ഐസ്ക്രീംപാര്‍ലര്‍ പെവാണിഭമെന്നപോലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സമ്പാദ്യവും മുസ്ളിംലീഗിലും പുറത്തും ചര്‍ച്ചയാകുന്നു. അധികാരത്തിന്റെ ശീതളച്ഛായയില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധുക്കളും കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. പെവാണിഭത്തിനൊപ്പം അഴിമതിസമ്പാദ്യവും നടത്തിയെന്ന ഗുരുതര ആരോപണമാണ് ലീഗ്നേതാവിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫിന്റെയാകെ പ്രതിച്ഛായക്ക് കളങ്കംചാര്‍ത്തുന്ന ആക്ഷേപങ്ങള്‍ ഘടകകക്ഷികളിലും അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്. ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിച്ചെന്ന ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുംവിധമാണ് അനധികൃത സമ്പത്തിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. തന്റെ സ്വത്തിനെപ്പറ്റി വിജിലന്‍സ് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത്തരം കത്ത് മന്ത്രിക്ക് അയച്ചിട്ടില്ല.
സ്വത്തിന്റെ പിന്നാമ്പുറം കണ്ടെത്താനാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി എത്തിയപ്പോള്‍ ഇതേപ്പറ്റി പ്രതികരിക്കാനും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തിങ്കളാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജി 14ന് വിശദമായി പരിഗണിക്കും. കേരള രാഷ്ട്രീയത്തിലെ സഹസ്രകോടീശ്വരനാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് ലീഗിനകത്തടക്കമുള്ള ആക്ഷേപം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി സമ്പാദ്യമുണ്ടെന്ന ആരോപണമാണ് വിജിലന്‍സ് കോടതിയിലെത്തിയത്. ഭാര്യ ഉമ്മുക്കുത്സുവിന്റെ സ്വത്തുക്കളെക്കുറിച്ചും പരാതിയുയര്‍ന്നിട്ടുണ്ട്. രേഖകളുടെ പകര്‍പ്പടക്കം വിശദമായ തെളിവുകള്‍ സഹിതമായിരുന്നു ഹര്‍ജി. എന്നാല്‍ പരാതിയിലുന്നയിച്ചവ സ്വത്തുസാമ്രാജ്യത്തിന്റെ ചെറിയൊരംശമാണെന്നാണ് സൂചന. കേരളത്തിലെ പൊതുമേഖലാവ്യവസായമടക്കമുള്ളവ തകര്‍ത്ത് അഴിമതിയുടെ കുംഭമേള നടത്തിയാണ് കുഞ്ഞാലിക്കുട്ടി കോടിപതിയായതെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. അനധികൃത സമ്പാദ്യം, പെണ്‍വാണിഭം ഇവക്കെല്ലാം അഴിമതിപ്പണം വിനിയോഗിച്ചെന്ന ആക്ഷേപവുമുണ്ടായി.
ചവറ കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് അഴിമതിയും കരിമണല്‍ ഇടപാട്, ചന്ദനമാഫിയ ഇവയെല്ലാമായി ബന്ധപ്പെട്ട അഴിമതിയും കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ ഉയര്‍ന്നുവന്നവയാണ്. കുഞ്ഞാലിക്കുട്ടി ദുബായ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയതോതില്‍ കച്ചവടവ്യവസായ ശൃംഖലയില്‍ പങ്കാളിയാണെന്ന് വിജിലന്‍സിന് മുമ്പാകെ വന്ന പരാതിയിലുണ്ട്. ലീഗിന്റെ പല മുന്‍മന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണമുണ്ടായിട്ടുണ്ടെങ്കിലും പെവാണിഭവും അഴിമതിയും നടത്തിയെന്ന ഗുരുതര ആരോപണം നേരിടുന്നത് കുഞ്ഞാലിക്കുട്ടി മാത്രമാണ്. അതേസമയം കളങ്കിതനായയാളെ നായകനാക്കിയുള്ള ലീഗിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം യുഡിഎഫിനെയാകെ ബാധിക്കുമെന്നതിനാല്‍ പ്രതിച്ഛായ ചര്‍ച്ച മറ്റു കക്ഷികളെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നീക്കം ലീഗിന്റെ അണിയറയില്‍ ശക്തമായി അരങ്ങേറുന്നുണ്ട്.
(പി വി ജീജോ)
ദേശാഭിമാനി 090311
ഐസ്ക്രീംപാര്‍ലര്‍ പെവാണിഭമെന്നപോലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സമ്പാദ്യവും മുസ്ളിംലീഗിലും പുറത്തും ചര്‍ച്ചയാകുന്നു. അധികാരത്തിന്റെ ശീതളച്ഛായയില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധുക്കളും കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. പെവാണിഭത്തിനൊപ്പം അഴിമതിസമ്പാദ്യവും നടത്തിയെന്ന ഗുരുതര ആരോപണമാണ് ലീഗ്നേതാവിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫിന്റെയാകെ പ്രതിച്ഛായക്ക് കളങ്കംചാര്‍ത്തുന്ന ആക്ഷേപങ്ങള്‍ ഘടകകക്ഷികളിലും അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്. ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിച്ചെന്ന ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുംവിധമാണ് അനധികൃത സമ്പത്തിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. തന്റെ സ്വത്തിനെപ്പറ്റി വിജിലന്‍സ് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത്തരം കത്ത് മന്ത്രിക്ക് അയച്ചിട്ടില്ല.
ReplyDeleteLDF-le mun nira netaakkalkku anadhikrita sambaadyam illa ennaano parayunnatu?
ReplyDeleteee Dubai-l tanney mun nirayile etra netaakkalkku binaami swathundu? ariyaamo? big construction, consultancy, Management, enningane anavadhi companies LDF netaakkalude undu. itil chilatilokke work cheyta anubhavam vechaanu post cheyyunnatu. ellaarum kakkunnundu. atu ellaarkkum ariyunna kaaryamaanu.
itippol fans association-kaar tammil adi undaakkunna pole aanu ee kunjaali kutti-de news.
njaan LDF anuvbhaavi aayirunnu. alpam munpu vare. ee bharana kaalathu oru main netaavinte case bandhappettu ulla tattippu kandappol, atine support cheyyunna baakki ullavareyum kandappol matiyaakkiyataanu.
നിന്റെ കീറിയ കാക്കി ട്രൌസര്‍ മാറ്റണം എങ്കില്‍ തെളിവ് കൊടുത്തു തിരുവനന്ദ പുരത്തെ സ്വത്തു വിവരം വെളിപെടുത്തി നിനക്ക് സ്വന്തം ആക്കി മാറ്റാവുന്നതു ആണ്
ReplyDelete