നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിസില്‍ മുഴങ്ങിയപ്പോള്‍ത്തന്നെ കിതയ്ക്കുന്ന യുഡിഎഫിന് ഊര്‍ജംപകരാന്‍ മാധ്യമഫാക്ടറി വീണ്ടും തുറന്നു. ഇതിനുള്ള നേര്‍സാക്ഷ്യങ്ങളായി സിപിഐ എം സ്ഥാനാര്‍ഥിത്വത്തെയും പാര്‍ടിയോഗങ്ങളെയും നേതാക്കളുടെ പ്രതികരണങ്ങളെയും പറ്റിയുള്ള വ്യാജവാര്‍ത്തകള്‍. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ ഡല്‍ഹി പ്രതികരണത്തിന്റെ മറവില്‍ പടച്ചുവിട്ട വാര്‍ത്തതന്നെ ഇതിന് ഉദാഹരണം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തകര്‍ക്കാനുള്ള പിന്തിരിപ്പന്‍ശക്തികളുടെ മോഹത്തിന് യെച്ചൂരിയുടെ ചുണ്ടിലെ വീഴാത്ത വാക്കിനെ ഉദ്ധരിച്ചത് കൊടിയ അധാര്‍മികതയാണ്. ലാവ്ലിന്‍ കേസ് നിലവിലുള്ള കാലത്തോളം പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞതായാണ് മനോരമ, മാതൃഭൂമിയാദി പത്രങ്ങളും ചില ചാനലുകളും പ്രചരിപ്പിച്ചത്. പക്ഷേ, ഇത് ശുദ്ധകളവാണെന്ന് യെച്ചൂരി ഡല്‍ഹിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പ്രക്രിയയില്‍ പാര്‍ടി ഏര്‍പ്പെട്ടിരിക്കെ, പിബി അംഗമായ യെച്ചൂരിയുടെ പേര് തെറ്റായി ഉദ്ധരിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് മാധ്യമസിന്‍ഡിക്കറ്റ് ശ്രമിച്ചത്. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതായി ഒരു തെളിവുമില്ലെന്ന് സിബിഐതന്നെ വിചാരണകോടതിയില്‍ അറിയിച്ചിട്ടുണ്ട്. പാര്‍ടിയെ ബഹുജനമധ്യത്തില്‍ മോശമാക്കാന്‍ പാര്‍ടി നേതാവിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഏകകണ്ഠമായി വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം വിസ്മരിച്ചാണ് സംഭ്രമജനകമായ വാര്‍ത്തകള്‍ ഒഴുക്കുന്നത്.
സ്ഥാനാര്‍ഥിനിര്‍ണയത്തെപ്പറ്റി സിപിഐ എമ്മില്‍ ഒരു മല്‍പ്പിടിത്തവുമില്ല. എന്നാല്‍, പാര്‍ടിയില്‍ ഒരു മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടെന്ന് വരുത്താനുള്ള ഉത്സാഹത്തിലാണ് യുഡിഎഫിന്റെ കൂട്ടില്‍ അന്തിയുറങ്ങുന്ന വീരേന്ദ്രകുമാറിന്റെ മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തെ കേന്ദ്രീകരിച്ച് പാര്‍ടിയില്‍ യുദ്ധം തുടങ്ങിയെന്ന് വരുത്താന്‍ പാര്‍ടിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങളുടെ പേരില്‍ ഒരുപിടി മാധ്യമങ്ങള്‍ ഒരുപോലെ വ്യാജവാര്‍ത്ത നല്‍കി. പാലക്കാട്, കാസര്‍കോട്, വയനാട്, പത്തനംതിട്ട ജില്ലാകമ്മിറ്റികള്‍ വി എസിനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നായിരുന്നു 'അന്വേഷണാത്മക റിപ്പോര്‍ട്ട്.' തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനാണ് ജില്ലാകമ്മിറ്റികള്‍ ചേര്‍ന്നത്. അല്ലാതെ സംസ്ഥാനത്ത് ആരൊക്കെ സ്ഥാനാര്‍ഥിയാകണമെന്ന് ആലോചിക്കാനല്ല. വസ്തുത ഇതായിരിക്കെ, പാര്‍ടി ജില്ലാകമ്മിറ്റികളുടെ പേരില്‍ ഒരച്ചിലെ വ്യാജവാര്‍ത്ത, വ്യത്യസ്ത പത്രമാധ്യമങ്ങളില്‍ ഒരുപോലെ വന്നത്,
മാധ്യമ സിന്‍ഡിക്കറ്റെന്ന പൂതന പുതുവേഷത്തില്‍ ഇറങ്ങിയതിന്റെ ഫലമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റില്‍ വി എസും തോമസ് ഐസക്കും ലോട്ടറിയുടെ കാര്യത്തില്‍ ഏറ്റുമുട്ടിയെന്നും പരസ്പരം ശകാരവാക്കുകള്‍ ഉപയോഗിച്ചെന്നുമുള്ള വാര്‍ത്തയും മാധ്യമ സിന്‍ഡിക്കറ്റിന്റെ നുണക്കഥയ്ക്ക് ഉദാഹരണമാണ്. പ്രകാശ് കാരാട്ടിന്റെയും എസ് രാമചന്ദ്രന്‍പിള്ളയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന, ഇക്കഴിഞ്ഞ പാര്‍ടി സെക്രട്ടറിയറ്റില്‍ ലോട്ടറിയെന്ന വാക്കുപോലും ആരും പറഞ്ഞില്ലെന്നിരിക്കെ ഇങ്ങനെയൊരു നുണ മഹാസംഭവമായി നിര്‍ലജ്ജം ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. വി എസിനെയോ മറ്റേതെങ്കിലും നേതാവിനെയോ ചുറ്റിപ്പറ്റി സിപിഐ എമ്മിലും എല്‍ഡിഎഫിലും ഒരു സ്ഥാനാര്‍ഥിയുദ്ധവും സൃഷ്ടിക്കാന്‍ കഴിയില്ല. വി എസോ പിണറായിയോ കോടിയേരിയോ ആരാണ് മത്സരിക്കുക, അല്ലെങ്കില്‍ മത്സരിക്കാതിരിക്കുക എന്നത് എല്‍ഡിഎഫ് പ്രസ്ഥാനത്തിലെ മൌലികമായ കാര്യമല്ല. എല്‍ഡിഎഫ് എന്ന രാഷ്ട്രീയപ്രസ്ഥാനമല്ല, ചില നേതാക്കളാണ് പ്രധാനമെന്ന തെറ്റായ ആശയഗതി വരുത്താനുള്ള മാധ്യമശ്രമം യുഡിഎഫിനുവേണ്ടിയുള്ള വിടുപണിയാണ്.
(ആര്‍ എസ് ബാബു)
പിണറായിയുടെ സ്ഥാനാര്‍ഥിത്വം പരാമര്‍ശിച്ചില്ല: യെച്ചൂരി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ച് ചില അച്ചടി- ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്ന പ്രക്രിയ തുടരുകയാണ്. അതിനാല്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നാണ് പറഞ്ഞത്. ആരുടെയെങ്കിലും പേരോ കേസോ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും യെച്ചൂരി ദേശാഭിമാനിയോട് പറഞ്ഞു.
ദേശാഭിമാനി 120311
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിസില്‍ മുഴങ്ങിയപ്പോള്‍ത്തന്നെ കിതയ്ക്കുന്ന യുഡിഎഫിന് ഊര്‍ജംപകരാന്‍ മാധ്യമഫാക്ടറി വീണ്ടും തുറന്നു. ഇതിനുള്ള നേര്‍സാക്ഷ്യങ്ങളായി സിപിഐ എം സ്ഥാനാര്‍ഥിത്വത്തെയും പാര്‍ടിയോഗങ്ങളെയും നേതാക്കളുടെ പ്രതികരണങ്ങളെയും പറ്റിയുള്ള വ്യാജവാര്‍ത്തകള്‍. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ ഡല്‍ഹി പ്രതികരണത്തിന്റെ മറവില്‍ പടച്ചുവിട്ട വാര്‍ത്തതന്നെ ഇതിന് ഉദാഹരണം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തകര്‍ക്കാനുള്ള പിന്തിരിപ്പന്‍ശക്തികളുടെ മോഹത്തിന് യെച്ചൂരിയുടെ ചുണ്ടിലെ വീഴാത്ത വാക്കിനെ ഉദ്ധരിച്ചത് കൊടിയ അധാര്‍മികതയാണ്. ലാവ്ലിന്‍ കേസ് നിലവിലുള്ള കാലത്തോളം പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞതായാണ് മനോരമ, മാതൃഭൂമിയാദി പത്രങ്ങളും ചില ചാനലുകളും പ്രചരിപ്പിച്ചത്. പക്ഷേ, ഇത് ശുദ്ധകളവാണെന്ന് യെച്ചൂരി ഡല്‍ഹിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ReplyDeleteന്യൂഡല്‍ഹി: സിപിഐ എം പിബിയില്‍ ഭൂരിപക്ഷവും വി എസിനെതിരെ എന്ന് മാര്‍ച്ച് 11ന് 'മലയാളമനോരമ'യില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി ഓഫീസ് അറിയിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥികളുടെ വിഷയം പിബി ചര്‍ച്ചചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയം പാര്‍ടി സംസ്ഥാനകമ്മറ്റി ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതിനാണ് പിബി നിശ്ചയിച്ചത്. ഇക്കാര്യം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതുമാണ്. എന്നിട്ടും പിബിയില്‍ ഭൂരിപക്ഷവും വി എസിനെതിരെ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് പാര്‍ടി അംഗങ്ങളിലും ബന്ധുക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രകമ്മിറ്റി ഓഫീസ് വ്യക്തമാക്കി.
ReplyDelete