തലസ്ഥാന നഗരത്തിലെ ചേരി പ്രദേശങ്ങളുടെ പുനുരുദ്ധാരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. കാഞ്ഞിരംപാറ, ചെങ്കല്‍ചൂള, പൂന്തുറ, കരിമഠം തുടങ്ങിയ കോളനികളില്‍ മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയത്.
കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, റിക്രിയേഷന്‍ ക്ലബുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കി. ബെയ്‌സിക് സര്‍വീസസ് ടു അര്‍ബന്‍ പൂവര്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനൊപ്പം ഇവിടെയുള്ള ജനങ്ങള്‍ക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍, വരുമാന വര്‍ധക പരിപാടികള്‍, മൈക്രോ ഫിനാന്‍സിംഗ് സൗകര്യം എന്നിവയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി. കോളനികളിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ വികസനം ലക്ഷ്യമിട്ട് കരിയര്‍ ഗൈഡന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എല്ലാപ്രായത്തിലുള്ളവര്‍ക്കും ഉപയോഗപ്പെടുന്ന വിധത്തില്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും ചേരി വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളവയാണ്.
കഴക്കൂട്ടം പൗണ്ട്കടവ് വാര്‍ഡിലെ സൗത്ത് ഫിഷര്‍മെന്‍ കോളനിയില്‍ 1.39 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയത്. ഇവിടെയുള്ള 500 വീടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിച്ചു. കോളിനിയിലെ ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 520 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിച്ചു. വീടുകളില്‍ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും എത്തിച്ചു. പുതുതായി ലൈബ്രറിയും റിക്രിയേഷന്‍ ക്ലബും സ്ഥാപിക്കുന്ന നടപടികളും സ്വീകരിച്ചു.
അമ്പലത്തറ ഭക്ഷണക്കരി കോളനിയില്‍ 3.49 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കോളനി നിവാസികളുടെ 105 വീടുകള്‍ പുനരുദ്ധരിച്ചു. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് സാംക്രമിക രോഗങ്ങള്‍ അമ്പലത്തറകോളനിയില്‍ പടര്‍ന്ന് പിടിക്കുന്നത് തുടര്‍ക്കഥയായിരുന്നു. ഇത് പരിഹരിക്കാനായി 220 മീറ്റര്‍ നീളത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡ്രെയിനേജ് സംവിധാനം സ്ഥാപിച്ചു. കൂടാതെ കോളനിക്കുള്ളില്‍ പുതിയ നടപ്പാത നിര്‍മ്മിച്ചു. സമ്പൂര്‍ണ വൈദ്യതീകരണവും കോളനിയില്‍ നടപ്പാക്കി. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതല്‍ പൊതുടാപ്പുകള്‍ സ്ഥാപിച്ചു. പൊതുകിണര്‍ വൃത്തിയാക്കി മിനി ശുദ്ധജല വിതരണ പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.
അണമുഖം വാര്‍ഡിലെ നെല്ലിക്കുഴി കോളനിയുടെ വികസനം ലക്ഷ്യമിട്ട് രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കി. കോളനി നിവാസികളുടെ വീടുകളുടെ ശോച്യാവസ്ഥ പരിഹരിച്ചു. 400 മീറ്റര്‍ നീളത്തില്‍ പുതിയ നടപ്പാത നിര്‍മ്മിച്ചു. വഴി വിളക്കുകള്‍ സ്ഥാപിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു.
പി ടി പി നഗര്‍ വാര്‍ഡിലെ കോണത്തുകുളം ബണ്ട് കോളനിയുടെ വികസനത്തിനായി 1.45 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇവിടെ താമസിക്കുന്ന 40 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. കോളനിയില്‍ പുതുതായി അംഗന്‍വാടിയും ഡേകെയര്‍ സെന്ററും സ്ഥാപിച്ചു. കോളനിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി, സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി. കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനുള്ള സംവിധാനങ്ങളും ആരംഭിച്ചു.
കരിക്കകം വാര്‍ഡിലെ ഒരുവാതില്‍കോട്ട കുടുംബി കോളനിയില്‍ 1.45 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തത്. കോളനിവാസികളുടെ വീടുകള്‍ പുനരുദ്ധരിച്ച് വീടുകള്‍ വാസയോഗ്യമാക്കി. കോളനിയിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കി മതിലുകള്‍ നിര്‍മ്മിച്ചു. ഡ്രെയിനേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി. ശുദ്ധജല ലഭ്യത ഉറപ്പാക്കി.
കുര്യാത്തി വാര്‍ഡിലെ എം എസ് കെ നഗര്‍ കോളനിയില്‍ 3.98 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കോളനിയിലെ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിച്ച് വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കി. കോളനികളുടെ ചിരകാല ആവശ്യമായിരുന്ന കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചു. കോളനിയിലെ പാവപ്പെട്ട കുട്ടികളുടെ വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ സൗജന്യമായി കമ്മ്യൂണിറ്റി ഹാളില്‍ നടത്താനുള്ള നടപടികളും സ്വീകരിച്ചു.
ഉള്ളൂര്‍ വാര്‍ഡിലെ നീരാഴി കോളനിയില്‍ 2.2 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കോളനിയുടെ തീരാശാപമായ ഡ്രെയിനേജ് സംവിധാനം പരിഷ്‌കരിച്ചു. ഓടകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചു. 110 മീറ്റര്‍ നീളത്തില്‍ നടപ്പാത സ്ഥാപിച്ച് വൈദ്യുത വിളക്കുകളും പൊതുടാപ്പുകളും സ്ഥാപിച്ചു.
സെക്രട്ടേറിയറ്റ് വാര്‍ഡിലെ ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയില്‍ 3.65 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയത്. ചേരി നിവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കിയത്. 1095 മീറ്റര്‍ നീളത്തില്‍ പുതിയ നടപ്പാത്ത നിര്‍മ്മിച്ച് വഴി വിളക്കുകള്‍ സ്ഥാപിച്ചു. കോളനി നിവാസികളുടെ വീടുകളുടെ ശോച്യാവസ്ഥ പരിഹരിച്ചു. കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, ഡേ കെയര്‍ സെന്റര്‍, തുടര്‍ വിദ്യാഭ്യാസ കേന്ദ്രം, റിക്രിയേഷന്‍ ക്ലബ് തുടങ്ങിയ സൗകര്യങ്ങള്‍ ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍, ജനശിക്ഷണ്‍ സന്‍സ്ഥാന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് സംവിധാനങ്ങളും കോളനി നിവാസികള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ മികച്ച നേട്ടമാണ്.
പൂന്തുറ വാര്‍ഡിലെ ചെറിയമുട്ടം കോളനിയില്‍ 3.62 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയത്. ചെറിയമുട്ടം കോളനി നിവാസികളില്‍ ഭൂരിഭാഗവും മത്സ്യതൊഴിലാളികളാണ്. ഇവരുടെ വീടുകള്‍ പുനരുദ്ധരിച്ചു. വീടുകളില്‍ വൈദ്യതിയും കുടിവെള്ളവും എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഡ്രെയിനേജിന്റെ അപര്യാപ്തത ആയിരുന്നു കോളനിയുടെ തീരാശാപം. ഇത് പരിഹരിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുള്ള ഡ്രെയിനേജ് സംവിധാനങ്ങളും നടപ്പാതകളും നിര്‍മ്മിച്ചു. ഈ മേഖലയിലെ കുട്ടികളുടെ വികസനം ലക്ഷ്യമിട്ട് അംഗനവാടിയും ഡേ കെയര്‍ സെന്ററും സ്ഥാപിച്ചു.
പി ടി പി നഗര്‍ വാര്‍ഡിലെ അജന്താ നഗര്‍ കോളനിയില്‍ 2.85 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കോളനി നിവാസികളുടെ ഏറ്റവും പ്രധാന ആവശ്യമായിരുന്ന ആരോഗ്യ കേന്ദ്രം സ്ഥാപിച്ചു. അംഗനവാടിയും കമ്മ്യൂണിറ്റി ഹാളും നിര്‍മ്മിച്ചു. വീടുകളുടെ ശോചനീയ അവസ്ഥ പരിഹരിച്ചു. കോളനിയിലെ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കോളനിയില്‍ പുതിയ നടപ്പാത നിര്‍മ്മിച്ചു.
മെഡിക്കല്‍ കോളജ് വാര്‍ഡിലെ ടാഗോര്‍ ഗാര്‍ഡന്‍സ് കോളനിയുടെ നവീകരണത്തിനായി രണ്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, മിനി ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയവ സ്ഥാപിച്ചു. എല്ലാ വീടുകളിലും വൈദ്യതിയും കുടിവെള്ളവും ലഭ്യമാക്കി.
നെടുങ്കാട് വാര്‍ഡിലെ തോട്ടിന്‍കര കോളനിയില്‍ 2.24 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തത്. കോളനിയിലൂടെ കടന്ന് പോകുന്ന അഴുക്ക് ചാലില്‍ സ്ലാബുകള്‍ സ്ഥാപിച്ചു. വീടുകള്‍ പുനരുദ്ധരിച്ച് വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കി. വെള്ളാര്‍ വാര്‍ഡിലെ കണ്ണംകോട് കോളനിയില്‍ ആറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. 290 കുടംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. നടപ്പാതകള്‍ നിര്‍മ്മിച്ച് വഴിവിളക്കുകള്‍ സ്ഥാപിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡിലെ തുലവിള കോളനിയുടെ വികസനത്തിനായി 3.13 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗത്തെ പുരോഗതിയുടെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.
(കെ ആര്‍ ഹരി)
ജനയുഗം 140311
തലസ്ഥാന നഗരത്തിലെ ചേരി പ്രദേശങ്ങളുടെ പുനുരുദ്ധാരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. കാഞ്ഞിരംപാറ, ചെങ്കല്‍ചൂള, പൂന്തുറ, കരിമഠം തുടങ്ങിയ കോളനികളില്‍ മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയത്.
ReplyDelete