പൊലീസിനെ കൈയേറ്റം ചെയ്തു രോഗികള്‍ക്കുള്ള സഹായ വിതരണം കോണ്‍ഗ്രസുകാര്‍ തടഞ്ഞു
കൊടുങ്ങല്ലൂര്‍: ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായ വിതരണം കോണ്‍ഗ്രസുകാര്‍ തടഞ്ഞു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ എസ്ഐയെ കൈയേറ്റം ചെയ്തു. ജീവന്‍ നിലനിര്‍ത്താന്‍ കണ്ണീരുമായി സര്‍ക്കാരിന്റെ ധനസഹായം കൈപ്പറ്റാനെത്തിയ ക്യാന്‍സര്‍ രോഗികളും ഹൃദ്രോഗികളും കോണ്‍ഗ്രസുകാരുടെ അക്രമസമരം കണ്ട് സിവില്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രോഗികള്‍ക്കും വിധവകള്‍ക്കും പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം റവന്യു ഉദ്യോഗസ്ഥര്‍ വിതരണം നടത്തിയത്. നേരത്തെ വാര്‍ത്ത നല്‍കിയ് ശേഷമാണ് പണം വിതരണം നടത്തിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ജനപ്രതിനിധികളാരും ചടങ്ങില്‍ പങ്കെടുത്തില്ല. പെട്ടെന്നാണ് സംഘടിച്ചെത്തിയ കോണ്‍ഗ്രസുകാര്‍ തഹസില്‍ദാരെയും റവന്യു ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ച് അസഭ്യം പറഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസിനെയും കൈയേറ്റം ചെയ്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ടി എ ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ് പാവങ്ങളെ ദ്രോഹിക്കുന്ന ആഭാസ സമരത്തിന് നേതൃത്വം നല്‍കിയത്.അക്രമ സമരം മൂലം 84 പേര്‍ക്ക് 8,40,000 രൂപ വിതരണം ചെയ്യാനെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളൂ. ചികിത്സ നടത്തുന്നതിനായി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കാത്തിരിക്കുന്ന നിരവധി പേര്‍ക്ക് പണം നല്‍കുന്നത് കോണ്‍ഗ്രസുകാര്‍ തടഞ്ഞതിനാല്‍ ഇനി എന്തു ചെയ്യുമെന്ന ഭീതിയിലാണ് രോഗികളും വിധവകളും.
ഹൃദയശൂന്യമായ സമരം: സിപിഐ എം
കൊടുങ്ങല്ലൂര്‍: പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്കും, ഹൃദ്രോരോഗികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് തടഞ്ഞ കോണ്‍ഗ്രസുകാരുടെ നടപടി ഹൃദയശൂന്യവും അപലപനീയവുമാണെന്ന് സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കയ്പമംഗലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മോഹിയായയാള്‍ ആസൂത്രണം ചെയ്തതാണ് ഈ ആഭാസ സമരം. തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവന്‍ അപകടത്തിലാക്കാനാണ് കോഗ്രസുകാര്‍ ശ്രമിക്കുന്നത്. ഹൃദയശൂന്യമായ സമരം നടത്തിയതിന് കോണ്‍ഗ്രസുകാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പി കെ ചന്ദ്രശേഖരന്‍ പറഞ്ഞു.
deshabhimani 030311
ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായ വിതരണം കോണ്‍ഗ്രസുകാര്‍ തടഞ്ഞു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ എസ്ഐയെ കൈയേറ്റം ചെയ്തു. ജീവന്‍ നിലനിര്‍ത്താന്‍ കണ്ണീരുമായി സര്‍ക്കാരിന്റെ ധനസഹായം കൈപ്പറ്റാനെത്തിയ ക്യാന്‍സര്‍ രോഗികളും ഹൃദ്രോഗികളും കോണ്‍ഗ്രസുകാരുടെ അക്രമസമരം കണ്ട് സിവില്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു.
ReplyDeleteis this the first time ever paid to patients?
ReplyDelete