"ചുരുട്ട് മൂന്നുവച്ച് കറ്റചുമക്കാന്‍ പത്തു വയസ്സില് തുടങ്ങീതാ.. ഈ മുണ്ടോംപാടത്ത്. കല്യാണംകഴിഞ്ഞ് മക്കളുമായി വയ്യാതാവണവരെ കൊയ്ത്തും മെതിയുമൊക്കെയായി അന്ത്യോളം പാടത്തുതന്ന്യാ..... ഇപ്പോ സര്‍ക്കാര് തരുന്ന പെന്‍ഷനോണ്ടാ കഴിയണത്. എനിക്കും കുമാരേട്ടനും കിട്ടുന്ന കാശുമതി അരീം സാമാനങ്ങളും വാങ്ങാന്‍..'' ഓലപ്പട്ട വലിച്ച് മുറ്റത്തേക്കിടുന്നതിനിടെ പൂങ്കുന്നം മങ്കുഴി ലെയ്നില്‍ തെക്കൂട്ട് ലക്ഷ്മിയേടത്തി പറഞ്ഞുകൊണ്ടേയിരുന്നു. 85 വയസ്സായ ഭര്‍ത്താവ് കുമാരനും 76കഴിഞ്ഞ ലക്ഷ്മിക്കും ഏകവരുമാനം കര്‍ഷകത്തൊഴിലാളി പെന്‍ഷനാണ്. ഇവരെപ്പോലെ നിരവധി കുടുംബങ്ങളിലെ പട്ടിണിയും പരിവട്ടവുമാണ് ക്ഷേമപെന്‍ഷനുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടച്ചുനീക്കിയത്. ഞാറുപറിച്ചും കതിരുകൊയ്തും കറ്റമെതിച്ചും ജീവിതത്തിന്റെ നല്ലഭാഗവും അധ്വാനിച്ചു തീര്‍ത്ത ഇവര്‍ക്കിപ്പോള്‍ തണലാവുന്നത് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകളാണ്.
കര്‍ഷകത്തൊഴിലാളികള്‍ക്കു പുറമെ വാര്‍ധക്യകാലപെന്‍ഷനും വിധവകള്‍, അഗതികള്‍, 50 വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്കാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ തുക 400 ആയി ഉയര്‍ത്തിയിട്ടുമുണ്ട്.
"നായനാര് മുഖ്യമന്ത്രിയായപ്പോ പെന്‍ഷനപേക്ഷിച്ചതാ.. അന്നത് കിട്ടി. പിന്നെ ഇടക്കാലത്ത് കോണ്‍ഗ്രസ് കേറീപ്പോ പലപ്പോഴും മുടങ്ങി. ഞങ്ങള്‍ക്കുള്ള 120 രൂപ തരാനില്ലാത്രേ അവരുടെ കൈയില്‍. പിന്നെ വി എസ് കേറി. ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കുടിശ്ശിക അടക്കം തീര്‍ത്തല്ലേ തന്നത്. പെന്‍ഷനും കൂട്ടി. 300 വച്ച് രണ്ടാള്‍ക്കും കിട്ടുന്നുണ്ട്. വിഷൂനു മുമ്പ് 400 ആവൂന്നാ പറയണത്. പാടത്ത് പണിയെടുത്തോര്‍ക്കും വയ്യാണ്ടായാ കഞ്ഞികുടിച്ച് കഴിയണന്ന് ഞങ്ങടെ സര്‍ക്കാരിനറിയാം. അതീന്നാരും കൈയിട്ട് വാരുന്നുമില്ല. അതന്നെ ഞങ്ങടെ സര്‍ക്കാരിന്റെ നേട്ടം''- ഉറച്ച വാക്കുകളില്‍ത്തന്നെ ലക്ഷ്മിയേടത്തി പറഞ്ഞു.
"മൂത്തമോനെ പ്രസവിച്ച് മുപ്പതിന്റന്ന് തൃശൂര്‍ കേരളവര്‍മേല് വോട്ട്ചെയ്യാന്‍ പോയിട്ടുണ്ട് ഞാന്‍. ഈ പാര്‍ടി സര്‍ക്കാരുംതന്നേ നമുക്കെന്നുമുള്ളൂ''
രണ്ടരവര്‍ഷമായി വിധവാപെന്‍ഷന്‍ വാങ്ങുന്ന പൂങ്കുന്നം ജയിന്‍നഗറില്‍ വടക്കുമുറി അയ്യക്കുട്ടി പറഞ്ഞു. ആണ്‍മക്കളുള്ള അര്‍ഹതപ്പെട്ടവര്‍ക്കും വിധവാപെന്‍ഷന്‍ നല്‍കാമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ചാണ് അയ്യക്കുട്ടിക്ക് പെന്‍ഷന്‍ കിട്ടിയത്. "26 വര്‍ഷമായി ഭര്‍ത്താവ് മരിച്ചിട്ട്. മകള്‍ക്ക് ഹാര്‍ട്ടിന് അസുഖമാണ്. മോന് കിട്ടുന്ന കൂലികൊണ്ട് എന്തൊക്കെയാകും. പണിയെടുക്കാന്‍ വയ്യാണ്ടായപ്പോ കിട്ടണ പെന്‍ഷന്‍ വല്ല്യേ ആശ്വാസംതന്ന്യാ''- അയ്യക്കുട്ടി പറഞ്ഞു.
ദേശാഭിമാനി 100311

ReplyDelete