Sunday, March 6, 2011

ഉന്നതവിദ്യാഭ്യാസം പണക്കാര്‍ക്കെന്ന സ്ഥിതി ആശങ്കാജനകം: എം എ ബേബി

പൊതുമേഖല ആവശ്യമില്ലെന്നും എല്ലാം സ്വകാര്യവല്‍ക്കരിക്കണമെന്നുമുള്ള കാഴ്ചപ്പാട് ആഗോളവല്‍ക്കരണകാലത്തിന്റേതാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. ഉന്നതവിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്നവര്‍ക്കുമാത്രം പ്രാപ്യമാണെന്ന സ്ഥിതി ഉയര്‍ന്നുവരുന്നത് ആശങ്കയുളവാക്കുന്നു. അതിസമ്പന്നര്‍ക്കുമാത്രം ഉന്നതവിദ്യാഭ്യാസം മതിയെന്ന് വാദിക്കുന്നവര്‍ 'മികവിന്റെ കേന്ദ്രങ്ങള്‍' സ്ഥാപിക്കുന്നു. പഠനത്തിനായുള്ള മുതല്‍മുടക്കും ലാഭവും എത്രയുംവേഗം തിരികെ പിടിക്കാനുള്ള പ്രക്രിയയാണ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ സ്വന്തമായി നല്‍കുന്നു. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അമിത സ്വകാര്യവല്‍ക്കരണത്തെ മന്ത്രി കപില്‍ സിബല്‍ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംസ്കൃതി ദ്വാരക ബ്രാഞ്ച് 'വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും സാംസ്കാരിക പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അനിയന്ത്രിതമായി സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ കടന്നുവരുന്നതിനാല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ പുരോഗമനശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേരള രൂപീകരണംമുതല്‍തന്നെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ജനാധിപത്യഭരണം വരുന്നതിനുമുമ്പും ഭരണാധികാരികളും വിവിധ മതങ്ങളും വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിച്ചു. ഇതാണ് കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയൊരുക്കിയത്. വിദ്യാഭ്യാസരംഗത്ത് പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥ സ്വാഭാവികമായി ഉയര്‍ന്നുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവടം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിമിതികള്‍ക്കുള്ളില്‍നിന്ന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ചില ബദലുകള്‍ മുന്നോട്ടുവയ്ക്കാനുമായി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളികളിലെ നിലവാരമുയര്‍ത്താന്‍ കഴിഞ്ഞു. ത്രിതല പഞ്ചയത്തുകളുടെ പങ്കാളിത്തം വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കി. എസ്എസ്എല്‍സി ഫലം മോശമായ സര്‍ക്കാര്‍ സ്കൂളുകളെ കണ്ടെത്തി സ്വീകരിച്ച നടപടികളുടെ ഫലമായി ഈ സ്കൂളുകളില്‍ എസ്എസ്എല്‍സി വിജയശതമാനം 33 ശതമാനത്തിനുതാഴെനിന്നും 80 ശതമാനത്തിന് മുകളിലെത്തിയെന്ന് ബേബി പറഞ്ഞു.

ദേശാഭിമാനി 060311

1 comment:

  1. അനിയന്ത്രിതമായി സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ കടന്നുവരുന്നതിനാല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ പുരോഗമനശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേരള രൂപീകരണംമുതല്‍തന്നെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ജനാധിപത്യഭരണം വരുന്നതിനുമുമ്പും ഭരണാധികാരികളും വിവിധ മതങ്ങളും വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിച്ചു. ഇതാണ് കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയൊരുക്കിയത്. വിദ്യാഭ്യാസരംഗത്ത് പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥ സ്വാഭാവികമായി ഉയര്‍ന്നുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവടം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിമിതികള്‍ക്കുള്ളില്‍നിന്ന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ചില ബദലുകള്‍ മുന്നോട്ടുവയ്ക്കാനുമായി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളികളിലെ നിലവാരമുയര്‍ത്താന്‍ കഴിഞ്ഞു. ത്രിതല പഞ്ചയത്തുകളുടെ പങ്കാളിത്തം വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കി. എസ്എസ്എല്‍സി ഫലം മോശമായ സര്‍ക്കാര്‍ സ്കൂളുകളെ കണ്ടെത്തി സ്വീകരിച്ച നടപടികളുടെ ഫലമായി ഈ സ്കൂളുകളില്‍ എസ്എസ്എല്‍സി വിജയശതമാനം 33 ശതമാനത്തിനുതാഴെനിന്നും 80 ശതമാനത്തിന് മുകളിലെത്തിയെന്ന് ബേബി പറഞ്ഞു.

    ReplyDelete