അഞ്ചുവര്‍ഷം കൊണ്ട് നാലുപതിറ്റാണ്ടിന്റെ നേട്ടം സമ്മാനിച്ച ഐശ്വര്യത്തിന്റെ നിറവിലാണ് ജില്ല. സ്വപ്നം കാണാന്‍ പോലും മടിച്ചുനിന്ന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശീതളച്ഛായയില്‍ പുതുനാമ്പുകള്‍ തളിര്‍ത്തു. പാവപ്പെട്ടവന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ ചിറകുമുളച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇതുവരെയില്ലാത്ത വികസനത്തിന്റെ പൊന്‍വെട്ടം. പിന്നോക്കമെന്നും അവികസിതമെന്നും വിശേഷിപ്പിച്ച ജില്ലയായിരുന്നു മലപ്പുറം. യുഡിഎഫിന് പ്രത്യേകിച്ച് മുസ്ളിംലീഗിന് കൈനിറയെ എംഎല്‍എമാരും മന്ത്രിമാരും ഉണ്ടായകാലത്തൊന്നും മലപ്പുറത്തെ പരിഗണിച്ചില്ല. ജില്ലാ രൂപീകരണം മുതല്‍ ഇന്നുവരെയുണ്ടായ പുരോഗതിക്കുപിറകിലെല്ലാം ഇടതുപക്ഷസര്‍ക്കാരുകളായിരുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ ക്ഷേമത്തിന് ഇതുപോലെ പ്രവര്‍ത്തിച്ച സര്‍ക്കാരില്ല. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ അവര്‍ക്കു തുണയായതും എല്‍ഡിഎഫ് തന്നെ. പ്രവാസികള്‍ക്ക് ക്ഷേമനിധിയും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കായി സാന്ത്വന ധനസഹായവും ഏര്‍പ്പെടുത്തി.
പൊന്നാനിയില്‍ തീരദേശമേഖലയുടെ സാമൂഹിക- സാമ്പത്തിക പുരോഗതിക്ക് മുതല്‍ക്കൂട്ടാവുകയാണ് മത്സ്യബന്ധനതുറമുഖം. 2759.4 ലക്ഷം രൂപ ചെലവില്‍ ആധുനിക സൌകര്യങ്ങളോടെ തുറമുഖം പ്രവര്‍ത്തനം തുടങ്ങി. ഇതോടെ 6500 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും 2500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ഉറപ്പാക്കി. കൃഷി - കുടിവെള്ളം - ജലസേചനം - ടൂറിസം വികസനത്തിന് വിഭാവനം ചെയ്യുന്ന പദ്ധതിയായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജും നാഴികക്കല്ലായി. ഇതോടെ കോഴിക്കോട്- കൊച്ചി യാത്രാദൂരം 40 കിലോമീറ്ററും തിരൂര്‍- പൊന്നാനി ദൂരം 20 കിലോമീറ്ററും കുറയും. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനായി. അലീഗഡ് മുസ്ളിം സര്‍വകലാശാലയുടെ ക്യാമ്പസ്തന്നെ പ്രധാന നേട്ടം. പെരിന്തല്‍മണ്ണ ചോലാമലയില്‍ 335.72 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കി. കൂടുതല്‍ പ്ളസ്ടു സ്കൂളുകള്‍, കോഴ്സുകള്‍, ഐടിഐകള്‍ എന്നിവ യാഥാര്‍ഥ്യമായി. വ്യവസായ വളര്‍ച്ചയില്‍ മലപ്പുറം മുന്നേറി. 17 പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണം കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവിലുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കാനായി കുറ്റിപ്പുറത്ത് കെല്‍ട്രോ ടൂള്‍ റൂം ട്രെയിനിങ് സെന്ററും തുടങ്ങി.
സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കുള്ള നടപടികളും ദശലക്ഷം സിഎഫ്എല്‍ പദ്ധതികളും ജില്ലയില്‍ പൂര്‍ത്തിയായി. പട്ടിക വിഭാഗങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വ്യവസായികള്‍ക്കും കുടുതല്‍ കണക്ഷനുകള്‍ നല്‍കി. അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് വൈദ്യസഹായവും കൌണ്‍സലിങും നല്‍കാന്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ 'ഭൂമിക' പ്രവര്‍ത്തനം തുടങ്ങി. മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കാന്‍ എടപ്പാളില്‍ 'ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍' ആരംഭിച്ചു. മഞ്ചേരി ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കിയും തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുമായും ഉയര്‍ത്തി. വിപണിയില്‍ സര്‍ക്കാര്‍ സാന്നിധ്യം ഉറപ്പാക്കിയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയാന്‍ സംവിധാനമേര്‍പ്പെടുത്തിയും ജനങ്ങള്‍ക്ക് ആശ്വാസമേകി. ഓണം, റമദാന്‍, ക്രിസ്മസ് ചന്തകളില്‍ ജനം ഒഴുകിയെത്തി. അക്ഷയകേന്ദ്രങ്ങള്‍ വിവിധോദ്ദേശ്യകേന്ദ്രങ്ങളായി മാറി. റേഷന്‍ കാര്‍ഡിന് മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്ട്രേഷനുവരെ അക്ഷയകേന്ദ്രങ്ങളിലൂടെ ഓലൈന്‍ വഴി അപേക്ഷിക്കാം. പിഎസ്സി വഴി ജില്ലയില്‍ 592 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി. 4055 പേര്‍ക്ക് താല്‍ക്കാലിക നിയമനവും ലഭ്യമാക്കി. നിര്‍മിതി കേന്ദ്രത്തിന് കീഴിലുള്ള കലവറയില്‍ നിന്ന് എപില്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് കുറഞ്ഞ നിരക്കില്‍ മണലും സാധന സാമഗ്രികളും ലഭ്യമാക്കി. ബിപിഎല്‍ വിഭാഗത്തിന് 10 ശതമാനം കിഴിവിലാണ് മണല്‍ ലഭ്യമാക്കിയത്.
ദേശാഭിമാനി 090311 മലപ്പുറ ജില്ലാ വാര്‍ത്ത

അഞ്ചുവര്‍ഷം കൊണ്ട് നാലുപതിറ്റാണ്ടിന്റെ നേട്ടം സമ്മാനിച്ച ഐശ്വര്യത്തിന്റെ നിറവിലാണ് ജില്ല. സ്വപ്നം കാണാന്‍ പോലും മടിച്ചുനിന്ന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശീതളച്ഛായയില്‍ പുതുനാമ്പുകള്‍ തളിര്‍ത്തു. പാവപ്പെട്ടവന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ ചിറകുമുളച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇതുവരെയില്ലാത്ത വികസനത്തിന്റെ പൊന്‍വെട്ടം. പിന്നോക്കമെന്നും അവികസിതമെന്നും വിശേഷിപ്പിച്ച ജില്ലയായിരുന്നു മലപ്പുറം. യുഡിഎഫിന് പ്രത്യേകിച്ച് മുസ്ളിംലീഗിന് കൈനിറയെ എംഎല്‍എമാരും മന്ത്രിമാരും ഉണ്ടായകാലത്തൊന്നും മലപ്പുറത്തെ പരിഗണിച്ചില്ല. ജില്ലാ രൂപീകരണം മുതല്‍ ഇന്നുവരെയുണ്ടായ പുരോഗതിക്കുപിറകിലെല്ലാം ഇടതുപക്ഷസര്‍ക്കാരുകളായിരുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ ക്ഷേമത്തിന് ഇതുപോലെ പ്രവര്‍ത്തിച്ച സര്‍ക്കാരില്ല. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ അവര്‍ക്കു തുണയായതും എല്‍ഡിഎഫ് തന്നെ. പ്രവാസികള്‍ക്ക് ക്ഷേമനിധിയും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു.
ReplyDelete