പ്രസിദ്ധമായൊരു ബൈബിള്‍ കഥയുണ്ട്. ബാബേല്‍ ഗോപുരവുമായി ബന്ധപ്പെട്ടത്. ദൈവം മനുഷ്യനെ സൃഷ്ടിച്ച കാലം. അന്നു മനുഷ്യര്‍ക്ക് ഒരു ഭാഷ മാത്രമേ വശമുള്ളൂ. അതുകൊണ്ട് ആശയവിനിമയം എളുപ്പമായിരുന്നു. അങ്ങനെയിരിക്കെ മനുഷ്യര്‍ക്ക് ഒരു മോഹമുദിച്ചു. ദൈവം വാഴുന്ന സ്വര്‍ഗത്തില്‍ എങ്ങനെയും എത്തപ്പെടണം. അവിടെ ആധിപത്യം സ്ഥാപിക്കണം. അതിനെന്തു വഴി? മനുഷ്യര്‍ കൂടിയലോചിച്ചു. ഏറെക്കാലത്തെ ആലോചനയ്ക്കുശേഷം അവര്‍ തീരുമാനത്തിലെത്തി. ഭൂമിയില്‍നിന്നു സ്വര്‍ഗത്തിലേക്കു ഒരു ഗോപുരം പണിയുക. അങ്ങനെ ഗോപുരത്തിന്റെ പണി ആരംഭിച്ചു. ദൈവം അപകടം മണത്തു. മനുഷ്യന്റെ പദ്ധതി പൊളിക്കാന്‍ അദ്ദേഹം ഒരുപായം പ്രയോഗിച്ചു. അനേകം ഭാഷകള്‍ സൃഷ്ടിച്ചാണു ദൈവം പദ്ധതി നടപ്പാക്കിയത്. അതോടെ മനുഷ്യര്‍ക്കു സംസാരിക്കുന്നത് പരസ്പരം മനസ്സിലാക്കാനായില്ല. അങ്ങനെ ബാബേല്‍ ഗോപുരവും വിസ്മൃതിയിലായി. നടക്കാത്ത മനോഹരമായ സ്വപ്നം എന്ന ആശയം പ്രകാശിപ്പിക്കാന്‍ ബാബേല്‍ ഗോപുരം എന്നു പ്രയോഗിക്കുന്നത് ഇന്നു പതിവാണ്.
ഇത്രയും പറഞ്ഞത് മലയാള മനോരമ പത്രത്തിന്റെ ചില സ്വപ്നപദ്ധതികളെപ്പറ്റി സൂചിപ്പിക്കാനാണ്. ജനുവരി അവസാനവും ഫെബ്രുവരി അവസാനവുമായി രണ്ടു ജാഥകള്‍ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തി. ആദ്യത്തേത് യുഡിഎഫിന്റേത്. നയിച്ചതു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. രണ്ടാമത്തേത് എല്‍ഡിഎഫിന്റേത്. അതു നയിച്ചതാകട്ടെ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് കേരള മോചനയാത്രയാണ് സംഘടിപ്പിച്ചത്. അതു ജില്ലയില്‍ എത്തിയത് ഫെബ്രുവരി 29ന്.
തൊട്ടുതലേദിവസമാണ് മലപ്പുറത്തു ആദ്യം പി കെ കുഞ്ഞാലിക്കുട്ടിയും മണിക്കൂറുകള്‍ക്കുള്ളില്‍ കെ എ റൌഫും ചില 'ബോംബുകള്‍' പൊട്ടിച്ചത്. അതിന്റെ ജാള്യതയില്‍ അവശനായാണ് ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ എത്തിയത്. 'കുഞ്ഞാലിക്കുട്ടി ബോംബ്' പൊട്ടിയതോടെ ഉമ്മന്‍ചാണ്ടിയുടെ സ്വീകരണം പാടേപൊളിഞ്ഞു. അതിനെ പര്‍വതീകരിച്ചു മനോരമ എഴുതിയത് 'പുരുഷാരത്തിനു നടുവില്‍ ക്ഷീണം മറന്ന് ഉമ്മന്‍ചാണ്ടി' എന്നായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ജാഥയില്‍ ആളുകുറഞ്ഞത് മറച്ചുവച്ചാണ് മനോരമ കള്ളം എഴുതിപിടിപ്പിച്ചത്. ആദ്യദിവസത്തെ പര്യടനശേഷം ഉമ്മന്‍ചാണ്ടി ചികിത്സതേടുകയും ചെയ്തു.
മൂന്നാഴ്ചയ്ക്കുശേഷം ഫെബ്രുവരി 23മുതല്‍ 25വരെ മുന്നു ദിവസം കോടിയേരി നയിച്ച എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി. പുന്നപ്ര- വയലാറിന്റെ നാട്ടില്‍ ജാഥ വന്‍ജനമുന്നേറ്റമായി മാറി. എല്ലായിടത്തും പതിനായിരങ്ങള്‍ ജാഥയെ വരവേല്‍ക്കാന്‍ കാലേകൂട്ടിയെത്തി. സമൂഹത്തിന്റെ പരിച്ഛേദംതന്നെയായിരുന്നു അത്. പക്ഷേ, ആളില്ലാ ജാഥയായി പരിണമിച്ച യുഡിഎഫ് ജാഥയ്ക്കായി മാറ്റിവച്ച സ്ഥലത്തിന്റെ പത്തിലൊന്നുപോലും മനോരമ എല്‍ഡിഎഫ് ജാഥയിലെ ജനമുന്നേറ്റത്തെകുറിച്ച് എഴുതാന്‍ മാറ്റിവച്ചില്ല. രാഷ്ട്രീയപക്ഷപാതിത്വം അവരുടെ കണ്ണുതുറന്നു പിടിക്കുന്നതിനു തടസ്സമാകുന്നതുപോലെ! ഏറ്റവും ഉദാത്തമായ പ്രാര്‍ഥന നീതിപൂര്‍വം പ്രവര്‍ത്തിക്കുക എന്നതാണ് എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെയും മനോരമ പരിഹസിച്ചപോലെ. 'അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതഷാം ബലം ഭീമാരക്ഷിതം...' ഭീഷ്മനാല്‍ രക്ഷിക്കപ്പെടുന്ന അവരുടെ }(കൌരവപ്പടയുടെ) ബലം അസമര്‍ഥമാണ്; ഭീമനാല്‍ രക്ഷിക്കപ്പെടുന്ന നമ്മുടെ (പാണ്ഡവരുടെ) ബലം സമര്‍ഥവും എന്നാണിതിന് അര്‍ഥം. (ഗീതോപദേശത്തില്‍ കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞത്). യുഡിഎഫിനുവേണ്ടി വിടുവേല ചെയ്യുന്ന മനോരമ ഭീഷ്മന്റെ റോളിലാണിപ്പോള്‍. അപ്പോള്‍ മനോരമ മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും യഥാര്‍ഥവിജയം ആര്‍ക്കെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ!
ദേശാഭിമാനി 090311 ആലപ്പുഴ ജില്ലാ വാര്‍ത്ത
മൂന്നാഴ്ചയ്ക്കുശേഷം ഫെബ്രുവരി 23മുതല്‍ 25വരെ മുന്നു ദിവസം കോടിയേരി നയിച്ച എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി. പുന്നപ്ര- വയലാറിന്റെ നാട്ടില്‍ ജാഥ വന്‍ജനമുന്നേറ്റമായി മാറി. എല്ലായിടത്തും പതിനായിരങ്ങള്‍ ജാഥയെ വരവേല്‍ക്കാന്‍ കാലേകൂട്ടിയെത്തി. സമൂഹത്തിന്റെ പരിച്ഛേദംതന്നെയായിരുന്നു അത്. പക്ഷേ, ആളില്ലാ ജാഥയായി പരിണമിച്ച യുഡിഎഫ് ജാഥയ്ക്കായി മാറ്റിവച്ച സ്ഥലത്തിന്റെ പത്തിലൊന്നുപോലും മനോരമ എല്‍ഡിഎഫ് ജാഥയിലെ ജനമുന്നേറ്റത്തെകുറിച്ച് എഴുതാന്‍ മാറ്റിവച്ചില്ല. രാഷ്ട്രീയപക്ഷപാതിത്വം അവരുടെ കണ്ണുതുറന്നു പിടിക്കുന്നതിനു തടസ്സമാകുന്നതുപോലെ!
ReplyDeleteദേശാഭിമാനി എഴുതാത്തത് മനോരമ എഴുതണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, മാത്രമല്ല ഇടത്പക്ഷത്തിന് അനുകൂലമായ് സ്വമനസ്സാ മനോരമ എഴുതുമെന്നോ എഴുതണമെന്നോ ആഗ്രഹിക്കുന്നത് മഠയത്തരവും.
ReplyDelete