ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ഇരകളായ പെണ്‍കുട്ടികളെ കൊച്ചിയില്‍ രഹസ്യമായി പാര്‍പ്പിച്ചതായി വിവരം. മുസ്ളിംലീഗ് നേതാവായ ജനപ്രതിനിധിയാണ് പെണ്‍കുട്ടികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ഉപകാരസ്മരണയ്ക്ക് പ്രതിഫലമായി ഈ നേതാവിനെ പിന്നീട് ലീഗ് മന്ത്രിയാക്കി. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മന്ത്രിപദമെന്ന് അന്ന് ലീഗില്‍ സംസാരമുണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി അന്വേഷിക്കുന്ന എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ മൊഴിമാറ്റിക്കാനുള്ള നിര്‍ണായക നടപടികള്‍ക്ക് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. കേസ് അട്ടിമറിക്കാനും മൊഴിമാറ്റിക്കാനുമായാണ് പീഡനത്തിനിരയായ പെണ്‍കുട്ടികളെ എറണാകുളം ജില്ലയിലേക്ക് കടത്തിയത്. കേസ്പുറത്തുവന്ന 1997 സപ്തംബറിലാണ് പെണ്‍കുട്ടികളെ മാറ്റിയത്. കേസില്‍ ആരോപണം നേരിടുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. കേസിലെ പ്രധാനസാക്ഷി കെ വി റജീന, റജുല എന്നിവരെയാണ് ഒളിവില്‍ പാര്‍പ്പിച്ചത്. കളമശ്ശേരിയില്‍ ഇവരെ തടങ്കലില്‍ പാര്‍പ്പിച്ചതായാണ് അറിവായത്. ആറുമാസം ഇവരെ രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചു. ഇതിന് വാടക വീടെടുക്കുയായിരുന്നു. ഇതിനുള്ള എല്ലാ സൌകര്യവും ഒരുക്കിയത് എറണാകുളം ജില്ലയിലെ ലീഗ് നേതാവായിരുന്നു.
ഐസ്ക്രീം പാര്‍ലര്‍ വാണിഭം പുറത്തുവന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പൊലീസിനോട് പറഞ്ഞിരുന്നു. നടക്കാവ് പൊലീസിന് നല്‍കിയ മൊഴിയിലാണിത്. തുടര്‍ന്ന് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കയുമുണ്ടായി. ഇതേ തുടര്‍ന്നാണ് കേസ് തേച്ചുമായ്ക്കാനുള്ള ശ്രമം അരങ്ങേറിയത്. ഇതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളെ സ്വാധീനിച്ച് സ്ഥലത്ത് നിന്ന് മാറ്റിയത്. കളമശ്ശേരിയിലെ രഹസ്യകേന്ദ്രത്തില്‍വെച്ചാണ് മൊഴിമാറ്റത്തിന് പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്. ഇതിന് സമ്മതംവാങ്ങിയ ശേഷം കോഴിക്കോട് കൊണ്ടുവന്ന് ഒരാഴ്ച പാര്‍പ്പിച്ചു. ചാലപ്പുറത്തെ വീട്ടില്‍ അഭിഭാഷകനെയടക്കം വരുത്തി മൊഴിമാറ്റത്തിനുള്ള പരിശീലനവും നല്‍കി.
കേസില്‍ കോടതിയില്‍ നടന്ന അട്ടിമറിക്കും അഴിമതിക്കും പുറമെ എറണാകുളം കേന്ദ്രമായതായി ഇതേവരെ പുറത്തറിവായിരുന്നില്ല. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ എറണാകുളത്ത് പെണ്‍കുട്ടികളെ തടങ്കലിലെന്നവിധം പാര്‍പ്പിച്ചതിന്റെ വിശദാംശം അന്വേഷകസംഘം പരിശോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കൂടിയായ ലീഗ്നേതാവിനെ ചോദ്യംചെയ്യുമെന്ന സൂചനയുമുണ്ട്. പെണ്‍വാണിഭക്കേസ് വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കുഞ്ഞാലിക്കുട്ടി പകരക്കാരനായ മന്ത്രിയായി വാഴിച്ചത് ഈ ലീഗ്നേതാവിനെയായിരുന്നു. ടി എ അഹമ്മദ്കബീറും എം കെ മുനീറുമടക്കമുള്ള നേതാക്കളുടെ അതൃപ്തി കണക്കാക്കാതെയാണ് ഇദ്ദേഹത്തിനെ മന്ത്രിയാക്കിയത്. ഇദ്ദേഹത്തിന് ഇക്കുറിയും എറണാകുളത്ത് സീറ്റുറപ്പാണ്. ഐസ്ക്രീംപാര്‍ലര്‍ കേസിലെ സാക്ഷിയായ റോസലിനെ ദുബായിലേക്ക് കടത്തിയതായി നേരത്തെ വെളിപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് റോസലിനെ ദുബായിലേക്ക് കടത്തിയതെന്ന് പറയുന്ന മൊഴികളുള്ള സിഡി പൊലീസ് അന്വേഷകസംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
ദേശാഭിമാനി 130311
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ഇരകളായ പെണ്‍കുട്ടികളെ കൊച്ചിയില്‍ രഹസ്യമായി പാര്‍പ്പിച്ചതായി വിവരം. മുസ്ളിംലീഗ് നേതാവായ ജനപ്രതിനിധിയാണ് പെണ്‍കുട്ടികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ഉപകാരസ്മരണയ്ക്ക് പ്രതിഫലമായി ഈ നേതാവിനെ പിന്നീട് ലീഗ് മന്ത്രിയാക്കി. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മന്ത്രിപദമെന്ന് അന്ന് ലീഗില്‍ സംസാരമുണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി അന്വേഷിക്കുന്ന എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ മൊഴിമാറ്റിക്കാനുള്ള നിര്‍ണായക നടപടികള്‍ക്ക് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു.
ReplyDeleteമുസ്ളിംലീഗ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീടിനു മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തെ ആക്രമിച്ചു. ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ ക്യാമറമാന്‍ ഷാജി കൃഷ്ണനെ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ്ക്രീം പാര്‍ലര്‍ പെവാണിഭ കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി എംഎല്‍എയായ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ പൊലീസ് എത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയതായിരുന്നു ടിവി സംഘം. ഈ സമയം വീടിനു മുന്നില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുണ്ടായിരുന്നു. എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് എത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും വേണമെങ്കില്‍ നോക്കാമെന്നും പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചാണ് ഷാജിയെ മര്‍ദിച്ചത്. എംഎല്‍എ നോക്കിനില്‍ക്കെയായിരുന്നു അനുയായികളുടെ വിളയാട്ടം. ഐസ്ക്രീം പാര്‍ലര്‍ പെവാണിഭ കേസില്‍ ഇരകളായ പെകുട്ടികളെ കൊച്ചിയില്‍ രഹസ്യമായി പാര്‍പ്പിച്ചത് മുസ്ളിംലീഗ് ജനപ്രതിനിധിയാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനും മൊഴിമാറ്റിക്കാനുമായാണ് പീഡനത്തിനിരയായ പെകുട്ടികളെ എറണാകുളം ജില്ലയിലേക്കു കടത്തിയത്. 1997 സെപ്തംബറിലായിരുന്നു ഇത്. കേസിലെ പ്രധാന സാക്ഷി കെ വി റജീന, റജുല എന്നിവരെ കളമശേരിയില്‍ ആറുമാസം രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചതായാണ് വിവരം. ഇവിടെ വച്ചാണ് മൊഴിമാറ്റത്തിന് പെകുട്ടികളെ നിര്‍ബന്ധിക്കുന്നത്. സമ്മതം വാങ്ങിയശേഷം കോഴിക്കോട്ടു കൊണ്ടുവന്ന് ഒരാഴ്ച പാര്‍പ്പിച്ചു. ചാലപ്പുറത്തെ വീട്ടില്‍ അഭിഭാഷകനെയടക്കം വരുത്തി മൊഴിമാറ്റത്തിനുള്ള പരിശീലനവും നല്‍കി. എറണാകുളത്ത് പെകുട്ടികളെ തടങ്കലിലെന്നവിധം പാര്‍പ്പിച്ചതിന്റെ വിശദാംശം കേസിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ അന്വേഷകസംഘം പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് സംഘം എത്തിയതെന്നും വാര്‍ത്ത പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാവിഷന്‍ സംഘം എത്തിയത്.
ReplyDelete