പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി
പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുന്‍ ഭക്ഷ്യ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായതിരുന്ന ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്നവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി അനുവദിച്ചത്. സുപ്രിം കോടതിയുടെ അനുമതിയോടെ കഴിഞ്ഞയിടെ കേസില്‍ വിചാരണ തുടങ്ങിയിരുന്നു. ഈ ഘട്ടത്തില്‍ തന്റെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് കേസ് വീണ്ടും ചൂടുപിടിപ്പിച്ചത്. പാമൊയില്‍ ഇടപാടിനെക്കുറിച്ച് എല്ലാം അറിയുന്ന അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കുകയും തന്നെ ഉള്‍പ്പെടുത്തുകയും ചെയ്തത് ശരിയല്ലെന്നാണ് മുസ്തഫ വാദിച്ചത്. ഇതേത്തുടര്‍ന്നാണ് പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ഹേബിയസ് കോര്‍പസ് ഹര്‍ജി പിള്ള പിന്‍വലിച്ചു
ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന കേരള കോഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. സുപ്രീം കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പിന്‍വലിക്കാനുള്ള അപേക്ഷ അഭിഭാഷകന്‍വഴി അപേക്ഷ നല്‍കിയത്. ഹേബിയസ് കോര്‍പസ് കൊണ്ട് പ്രയോജനമില്ലെന്നും ചിലപ്പോള്‍ പിഴ ശിക്ഷ വിധിച്ചേക്കാമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. തടവ് ശിക്ഷയ്ക്കെതിരെ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
രണ്ടുരൂപഅരി തടഞ്ഞതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
സംസ്ഥാനത്ത് രണ്ടു രൂപക്ക് അരി നല്‍കാനുള്ള തീരുമാനം തടഞ്ഞ സംസ്ഥാനതെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഒല്ലൂര്‍ എംഎല്‍എ രാജാജിമാത്യുതോമസാണ് ഹര്‍ജി കൊടുത്തത്. കോടതി നാളെ പരിഗണിക്കും. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കത്തുനല്‍കിയതായും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി.
പാമോയില്‍ ഇടപാട് ലാഭകരമെന്ന് ഹസന്‍
പാമോയില്‍ ഇടപാട് കേരളത്തിന് ലാഭകരമായിരുന്നുവെന്ന് കെപിസിസി വക്താവ് എം എം ഹസന്‍ അവകാശപ്പെട്ടു. ഇടപാട് നഷ്ടമാണെന്ന് എവിടെയും തെളിഞ്ഞിട്ടില്ല. കോടതി ഉമ്മന്‍ചാണ്ടിയുടെ പേര് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്‍പായി പാമോയില്‍ കേസ് കൊണ്ടു വന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. പാമോയില്‍ കേസില്‍ കുടുക്കി ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്താനാവില്ല. കോണ്‍ഗ്രസും യുഡിഎഫും ശക്തമായി കേസിനെ നേരിടുമെന്നും ഹസന്‍ അറിയിച്ചു.
തങ്കച്ചനെയും കെ ബാബുവിനെയും മല്‍സരിപ്പിക്കരുത്: മുസ്തഫ
യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെയും കെ ബാബു എംഎല്‍എയെയും ഇക്കുറി മത്സരിപ്പിക്കരുതെന്ന് ടി എച്ച് മുസ്തഫ. നാലുതവണ വീതം മത്സരിച്ച് ജയിച്ച ഇവരെ ഇനിയും അവസരം കിട്ടാത്തവര്‍ക്കായി മാറ്റിനിറുത്തണമെന്നും ടി എച്ച് മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചാലേ മത്സരരംഗത്ത് നിന്ന് മാറൂ എന്നാണ് ചിലരുടെ നിലപാട്. തങ്കച്ചന്‍ എട്ട് തവണ മത്സരിച്ച് നാലുവട്ടം ജയിച്ചു. തന്നേക്കാള്‍ പ്രായക്കൂടുതലുമുണ്ട്. ഇക്കുറി ആലുവ, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടവരുടെ ഡിസിസി ലിസ്റ്റില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ല. കഴിഞ്ഞ തവണ തന്നെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതാണ്. പലരും പിന്തുണച്ചെങ്കിലും വക്കം പുരുഷോത്തമനും തെന്നലയും മാത്രമാണ് പിന്‍മാറിയത്. തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനറാണെന്നതുകൊണ്ട് പ്രത്യേക പരിഗണന നലകേണ്ടതില്ല. 1980 മുതല്‍ 83 വരെ താനും കണ്‍വീനറായിരുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഏതാനും പേര്‍ക്ക് ഇളവ് മതി. ഹൈബി ഈഡന്‍ എറണാകുളത്തു തന്നെ മത്സരിക്കണമെന്ന് വാശി പിടിക്കേണ്ട കാര്യമില്ല. എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. താന്‍ കോടതിയില്‍ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയുടെ പേരിലല്ല പാമോലിന്‍ കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. പുനരന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒന്നും കോടതി പറഞ്ഞിട്ടില്ല. പുതിയ പ്രതികളെ ചേര്‍ത്താല്‍ അന്വേഷണം തീരാന്‍ പിന്നെയും വൈകുമെന്നും മുസ്തഫ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത

ReplyDelete