കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ക്കുപോലും പ്രതികരിക്കേണ്ടിവന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സിപിഐ എം തയ്യാറാക്കിയ ഓഡിയോ സിഡി പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം പറഞ്ഞാല്‍ അത് രാഷ്ട്രീയമാകും. എന്നാല്‍, കോണ്‍ഗ്രസുകാര്‍തന്നെ പറഞ്ഞാലോ? കോണ്‍ഗ്രസിന്റെ തൊഴിലാളിസംഘടനയായ ഐഎന്‍ടിയുസി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇതര സംഘടനകളോടൊപ്പം പണിമുടക്കാനും മാര്‍ച്ച് നടത്താനും തയ്യാറാകുന്നത് എത്രമാത്രം സഹികെട്ടാണെന്ന് ആലോചിക്കണം. എല്ലാ കേന്ദ്രസംഘടനകളും യോജിച്ച് പ്രക്ഷോഭം നടത്തണമെന്ന് ഐഎന്‍ടിയുസി നേതാവിന് പറയേണ്ടിവന്നു. എത്രമാത്രം രാജ്യത്തിന് ചേരാത്ത നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ഇതാണ് കോണ്‍ഗ്രസിന്റെ സമീപനമെങ്കില്‍, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒന്നോ രണ്ടോ അല്ല, ജനക്ഷേമപരിപാടികളുടെ പ്രവാഹംതന്നെയാണ് ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യം കിട്ടാത്ത ഒറ്റവീട് പോലും കേരളത്തില്‍ കാണാന്‍ കഴിയില്ല. ഈ സര്‍ക്കാര്‍ നാലേമുക്കാല്‍ വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞത് സര്‍ക്കാരിനോട് ഇതുവരെ സ്വീകരിച്ച മൃദുസമീപനം ഇനി മാറ്റുകയാണെന്നാണ്. ഇതിനര്‍ഥം എതിര്‍ക്കത്തക്ക ഒരു കാര്യവും അവര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സാധാരണ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സമരംചെയ്യുക പതിവാണ്. എന്നാല്‍, സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍ യുഡിഎഫിനു കഴിഞ്ഞില്ല. ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഈ നയം തുടരണം. അത് അട്ടിമറിക്കാന്‍ പാടില്ലെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
deshabhimani 080311

ReplyDelete