമായ സുമതി സിപിഐ എം കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വിദ്യാനഗര്‍ ചിന്മയ കോളനിയിലാണ് താമസം.

ദേശാഭിമാനി 190311

1 comment:

  1. മഞ്ചേശ്വരത്ത് വികസനത്തിന്റെ പൊന്‍വെളിച്ചം എത്തിച്ച സി എച്ച് കുഞ്ഞമ്പു വീണ്ടും ജനവിധി തേടുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സന്തോഷത്തിലാണ്. രണ്ട് പതിറ്റാണ്ട് വികസനം എന്തെന്ന് അറിയാതിരുന്ന മഞ്ചേശ്വരത്ത് വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും എംഎല്‍എ ഉണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടായതും സി എച്ച് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ്. സ്വന്തം വികസനത്തിന് മാത്രം രാഷ്ട്രീയത്തെ ഉപയോഗിക്കുന്നവരെ കണ്ട് ശീലിച്ച ജനങ്ങള്‍ക്ക് വ്യത്യസ്ത അനുഭവമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഉണ്ടായത്. ജനങ്ങള്‍ക്കും മണ്ഡലത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എംഎല്‍എ മഞ്ചേശ്വരത്തിനുണ്ടായത് നാടിന്റെ ഭാഗ്യമായാണ് ജനങ്ങള്‍ കാണുന്നത്.

    ReplyDelete