ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് മാതൃകയായ കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്‍ മുന്നേറ്റം. പത്ത് വര്‍ഷത്തിനകം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രായം ശരാശരി 10 വയസ്സ് ഉയര്‍ന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സ്ത്രീകളുടെ ശരാശരി പ്രായം ഇപ്പോള്‍ 80 ആണ്. അതേസമയം പുരുഷന്മാരുടേത് 75 വയസ്സാണെന്നും കൊച്ചി കേന്ദ്രമായ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും പ്രൊഫ. ഡി രാധാദേവിയും നടത്തിയ പഠനം വെളിവാക്കുന്നു.
മനുഷ്യവികസനസൂചിക, സാമൂഹ്യവികസനസൂചിക, സ്ത്രീവികസനസൂചിക എന്നിവ പരിഗണിക്കുമ്പോള്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനത്താണെന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം: സമകാലിക അവസ്ഥയും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിലായിരുന്നു പഠനം. സ്ത്രീകളുടെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം മികച്ച ആരോഗ്യപ്രവര്‍ത്തനങ്ങളുടെയും ആരോഗ്യനിലവാരത്തിന്റെയും സൂചികയാണ്. ഈ സാഹചര്യത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം ഉള്‍പ്പെടെയുള്ള കേന്ദ്രപദ്ധതികള്‍ കേരളത്തിന്റെ ഉയര്‍ന്ന ആരോഗ്യനിലവാരത്തിന് യോജിച്ചവിധം നടപ്പാക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. കുട്ടികളുടെ ജനനസമയത്തിനു മുമ്പും പിമ്പും കേരളത്തിലെ സാമൂഹ്യസാഹചര്യത്തില്‍ ഇത് പ്രകടമാണ്. കേരളത്തില്‍ വിധവകളുടെ എണ്ണം കൂടുന്നതായും പഠനം വ്യക്തമാക്കുന്നു. ഭാര്യ മരിച്ച പുരുഷന്മാരുടെ എണ്ണവും ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ എണ്ണവും പരിഗണിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഇന്ത്യയില്‍ 60-64 വയസ്സുള്ളവരില്‍ 9.83 ശതമാനമാണ് വിഭാര്യരെങ്കില്‍ വിധവകള്‍ 40 ശതമാനമാണ്. കേരളത്തിലാകട്ടെ ഇത് യഥാക്രമം 4.02ഉം 41.97ഉം ശതമാനമാണ്. പ്രായക്കൂടുതലുള്ള പുരുഷന്മാരുമായുള്ള വിവാഹമാണ് കേരളത്തിലെ സ്ത്രീകളെ വൈധവ്യത്തിലേക്കു നയിക്കുന്നത്. വീട്ടില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ഭൌതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം വീട്ടിനകത്തും പുറത്തും ഇത്തരക്കാര്‍ക്ക് വേണ്ടത്ര മാനസികപരിഗണന നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കേരളത്തില്‍ 99 ശതമാനംപേരും ആശുപത്രികളില്‍ പ്രസവിക്കുമ്പോള്‍ രാജ്യത്ത് ഇത് 39 ശതമാനമേ വരൂ. കേരളത്തില്‍ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ മൂന്നിലൊന്നും സിസേറിയന്‍ ആണ്. ഇത് ദേശീയശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. കയര്‍, കശുവണ്ടി, ചെമ്മീന്‍സംസ്കരണം തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരുകാലത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധമാണ് ആവശ്യമായിരുന്നതെങ്കില്‍ ഇന്ന് ആധുനിക ജീവിതശൈലീരോഗങ്ങള്‍ തടയാനുള്ള നടപടിയാണ് വേണ്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
(ടി എന്‍ സീന)
ദേശാഭിമാനി 080311

ReplyDelete