പെരിന്തല്‍മണ്ണ: വികസനത്തേരിലേറിയാണ് ഇ എം എസിന്റെ ജന്മനാട് കുതിച്ചത്. ഒരു ജനപ്രതിനിധി എന്താവണമെന്ന് പെരിന്തല്‍മണ്ണയറിഞ്ഞപ്പോള്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറി. മലപ്പുറത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് നേടിയെടുക്കാനായതാണ് വി ശശികുമാര്‍ എംഎല്‍എയുടെ പ്രധാന നേട്ടം. നിശ്ചയദാര്‍ഢ്യത്തോടെ നിരന്തരം ഇടപ്പെട്ടതോടെയാണ് അലിഗഡ് യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമായത്. 343 ഏക്കര്‍ ഭൂമി 42.45 കോടി രൂപക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലക്ക് കൈമാറി. താല്‍ക്കാലിക കെട്ടിടത്തില്‍ ക്ളാസുകളും തുടങ്ങി രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാ പഞ്ചായത്തിലും വികസനം കടന്നെത്തിയത് ഇതാദ്യം. രണ്ടുകോടിയാണ് പെരിന്തല്‍മണ്ണ ടൌണ്‍ വികസനത്തിന് ചെലവഴിച്ചത്. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായിരുന്നു പ്രാമുഖ്യം. പെരുമ്പിലാവ് - നിലമ്പൂര്‍ സംസ്ഥാനപാതയെ ദേശീയപാത 213 മായി ബന്ധിപ്പിക്കുന്ന മാനത്തുമംഗലം-പൊന്ന്യാര്‍കുര്‍ശി ബൈപാസ് 13.5 കോടി രൂപ ചെലവില്‍ ഉടന്‍ പൂര്‍ത്തിയാവും. അങ്ങാടിപ്പുറത്ത് ബൈപാസോടുകൂടി റെയില്‍വേ മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 10 കോടി രൂപയുടെ ഭരണാനുമതിയായി. നാലേമുക്കാല്‍ കോടി രൂപ ചെലവില്‍ മണിയാമീരി കടവ് പാലം യാഥാര്‍ഥ്യമാകുന്നത് കീഴാറ്റൂര്‍ - മേലാറ്റൂര്‍ പഞ്ചായത്തുകള്‍ക്ക് ഗുണകരമാകും. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ യുഡിഎഫ് ഭരണകാലത്ത് കരാറുകാര്‍ ഉപേക്ഷിച്ചതാണിത്.
എടപ്പറ്റ പഞ്ചായത്തിനെ പാലക്കാട്ടെ അലനല്ലൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കൊമ്പംകല്ല്പാലം നിര്‍മാണം തുടങ്ങി. തൂതമുതല്‍ പെരിന്തല്‍മണ്ണവരെ ആറുകോടി രൂപ ചെലവില്‍ റബ്ബറൈസ് ജോലികള്‍ പുരോഗമിക്കുന്നു. സുവര്‍ണജൂബിലി ആഘോഷിക്കുന്ന പെരിന്തല്‍മണ്ണ ഗവ. പോളി ടെക്നിക് കോളേജില്‍ അക്കാദമിക് - അടിസ്ഥാനസൌകര്യങ്ങളുമൊരുക്കി. ഇരുപത് വര്‍ഷമായി വാര്‍ഷിക അറ്റുകുറ്റപ്പണികള്‍ നടക്കാത്ത ഗവ. കോളേജിന്റെയും മുഖച്ഛായ മാറ്റി. എടപ്പറ്റ, മേലാറ്റുര്‍, അങ്ങാടിപ്പുറം പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചു. വിവിധ വിദ്യാലയങ്ങള്‍ക്കായി 174 കംപ്യൂട്ടറുകള്‍നല്‍കി. എഇഒ ഓഫീസ് കെട്ടിടം വിപുലീകരിച്ചു. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിടപിടിക്കും വിധമാണ് താലൂക്ക് ആശുപത്രിയുടെ വികസനം. കാഷ്വാലിറ്റി വിഭാഗവും 27 ഡോക്ടര്‍മാരുടെ സേവനവും അവശ്യമരുന്നുകളുടെ കലവറയും ആതുരാലയത്തെ ജനപ്രിയമാക്കി. പുതിയതായി നാല് ആയുര്‍വേദ ഡിസ്പന്‍സറികളും രണ്ട് ഹോമിയോ ഡിസ്പന്‍സറികളും തുടങ്ങി. സമ്പൂര്‍ണ വൈദ്യൂതീകരണം പുര്‍ത്തിയാക്കിയ ജില്ലയിലെ രണ്ടാമത്തെയും സംസ്ഥാനത്തെ 84ാമത്തെയും മണ്ഡലമാണ് പെരിന്തല്‍മണ്ണ. സംസ്ഥാന ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി കൌസിലിന്റെ ആഭിമുഖ്യത്തില്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന ഗലീലിയോ സയന്‍സ് സെന്ററും വാനനിരീക്ഷണകേന്ദ്രവും അഞ്ചുകോടി രൂപ ചെലവില്‍ ഉടന്‍ പുര്‍ത്തിയാവും. വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറും ത്രിവേണി കോഫീ ഹൌസും മെഡിക്കല്‍ ഷോപ്പും രണ്ട് ത്രിവേണി സ്റ്റോറുകളും അനുവദിച്ചു. അറുനുറോളം രോഗികള്‍ക്ക് 60 ലക്ഷം രൂപയുടെ ചികിത്സാ സഹായവും മണ്ഡലത്തില്‍ ലഭ്യമായി.
(എ രാധാകൃഷ്ണന്‍)
സമഗ്ര വികസനവുമായി ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം: വികസനകാര്യത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി എല്‍ഡിഎഫ്സര്‍ക്കാര്‍ നടപ്പാക്കിയത്. കെ എസ് സലീഖ എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ 110 കോടിരൂപയുടെ വികസനപ്രവര്‍ത്തനം നടത്തി. കുടിവെള്ളപദ്ധതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. കുടിവെള്ളവിതരണമേഖലയില്‍ നബാഡിന്റെ സഹായത്തോടെ നാല് പഞ്ചായത്തുകള്‍ക്കായി 31കോടി 24 ലക്ഷം രൂപ വിനിയോഗിച്ചു. ശ്രീകൃഷ്ണപുരം സമഗ്രകുടിവെള്ളപദ്ധതിയുടെ അവസാനഘട്ട പണി തുടങ്ങിയിട്ടുണ്ട്. 19 കോടിരൂപ വിനിയോഗിച്ച് തച്ചമ്പാറ കുടിവെള്ളപദ്ധതി, 10.7 കോടി രൂപയുടെ കരിമ്പുഴ കുടിവെള്ളപദ്ധതി എന്നിവയുടെയും പണി പുരോഗമിക്കുകയാണ്. ചെറുകിട കുടിവെള്ളപദ്ധതികള്‍ക്കായി 68ലക്ഷം രൂപയും അനുവദിച്ചു. നാലരക്കോടി ചെലവഴിച്ച് മുറിയങ്കണ്ണിപാലംനിര്‍മാണം പുരോഗമിക്കുന്നു. 12 ലക്ഷം രൂപ ചെലവഴിച്ച് കരിമ്പുഴ പാത്തിപ്പാലം പുനര്‍നിര്‍മിച്ചു. ഞെട്ടരക്കടവ്, പുഴയ്ക്കല്‍പടി പാലങ്ങള്‍ക്കായി ബജറ്റില്‍ പത്തരകോടിരൂപ വകയിരുത്തിയിട്ടുണ്ട്. മാങ്ങോട്-മുറിയങ്കണ്ണി (ഒരുകോടി75ലക്ഷം), കുളക്കാട്-കുറുവട്ടൂര്‍(ഒരുകോടി 75 ലക്ഷം), കടമ്പഴിപ്പുറം-ബ്രാഹ്മചോല (ഒരുകോടി 15 ലക്ഷം), കടമ്പഴിപ്പുറം-വേട്ടേക്കര(ഒരുകോടി), കാരാകുറുശി-വാഴമ്പുറം (3.5 കോടി), അഴിയന്നൂര്‍-കുനിപ്പാറ (65 ലക്ഷം), കല്ലുവഴി-പൂക്കോട്ടുകാവ് (70 ലക്ഷം), വലമ്പിലിമംഗലം-ഈശ്വരമംഗലം (45 ലക്ഷം), വെള്ളിനേഴി-കാട്ടിലയ്യപ്പന്‍(ഒരുകോടി), കോട്ടപ്പുറം-മുറിയങ്കണ്ണി (ഒരുകോടി) എന്നിവയുള്‍പ്പെടെ റോഡുകള്‍ക്കായി 19 കോടി രൂപ ചെലവഴിച്ചു.
ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിന് പുതിയ കെട്ടിടനിര്‍മാണത്തിന് 18.50 കോടി രൂപയും വായനശാല, അന്ധവിദ്യാലയം, സ്കൂള്‍കെട്ടിടങ്ങള്‍ എന്നിവയ്ക്ക് 50 ലക്ഷംരൂപയും ലഭ്യമാക്കി. വൈദ്യുതിമേഖലയില്‍ നിയോജകമണ്ഡലത്തില്‍ ഒരു കോടി 88 ലക്ഷം രൂപ ചെലവഴിച്ചു. കല്ലടിക്കോട് 110 കെവി സബ്സ്റ്റേഷന്‍, മുണ്ടൂരിലും കടമ്പഴിപ്പുറത്തും വൈദ്യുതിസെക്ഷന്‍ഓഫീസുകള്‍ എന്നിവ തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കാരാകുറുശി എന്നിവിടങ്ങളില്‍ ഹോമിയോ ആശുപത്രികളും ആയുര്‍വേദ ആശുപത്രിയും തുടങ്ങി. പട്ടികജാതി/വര്‍ഗവകുപ്പ്, മുഖ്യമന്ത്രിയുടെ ഫണ്ട് എന്നിവയില്‍നിന്ന് രണ്ടുകോടി രൂപയോളം ഇവരുടെ ചികിത്സാസഹായം ലഭ്യമാക്കി. ചെര്‍പ്പുളശേരി ടൌണ്‍ഷിഷിപ്പ് വികസനത്തിന് ആറുകോടിയിലധികംരൂപ അനുവദിച്ചു. സ്കൂളുകള്‍ക്ക് കംപ്യൂട്ടര്‍ നല്‍കാന്‍ എംഎല്‍എയുടെ വികസനഫണ്ടില്‍നിന്ന് ഏഴുലക്ഷം രൂപയും അനുവദിച്ചു. പൂക്കോട്ടുകാവ്, എലമ്പുലാശേരി, കരിമ്പുഴ, കോങ്ങാട്, അടയ്ക്കാപുത്തൂര്‍ എന്നിവിടങ്ങളില്‍ മാവേലി സ്റ്റോറുകള്‍ അനുവദിച്ചു. കരിമ്പയില്‍ ഫെന്‍സിങിന് 31 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയതീത വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി കെ എസ് സലീഖ എംഎല്‍എ പറഞ്ഞു.
ദേശാഭിമാനി 120311
വികസനത്തേരിലേറിയാണ് ഇ എം എസിന്റെ ജന്മനാട് കുതിച്ചത്. ഒരു ജനപ്രതിനിധി എന്താവണമെന്ന് പെരിന്തല്‍മണ്ണയറിഞ്ഞപ്പോള്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറി. മലപ്പുറത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് നേടിയെടുക്കാനായതാണ് വി ശശികുമാര്‍ എംഎല്‍എയുടെ പ്രധാന നേട്ടം. നിശ്ചയദാര്‍ഢ്യത്തോടെ നിരന്തരം ഇടപ്പെട്ടതോടെയാണ് അലിഗഡ് യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമായത്. 343 ഏക്കര്‍ ഭൂമി 42.45 കോടി രൂപക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലക്ക് കൈമാറി. താല്‍ക്കാലിക കെട്ടിടത്തില്‍ ക്ളാസുകളും തുടങ്ങി രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാ പഞ്ചായത്തിലും വികസനം കടന്നെത്തിയത് ഇതാദ്യം.
ReplyDelete